Viral | വിമാനത്തിൽ യാത്രക്കാരിയായി പൈലറ്റിന്റെ ഭാര്യ; വൈറലായി ഭർത്താവിന്റെ വാക്കുകൾ; വീഡിയോ
- Published by:Jayashankar Av
- news18-malayalam
Last Updated:
വിമാനത്തിൽ കയറിയ ശേഷമായിരുന്നു അപ്രതീക്ഷിതമായി ഭാര്യയെക്കുറിച്ച് പൈലറ്റിന്റെ സ്പെഷ്യൽ അനൗൺസ്മെന്റ്.
വിമാനത്തിൽ യാത്രക്കാരിയായി എത്തിയ ഭാര്യയോട് അതേ വിമാനത്തിലെ പൈലറ്റായ (Pilot) ഭർത്താവ് പറഞ്ഞ വാക്കുകൾ വൈറലാകുന്നു. സഹ്‌റ (Zahra) എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത് (viral). പൈലറ്റായ ഭർത്താവിനൊപ്പം താൻ മുൻപും വിമാനയാത്ര നടത്തിയിരുന്നു. എന്നാൽ ഇത്തവണ വളരെ പ്രത്യേകത നിറഞ്ഞതാകുമെന്ന് അറിയില്ലായിരുന്നുവെന്ന് വീഡിയോയ്ക്കൊപ്പം സഹ്റ കുറിച്ചു.
കോക്‌പിറ്റിലായിരുന്ന ഭർത്താവ് അൽനീസ് വിരാനിയെ (Alneez Virani) നോക്കി വിമാനത്തിൽ കയറുന്നതിനു മുൻപ് ഭാര്യ കൈവീശി കാണിക്കുന്നത് വീഡിയോയുടെ തുടക്കത്തിൽ കാണാം. വിമാനത്തിൽ കയറിയ ശേഷമായിരുന്നു അപ്രതീക്ഷിതമായി ഭാര്യയെക്കുറിച്ച് പൈലറ്റിന്റെ സ്പെഷ്യൽ അനൗൺസ്മെന്റ്. ഇതു കേട്ട് സന്തോഷവതിയായ സഹ്റയെയും പിന്നീട് കാണാം.
''ചില ദിവസങ്ങളിൽ നിങ്ങളുടെ യാത്ര വളരെ പ്രത്യേകതകൾ നിറഞ്ഞതായിരിക്കും. ഇന്ന് അത്തരത്തിലുള്ള ഒരു ദിവസമാണ്.. ഈ വിമാനത്തിൽ ഞങ്ങളുടെ കൂടെ ഒരു പ്രത്യേക യാത്രക്കാരിയുണ്ട്. എന്റെ ഭാര്യയെ മുംബൈയിലെത്തിക്കാനുള്ള ഭാഗ്യമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് മറ്റുള്ളവർക്ക് ചെറിയൊരു കാര്യമായി തോന്നാമെങ്കിലും തങ്ങളെ സംബന്ധിച്ച് അത് വലിയൊരു സംഭവം തന്നെയാണ്. ഈ വിമാനത്തിലുള്ള എല്ലാവരോടും ആ സന്തോഷം പങ്കിടാൻ ഞാൻ ആഗ്രഹിക്കുകയാണ്'', ഇൻഡിഗോ വിമാനത്തിലെ പൈലറ്റ് ആയ വിരാനി പറഞ്ഞു.
advertisement
വിരാനിയുടെ വാക്കുകൾ കേട്ട് സഹ്‌റ സന്തോഷത്തോടെ മുഖം പൊത്തുന്നതും വീഡിയോയിൽ കാണാം. അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും സഹ്റ കുറിച്ചു. വിരാനിയുടെ ഭാര്യ ആയിരിക്കുന്നത് ഏറ്റവും വലിയ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ആണെന്നും സഹ്റ കൂട്ടിച്ചേർത്തു.
താന്‍ കയറിയ വിമാനത്തിനുള്ളില്‍ പൈലറ്റായ അച്ഛനെ കണ്ടപ്പോള്‍ ആവേശഭരിതയായ ഒരു കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിന്നു. അച്ഛൻ കോക്ക്പിറ്റിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ പെണ്‍കുട്ടി അച്ഛനെ കണ്ട ആവേശത്തിൽ ഉറക്കെ വിളിക്കുന്നതും അച്ഛനും മകളും പരസ്പരം പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ അമ്മ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പെണ്‍കുട്ടി പാസഞ്ചര്‍ സീറ്റില്‍ നില്‍ക്കുന്നതാണ് കാണുന്നത്. ഷനയ മോത്തിഹാര്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. ''ഇതുവരെയുള്ള എന്റെ ഏറ്റവും മികച്ച ഫ്‌ലൈറ്റ്. ഐ ലവ് പപ്പ. പപ്പ എന്റെ ആത്മ സുഹൃത്താണ്. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. പപ്പയാണ് ഇന്ന് ഞങ്ങളുടെ ഫ്ലൈറ്റ് പറത്തുന്നതെന്ന് മമ്മി പറഞ്ഞപ്പോള്‍ ഞാന്‍ വളരെ ആവേശഭരിതയായി'' എന്നാണ് വീഡിയോക്കൊപ്പം കുറിച്ചത്. വീഡിയോയ്ക്കു താഴെയുള്ള ഒരു ഉപയോക്താവിന്റെ കമന്റ് വളരെ വൈകാരികമായിരുന്നു. ''ഈ വീഡിയോ എന്നെ കണ്ണീരിലാഴ്ത്തി. എയര്‍ ഇന്ത്യയിൽ പറക്കുമ്പോഴെല്ലാം ഞാന്‍ എന്റെ അമ്മയെയും അച്ഛനെയും ഇതുപോലെ കാണാറുണ്ടായിരുന്നു. പക്ഷേ എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ അമ്മ വിരമിക്കുകയും അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു'' എന്നായിരുന്നു ആ കമന്റ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2022 8:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | വിമാനത്തിൽ യാത്രക്കാരിയായി പൈലറ്റിന്റെ ഭാര്യ; വൈറലായി ഭർത്താവിന്റെ വാക്കുകൾ; വീഡിയോ