advertisement

അനന്ത് അംബാനി-രാധിക മര്‍ച്ചന്റ് പ്രീ വെഡ്ഡിംഗ്; ആഘോഷങ്ങളില്‍ പങ്കെടുത്ത് രോഹിത് ശര്‍മ്മയും ഹാര്‍ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനും

Last Updated:

ദേശീയ അന്തർദേശീയ ക്രിക്കറ്റ് താരങ്ങളും വെള്ളിയാഴ്ച തന്നെ പരിപാടികളിൽ പങ്കെടുക്കാനായി ജാംനഗറിൽ എത്തിയിരുന്നു.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത്‌ അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍. മുംബൈ ഇന്ത്യന്‍സ് താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ടിം ഡേവിഡ്, സൂര്യകുമാർ യാദവ് എന്നിവർ ആഘോഷങ്ങളുടെ ഭാഗമായി. റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ് ടീമിലെ താരങ്ങളും മറ്റ് ദേശീയ അന്തർദേശീയ ക്രിക്കറ്റ് താരങ്ങളും വെള്ളിയാഴ്ച തന്നെ പരിപാടികളിൽ പങ്കെടുക്കാനായി ജാംനഗറിൽ എത്തിയിരുന്നു.
നിലവിൽ ഐപിഎൽ മുംബൈ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്. എന്നാൽ രോഹിത് ശർമ ക്യാപ്റ്റനായിരുന്നപ്പോൾ അഞ്ചു കിരീടങ്ങൾ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിട്ടുണ്ട്. എൻകോർ ഹെല്‍ത്ത്‌കെയറിൻ്റെ സിഇഒ വിരേൻ മെർച്ചൻ്റിൻ്റെയും ഷൈല മെർച്ചൻ്റിൻ്റെയും ഇളയ മകള്‍ രാധിക മെർച്ചന്റിനെയാണ് അനന്ത്‌ അംബാനി വിവാഹം കഴിക്കുന്നത്. ക്രിക്കറ്റ് താരങ്ങൾക്ക് പുറമേ ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർ, സിനിമാതാരങ്ങൾ എന്നിവരും മാർച്ച് 1 മുതൽ ആരംഭിച്ച ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത പോപ് ഗായിക റിഹാനയുടെ സംഗീത പരിപാടിയും ചടങ്ങിൽ ഒരുക്കിയിട്ടുണ്ട്.
advertisement
ഒന്നാം ദിവസത്തെ ആഘോഷങ്ങൾ ' ഈവനിംഗ് ഇൻ എവർലാൻഡ്' (Evening in Everland) എന്ന തീമിലാണ് നടത്തിയത്. രണ്ടാം ദിവസം ' എ വാക്ക് ഓണ്‍ വൈല്‍ഡ് സൈഡ്' (A Walk on Wild Side) എന്ന പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇത് ജാംനഗറിലെ റിലയൻസിന്റെ മൃഗ പുനഃരധിവാസ കേന്ദ്രത്തിലാണ് നടക്കുക. "ജങ്കിള്‍ ഫീവർ (Jungle Fever)" എന്ന് പേരിട്ടിരിക്കുന്ന ഡ്രസ്സ്‌ കോഡ് ആണ് ഈ പരിപാടിയിൽ അതിഥികൾക്കായി നിർദ്ദേശിച്ചിരിക്കുന്നത്. അതിനായി ദക്ഷിണേഷ്യൻ വസ്ത്രധാരണ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.
advertisement
ജാംനഗറിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ അതിഥികള്‍ക്ക് അവസരമൊരുക്കുന്നതായിരിക്കും മൂന്നാം ദിവസത്തെ "ടസ്കർ ട്രയല്‍സ് (Tusker Trails ) എന്ന പരിപാടി. ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള ഹസ്താക്ഷർ (Hastakshar) എന്ന പരിപാടിയോടു കൂടി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ അവസാനിക്കുകയും ചെയ്യും.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അനന്ത് അംബാനി-രാധിക മര്‍ച്ചന്റ് പ്രീ വെഡ്ഡിംഗ്; ആഘോഷങ്ങളില്‍ പങ്കെടുത്ത് രോഹിത് ശര്‍മ്മയും ഹാര്‍ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനും
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement