മലപ്പുറത്തെ റെയിൽവേ സ്റ്റേഷൻ കേന്ദ്രമന്ത്രിക്കും ഇഷ്ടമായി; 'പ്രകൃതിയുടെ സൗന്ദര്യം' എന്ന് പിയൂഷ് ഗോയൽ

Last Updated:

Piyush Goel share the Photo of Railway station in Malappuram | ലോക്ക്ഡൗണിൽ മനസു മടുത്തിരിക്കുന്നവർക്കായി പ്രകൃതിയൊരുക്കിയിരിക്കുന്നതാണ് ഈ രമണീയ കാഴ്ച

ഷൊർണൂർ-നിലമ്പൂർ പാതയിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷന്‍റെ മനോഹാരിത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വാകപൂക്കൾ പൂത്തുകിടക്കുന്ന ചിത്രം മലപ്പുറം കളക്ടറാണ് സോഷ്യൽ മീഡിയയിൽ ആദ്യമായി പങ്കുവെച്ചത്.
ഇപ്പോഴിതാ, കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഈ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നു. പ്രകൃതിയുടെ സൗന്ദര്യം എന്ന കുറിപ്പോടെയാണ് മന്ത്രിയുടെ ട്വീറ്റ്.
വാകപ്പൂ വാരി വിതറിയ മേലാറ്റൂർ റെയില്‍വേ സ്റ്റേഷന്‍..ഒരു ലോക്ക്ഡൗണ്‍ കാഴ്ച!!! എന്ന കുറിപ്പോടെയാണ് ചിത്രം മലപ്പുറം ജില്ലാ കളക്ടർ പങ്കുവെച്ചത്.
advertisement
ലോക്ക്ഡൗണിൽ മനസു മടുത്തിരിക്കുന്നവർക്കായി പ്രകൃതിയൊരുക്കിയിരിക്കുന്നതാണ് ഈ രമണീയ കാഴ്ച.
See Also-  മേയ് മാസമേ നിൻ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ? മേലാറ്റൂരിലെ ചിത്രങ്ങൾ
സയ്യിദ് ആസിഫ് എന്നയാളാണ് ചിത്രങ്ങൾ പകർത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മലപ്പുറത്തെ റെയിൽവേ സ്റ്റേഷൻ കേന്ദ്രമന്ത്രിക്കും ഇഷ്ടമായി; 'പ്രകൃതിയുടെ സൗന്ദര്യം' എന്ന് പിയൂഷ് ഗോയൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement