ഖത്തര്‍ എയര്‍വേസ് വിമാനത്തിലെ എയര്‍ കണ്ടീഷണര്‍ തകരാറിലായി; 3 മണിക്കൂറോളം റണ്‍വേയില്‍ കുടുങ്ങി യാത്രക്കാര്‍
- Published by:Sarika KP
- news18-malayalam
Last Updated:
വിമാനത്തിനുള്ളിലെ യാത്രക്കാരുടെ അവസ്ഥ വെളിവാകുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.
ഖത്തര്‍ എയര്‍വേസ് വിമാനത്തിലെ എയര്‍ കണ്ടീഷണര്‍ തകരാറിലായതിനെത്തുടര്‍ന്ന് 3 മണിക്കൂറുകളോളം റണ്‍വേയില്‍ കുടുങ്ങി യാത്രക്കാര്‍. ഗ്രീസിലാണ് സംഭവം നടന്നത്. വിമാനത്തിനുള്ളില്‍ ചൂട് അസഹനീയമായതോടെ പലരും അസ്വസ്ഥരാകാന്‍ തുടങ്ങി.
നിരവധി അത്‌ലറ്റുകളും വിമാനത്തിലുണ്ടായിരുന്നു. എസി തകരാറിലായതും വിമാനത്തിന്റെ ജനലുകള്‍ അടച്ചിട്ടതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഏഥന്‍സില്‍ നിന്ന് ദോഹയിലേക്ക് പോകാനൊരുങ്ങിയ വിമാനമാണ് റണ്‍വേയില്‍ കുടുങ്ങിയത്.
🚨 Greece🇬🇷 Qatar🇶🇦
It is very difficult to travel in Qatar Airways...!
A B777-300ER aircraft on flight QR204 from Athens to Doha DOH experienced a technical failure in the air conditioning system. Dozens of passengers fainted and lost consciousness, resulting in many… pic.twitter.com/eR46VFJDJA
— I$lami© T€rrorist (@raviagrawal3) June 13, 2024
advertisement
വിമാനത്തിനുള്ളിലെ യാത്രക്കാരുടെ അവസ്ഥ വെളിവാകുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. ദക്ഷിണാഫ്രിക്കന്‍ സ്‌പോര്‍ട്‌സ് തെറാപ്പിസ്റ്റ് ഗാര്‍ത്ത് കോളിന്‍സ് വിമാനത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
പല യാത്രക്കാര്‍ക്കും നിര്‍ജ്ജലീകരണം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വെള്ളവും സോഫ്റ്റ് ഡ്രിങ്ക്‌സും അവര്‍ക്ക് നല്‍കിയെങ്കിലും അതൊന്നും ചൂട് ശമിപ്പിച്ചില്ലെന്നും കോളിന്‍സ് പറഞ്ഞു.
മണിക്കൂറുകള്‍ക്ക് ശേഷമാണ് യാത്രക്കാരെ ഏഥന്‍സ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് പോകാന്‍ അനുവദിച്ചത്. എന്നാല്‍ എന്നിട്ടും യാത്രക്കാരുടെ കഷ്ടപ്പാട് അവസാനിച്ചില്ല. നിലവിലെ സാഹചര്യത്തെപ്പറ്റി വിമാന കമ്പനി യാത്രക്കാരോട് കൃത്യമായി ആശയവിനിമയം നടത്തിയില്ലെന്ന് ആരോപിച്ചും നിരവധി പേര്‍ രംഗത്തെത്തി.
advertisement
''വളരെ നിരുത്തരവാദപരമായാണ് ഖത്തര്‍ എയര്‍വേസ് അധികൃതര്‍ പെരുമാറിയത്. മൂന്നര മണിക്കൂറോളമാണ് യാത്രക്കാര്‍ അടച്ചിട്ട വിമാനത്തിലിരുന്നത്. എസി പോലുമില്ലായിരുന്നു. പലര്‍ക്കും നിര്‍ജ്ജലീകരണം സംഭവിച്ചിരുന്നു,'' ഗാര്‍ത്ത് കോളിന്‍സ് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jun 18, 2024 9:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഖത്തര്‍ എയര്‍വേസ് വിമാനത്തിലെ എയര്‍ കണ്ടീഷണര്‍ തകരാറിലായി; 3 മണിക്കൂറോളം റണ്‍വേയില്‍ കുടുങ്ങി യാത്രക്കാര്‍









