കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് 'കഞ്ചാവാ'ക്കി നൽകി; കാശുപോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി; നാലുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു
- Published by:Anuraj GR
- news18-malayalam
Last Updated:
സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് അമൽ ബഷീറിനെ കിരൺ വീട്ടിൽ നിന്ന് കൊണ്ടുപോയി. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തുകയും അമൽ ബഷീറിന് അർദ്ധനനഗ്നനാക്കി മർദ്ദിക്കുകയും ചെയ്തു.
മലപ്പുറം: കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ചു കഞ്ചാവെന്ന് പറഞ്ഞു വിറ്റയാളെ വാങ്ങിയവർ തട്ടിക്കൊണ്ടുപോയി. യുവാവിനെ തട്ടിക്കൊണ്ടുപോയവർ നാലു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പൊന്നാനി സ്വദേശിയായ അമൽ ബഷീറിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ മുഖ്യപ്രതി എടപ്പാൾ അയലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരണി (18)നെ പൊലീസ് പിടികൂടി.
കിരണിന്റെ സുഹൃത്തുക്കളായ ജംഷീദ്, നാഷിം, റാഷിദ് തുടങ്ങിയവരടങ്ങിയ സംഘം കഞ്ചാവ് വാങ്ങിക്കാനായി അമൽ ബഷീറിന് 45,000 രൂപ നൽകിയിരുന്നു. എന്നാൽ, കഞ്ചാവ് ആണെന്ന് പറഞ്ഞു മൂന്നര കിലോ കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് പാക്കറ്റിലാക്കി നൽകുകയാണ് അമൽ ബഷീർ ചെയ്തത്. കിരണിന്റെ അടുത്ത സുഹൃത്തായിരുന്നു അമൽ ബഷീർ. അയലക്കാടുള്ള സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് അമൽ ബഷീറിനെ കിരൺ വീട്ടിൽ നിന്ന് കൊണ്ടുപോയി. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തുകയും അമൽ ബഷീറിന് അർദ്ധനനഗ്നനാക്കി മർദ്ദിക്കുകയും ചെയ്തു.
advertisement
TRENDING:Liquor Sale | ബാറുകളിലൂടെ 'കുപ്പി' വിൽക്കുമ്പോൾ: വരുമാന നഷ്ടം ഉണ്ടാകുമോ? [NEWS]അന്ന് സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഉണ്ടായിരുന്നെങ്കിൽ; 25 വർഷം മുൻപേയുള്ള വിവാദ ചിത്രവുമായി മിലിന്ദ് സോമൻ [PHOTO]കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ എയിംസിൽ കോവിഡ് ബാധിച്ചത് 92 ആരോഗ്യ പ്രവർത്തകർക്ക് [NEWS]
അതിനുശേഷം കൈവശമുണ്ടായിരുന്ന പഴ്സിൽനിന്ന് 6000 രൂപയും തട്ടിയെടുത്തു. പിന്നീടാണ് അമൽ ബഷീറിന്റെ വീട്ടിൽ വിളിച്ച് നാലു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പൊന്നാനി സിഐ പി.എസ്.മഞ്ജിത്ത് ലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിൽപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
advertisement
Location :
First Published :
May 18, 2020 9:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് 'കഞ്ചാവാ'ക്കി നൽകി; കാശുപോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി; നാലുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു