ഇന്ത്യൻ വംശജയായ 10 വയസുകാരിക്ക് ട്രംപിന്റെ ആദരവ്

Last Updated:

പ്രാദേശിക തലത്തിലുള്ള ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള പോരാളികൾക്കാണ് ഇവർ കുക്കീസ് സ്നേഹസമ്മാനമായി നൽകിയത്. ഏകദേശം 200 ലധികം ആശംസാകാർഡുകളും ഇവർ തയ്യാറാക്കി നൽകി.

വാഷിംഗ്ടൺ: കോവിഡ് പോരാളികൾക്ക് കുക്കീസ് നൽകിയ പത്തു വയസുകാരിയെ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആദരിച്ചു. ഇന്ത്യൻ - അമേരിക്കക്കാരിയായ പത്തു വയസുകാരി ശ്രവ്യ അണ്ണാപ്പറെഡ്ഡിയാണ് യുഎസ് പ്രസിഡന്റിന് ആദരവിന് അർഹയായത്.
ലോകത്തിൽ കോവിഡ് 19 മഹാമാരി ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് യുഎസ്. രാജ്യത്ത് കൊറോണ വൈറസിന് എതിരെ പോരാടുന്ന നഴ്സുമാർക്കും പോരാളികൾക്കും കുക്കീസുകളും ഗ്രീറ്റിംഗ് കാർഡുകളുമാണ് ഈ മിടുക്കി അയച്ചത്.
You may also like:ആറ് ജീവനക്കാര്‍ക്ക്​ രോഗം സ്ഥിരീകരിച്ചു: ഗ്രേറ്റര്‍ നോയിഡയിലെ OPPO ഫാക്​ടറി അടച്ചിട്ടു [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]കോവിഡി​​ന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു:​ രമേശ്​ ചെന്നിത്തല [NEWS]
മെരിലാൻഡിലെ ഹാനോവർ ഹിൽസ് എലിമെന്ററി സ്കൂളിലെ നാലാം ഗ്രേഡ് വിദ്യാർത്ഥിനിയാണ് സ്കൗട് ട്രൂപ്പ് അംഗം കൂടിയായ ശ്രവ്യ. കൊറോണ വൈറസിനെതിരെ പോരാടുന്നവർക്ക് സഹായവുമായി എത്തുന്നവരെ പ്രസിന്റ് ഡോണാൾഡ് ട്രംപും മെലാനിയ ട്രംപും വെള്ളിയാഴ്ച അഭിവാദ്യം ചെയ്തിരുന്നു.
advertisement
ഇതിനൊപ്പമാണ് കോവിഡ് പോരാളികൾക്ക് കുക്കീസ് നൽകിയ മെരിലാൻഡിൽ നിന്നുള്ള ഗേൾ സ്കൗട്സിനെയും ആദരിച്ചത്. മെരിലാൻഡിൽ നിന്നുള്ള മൂന്നംഗ സ്കൗട് സംഘമാണ് ആദരവിന് അർഹമായത്. ഇവരിൽ ഒരാൾ ആയിരുന്നു ശ്രവ്യ. ശ്രവ്യയുടെ മാതാപിതാക്കൾ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്.
പ്രാദേശിക തലത്തിലുള്ള ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള പോരാളികൾക്കാണ് ഇവർ കുക്കീസ് സ്നേഹസമ്മാനമായി നൽകിയത്. ഏകദേശം 200 ലധികം ആശംസാകാർഡുകളും ഇവർ തയ്യാറാക്കി നൽകി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യൻ വംശജയായ 10 വയസുകാരിക്ക് ട്രംപിന്റെ ആദരവ്
Next Article
advertisement
ജന നായകൻ റിലീസ് മുടങ്ങരുത്! ഹൈക്കോടതി സ്റ്റേയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് നിർമാതാക്കൾ
ജന നായകൻ റിലീസ് മുടങ്ങരുത്! ഹൈക്കോടതി സ്റ്റേയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് നിർമാതാക്കൾ
  • ‘ജനനായകൻ’ റിലീസ് മുടങ്ങുന്നത് 500 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് നിർമാതാക്കൾ പറഞ്ഞു

  • സെൻസർ സർട്ടിഫിക്കറ്റിനുള്ള നിയമപോരാട്ടം സുപ്രീംകോടതിയിൽ; കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

  • സിനിമ സർട്ടിഫിക്കേഷൻ നടപടികൾക്ക് സമയപരിധി നിർണയിക്കണമെന്ന് കമൽഹാസൻ എംപി ആവശ്യപ്പെട്ടു

View All
advertisement