രണ്ട് പഴത്തിന് വില 442 രൂപ ; അന്വേഷണത്തിന് ഉത്തരവ്
Last Updated:
ബോളിവുഡ് താരം രാഹുൽ ബോസാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവിട്ടത്
ന്യൂഡൽഹി: രണ്ട് വാഴപ്പഴത്തിന് പഞ്ചനക്ഷത്രഹോട്ടൽ 442 രൂപ ഈടാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഛണ്ഡീഗഡ് ഡെപ്യൂട്ടി കമ്മീഷണറും എക്സൈസ് ടാക്സേഷൻ കമ്മീഷണറുമായ മൻദീപ് സിംഗ് ബ്രാർ ആണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ബോളിവുഡ് താരം രാഹുൽ ബോസ് പുറത്തുവിട്ട വീഡിയോയുടെയും ബില്ലിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പഴവർഗങ്ങൾക്ക് ജിഎസ്ടി ചുമത്തിയതും അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
ചണ്ഡീഗഢിലുള്ള 'ജെ ഡബ്ല്യു മാരിയറ്റ്' ഹോട്ടലില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രാഹുല്‍ബോസ് പഴത്തിന് ഓര്‍ഡര്‍ ചെയ്ത്. പഴം ഉടനടി വന്നെങ്കിലും കൂടെ വന്ന ബില്ലാണ് താരത്തെ ഞെട്ടിച്ചത്. ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ പ്രതിഷേധ വീഡിയോ പങ്കുവച്ചത്. ഹോട്ടലിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയോ, മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യാതെ വളരെ ലളിതമായ രീതിയില്‍ കാര്യം പറയുക മാത്രമാണ് വീഡിയോയില്‍. #goingbananas എന്ന ഹാഷ്ടാഗില്‍ 38 സെക്കന്‍ഡുള്ള വീഡിയോയിലാണ് രാഹുല്‍ ബോസ് തന്റെ അനുഭവം പങ്കുവെച്ചത്.
advertisement
'നിങ്ങളിത് വിശ്വസിച്ചേ പറ്റൂ. പഴങ്ങള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആര് പറഞ്ഞു? ..' എന്ന് തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും, വിഷയത്തില്‍ സജീവമായ ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 26, 2019 11:54 AM IST


