• HOME
  • »
  • NEWS
  • »
  • buzz
  • »
  • മേക്കോവർ അല്ല, ഒരു അബദ്ധം പറ്റിയതാണ്; സ്വർണതലമുടിയെ കുറിച്ച് പ്രയാഗ മാർട്ടിൻ

മേക്കോവർ അല്ല, ഒരു അബദ്ധം പറ്റിയതാണ്; സ്വർണതലമുടിയെ കുറിച്ച് പ്രയാഗ മാർട്ടിൻ

സിനിമയിൽ നിന്നും കുറച്ചു നാൾ ബ്രേക്ക് എടുക്കുകയാണെന്നും പ്രയാഗ

  • Share this:

    മുടി വെട്ടി, സ്വർണ തലമുടിയുമായുള്ള നടി പ്രയാഗ മാർട്ടിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. നടിയുടെ പുതിയ മേക്കോവർ എന്നനിലയിലായിരുന്നു ചിത്രങ്ങൾ വൈറലായത്.

    എന്നാൽ, പുതിയ ലുക്ക് മേക്കോവർ അല്ലെന്നാണ് പ്രയാഗ മാർട്ടിൻ പറയുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടി. മേക്കോവർ എന്ന നിലയിൽ ചെയ്തതല്ലെന്നും അബദ്ധം പറ്റിയതാണെന്നും പ്രയാഗ പറയുന്നു. സിസിഎല്ലിന്റെ ബ്രാൻഡ് അംബാസിഡറാണ് പ്രയാഗ.

    View this post on Instagram

    A post shared by Miss Martin (@prayagamartin)


    യഥാർത്ഥത്തിൽ മുടിക്ക് ചെയ്യാനുദ്ദേശിച്ച കളർ ഇതായിരുന്നില്ല. ചെയ്തു വന്നപ്പോൾ ഇങ്ങനെയായിപ്പോയതാണ്. മാത്രമല്ല, താൻ സിനിമയിൽ നിന്നും കുറച്ചു നാൾ ബ്രേക്ക് എടുക്കുകയാണെന്നും പ്രയാഗ വ്യക്തമാക്കി.

    View this post on Instagram

    A post shared by Miss Martin (@prayagamartin)


    പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ബ്രേക്ക് എടുക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. ബ്രേക്ക് എടുക്കുമ്പോള്‍ നമുക്ക് എന്ത് വേണോ ചെയ്യാല്ലോയെന്നും മേക്കോവറിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രയാഗ മറുപടി പറഞ്ഞു.

    Published by:Naseeba TC
    First published: