Samantha | 'വയ്യാതിരുന്ന ഒന്നരവർഷം അവനായിരുന്നു കൂടെ ഉണ്ടായത്'; വൈകാരികമായി സാമന്ത
- Published by:Sneha Reghu
- news18-malayalam
Last Updated:
അവസാനത്തെ എട്ട് മാസം എന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ അവൻ വീട്ടില്‍ വരുമായിരുന്നെന്നാണ് സാമന്ത പറഞ്ഞത്
അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ആൾരൂപമാണ് സാമന്ത റൂത്ത്പ്രഭു. ഒന്നിന് പുറകെ ഒന്നായി ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ നടന്നെങ്കിലും അതിനെയെല്ലാം സാമന്ത അതിജീവിച്ചു. ആരോഗ്യപ്രശ്നങ്ങൾ വന്നപ്പോൾ തന്റെ കൂടെ നിന്നവരെ കുറിച്ച് അടുത്തിടെ നടി സംസാരിച്ചു.
ഒരു അവാർഡ് ഷോയിൽ തനിക്ക് അസുഖം വന്ന സമയത്ത് നടൻ രാഹുൽ രവീന്ദ്രൻ എങ്ങനെയൊക്കെ കൂടെ നിന്നത് നടി പറഞ്ഞിരുന്നു. വളരെ അധികം വൈകാരികമായാണ് രാഹുൽ രവീന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് സാമന്ത പറഞ്ഞത്. ഗായിക ചിന്മയിയുടെ ഭർത്താവ് കൂടെയാണ് രാഹുൽ രവീന്ദ്രൻ.
രാഹുൽ തനിക്ക് സൗഹൃദത്തിനപ്പുറമുള്ള സഹോദരനാണ് രാഹുലെന്നാണ് സാമന്ത അവാർഡ് ഷോയിൽ പറഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷം ഒട്ടും വയ്യാത്ത അവസ്ഥയിലായിരുന്നെന്നാണ് നടി പറഞ്ഞത്. അവസാനത്തെ എട്ട് മാസം എന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ രാഹുല്‍ വീട്ടില്‍ വരുമായിരുന്നു. എനിക്കൊപ്പം നിന്ന് എന്നെ പരിഗണിക്കും. അപ്പോള്‍ എല്ലാ കാര്യങ്ങളും മാനേജ് ചെയ്യാനും കഴിഞ്ഞിരുന്നെന്നാണ് സാമന്ത പറഞ്ഞത്. ഈ ബന്ധത്തെ കുറിച്ച് എന്ത് പറയണമെന്ന് തനിക്കറിയില്ലെന്നും എന്റെ സഹോദരനും കുടുംബവുമാണ് രാഹുലെന്നായിരുന്നു സാമന്തയുടെ വാക്കുകൾ.
advertisement
അവാർഡ് ഷോയിൽ രാഹുലിനെ കുറിച്ച് സാമന്ത പറഞ്ഞപ്പോൾ ഭാര്യ ചിന്മയിയും സദസിലുണ്ടായിരുന്നു. ചിന്മയിയെ പോലെ മനസ്സിലാക്കുന്ന ഒരു ഭാര്യ ഉള്ളതാണ് ഈ സൗഹൃദത്തിന്റെ ശക്തിയെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 16, 2025 8:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Samantha | 'വയ്യാതിരുന്ന ഒന്നരവർഷം അവനായിരുന്നു കൂടെ ഉണ്ടായത്'; വൈകാരികമായി സാമന്ത