advertisement

അനധികൃതമായി ഇന്ത്യയില്‍ തങ്ങിയ ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍

Last Updated:

ബംഗ്ലാദേശ് സ്വദേശിയായ ഇവര്‍ വ്യാജരേഖകള്‍ ചമച്ച് കുടുംബത്തോടൊപ്പം ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

അനധികൃതമായി ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്ന പോണ്‍ താരം റിയ ബര്‍ഡെയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിയായ ഇവര്‍ വ്യാജരേഖകള്‍ ചമച്ച് കുടുംബത്തോടൊപ്പം ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇവരുടെ അമ്മ, അച്ഛന്‍, സഹോദരി, സഹോദരന്‍ എന്നിവര്‍ക്കായും പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ആരോഹി ബര്‍ഡെ, ബന്നാ ഷെയ്ഖ് എന്നീ പേരുകളിയാണ് റിയ ബര്‍ഡെ അറിയപ്പെടുന്നത്. ഇവരെ ഉല്‍ഹാസ്‌നഗറില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 420, 465, 468, 479, 34, 14എ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
റിയ അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്ന് ഇവരുടെ സുഹൃത്തായ പ്രശാന്ത് മിശ്ര പോലീസിനോട് പറഞ്ഞതാണ് റിയയുടെ അറസ്റ്റിലേക്ക് എത്തിച്ചത്. പ്രശാന്തിന്റെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. റിയയുടെ തിരിച്ചറിയല്‍ രേഖകളും പോലീസ് പരിശോധിച്ചിരുന്നു.
advertisement
ബംഗ്ലാദേശ് സ്വദേശിയാണ് റിയയുടെ അമ്മ. മഹാരാഷ്ട്രയിലെ അമരാവതിയാണ് റിയയുടെ അച്ഛന്‍ അരവിന്ദ് ബര്‍ഡെയുടെ സ്വദേശം. എന്നാല്‍ തനിക്ക് ഇന്ത്യയിലെ പൗരത്വം ഉണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകളാണ് റിയ പോലീസിനെ കാണിച്ചത്.
റിയയുടെ കുടുംബം ഇപ്പോള്‍ ഖത്തറിലുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. നേരത്തെ വേശ്യവൃത്തി കേസുമായി ബന്ധപ്പെട്ടും റിയയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അനധികൃതമായി ഇന്ത്യയില്‍ തങ്ങിയ ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement