'ജാമ്യത്തിലിറങ്ങാൻ പണം വേണം'; എഐ ഉപയോഗിച്ച് മകന്റെ ശബ്ദത്തിൽ പിതാവിനെ ഫോൺ വിളിച്ച് 25 ലക്ഷം ആവശ്യപ്പെട്ട് തട്ടിപ്പ്

Last Updated:

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് താൻ അറസ്റ്റിലായെന്നും ജാമ്യത്തിലിറങ്ങാൻ എത്രയും പെട്ടന്ന് പണം തരണമെന്നുമായിരുന്നു മകന്റെ ശബ്ദത്തിൽ വന്ന ഫോൺ കോളിൽ പറഞ്ഞത്

എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- നിർമ്മിത ബുദ്ധി) സാങ്കേതികവിദ്യയിലൂടെ ശബ്ദം അനുകരിച്ച്  പണം ആവശ്യപ്പെടുന്ന തട്ടിപ്പിനിരയായിരിക്കുകയാണ് ഫ്ളോറിഡ സ്വദേശിയായ ഒരാളുടെ പിതാവ്. ഫ്ളോറിഡ സ്റ്റ്റേറ്റ് ഹൌസിലേക്ക് മത്സരിക്കുന്ന ജെയ് ഷൂസ്റ്റർ എന്നയാളിന്റെ പിതാവാണ് തട്ടിപ്പിനിരയായത്. എഐ വോയിസ് ക്ളോണിംഗ് ഉപയോഗിച്ച് ജെയ് ഷൂസ്റ്ററിന്റെ ശബ്ദത്തിലാണ് തട്ടിപ്പുകാരൻ ജെയ് ഷൂസ്റ്ററിന്റെ പിതാവിനെ വിളിച്ചത്. മദ്യപിച്ച് വാഹവനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് താൻ അറസ്റ്റിലായെന്നും ജാമ്യത്തിലിറങ്ങാൻ എത്രയും പെട്ടന്ന് പണം തരണമെന്നുമായിരുന്നു ഫോൺ കോളിൽ ജെയ് ഷൂസ്റ്ററിന്റെ പിതാവിനോട് തട്ടിപ്പുകാരൻ പറഞ്ഞത്. ഫോൺ ചെയ്യുന്നത് ത്റെ മകനാണെന്ന് പിതാവ് വിശ്വസിക്കുകയും ചെയ്തു.
സമൂഹ മാധ്യമമായ എക്സിലുടെയാണ് പിതാവിന്  വ്യാജ ഫോൺ വിളി വന്ന അനുഭവം ജെയ് ഷൂസ്റ്റർ വെളിപ്പെടുത്തിയത്.
'ഒരു മാതാപിതാക്കളും ആഗ്രഹിക്കാത്ത ഒരു ഫോൺ കോൾ ഇന്ന് എന്റെ പിതാവിന് വന്നു. എന്റ ശബ്ദത്തിലായിരുന്നു ഫോൺ വന്നത്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് ഞാൻ അറസ്റ്റിലായെന്നും പരിക്ക് പറ്റിയെന്നും ജാമ്യം ലഭിക്കാൻ 30,000 ഡോളർ (25ലക്ഷം രൂപ) വേണമെന്നുമായിരുന്നു കോൾ. എന്നാൽ ഫോൺ ചെയ്തത് ഞാനായിരുന്നില്ല.അങ്ങനെയൊരു അപകടവും നടന്നില്ല. അതൊരും എഐ തട്ടിപ്പായിരുന്നു' ജെയ് ഷൂസ്റ്റർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
advertisement
ഉപഭോക്തൃ സംരക്ഷണ അഭിഭാഷകനായ ജെയ് ഷൂസ്റ്റർ ഒരു ടെലിവിഷൻ പരിപാടിയിൽ തത്സമയം പങ്കെടുത്തുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ശബ്ദത്തിൽ വീട്ടിൽ ഫോൺ വിളി എത്തുന്നത്. ഉപഭോക്തൃ സംരക്ഷണ അഭിഭാഷകനെന്ന നിലയിൽ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് മറ്റുള്ളവരോട് പറയാറുണ്ടെന്നും പ്രസന്റേഷനുകൾ ചെയ്യാറുണ്ടെന്നും ഓൺലൈനിൽ പോസ്റ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം തട്ടിപ്പുകളെക്കുറിച്ച് കുടുംബത്തോടും മുമ്പ് സംസാരിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ ത്നറെ കുടുംബം തന്നെ തട്ടിപ്പിനിരയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തട്ടിപ്പുകൾ എത്രത്തോളം ശക്തമാണ് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ക്രെഡിറ്റ് കാർഡ് വഴി പണം നൽകാം എന്ന് പിതാവ് പറഞ്ഞപ്പോൾ തട്ടിപ്പുകാരൻ സമ്മതിച്ചില്ല. ഇത് ഷൂസ്റ്ററിന്റെ പിതാവിന് സംശയം തോന്നാനിടയായി.പിന്നീട് പറഞ്ഞ പലകാര്യങ്ങളം പിതാവിൽ സംശയം ജനിപ്പിച്ചു. ഇത്തരം തട്ടിപ്പുകാർ ക്രെഡിറ്റ് കാർഡ് വഴി പണം സ്വീകരിക്കില്ല എന്നും ഷുസ്റ്റർ പറഞ്ഞു.
എഐ ഉപയോഗിച്ച് ഇത്തരം തട്ടിപ്പുകൾ ഇല്ലാതാക്കുന്നതിനായി ലോക നേതാക്കൽ എഐ വ്യവസായത്തിൽ നിയന്ത്രണം കൊണ്ടുവരണമെന്നും ഷൂസ്റ്റർ പറഞ്ഞു. വളരെ അത്യാവശ ഘട്ടങ്ങളിൽ എറ്റവുംഅടുത്ത ആളുകളെ വിളിച്ച് സഹായം ആവശ്യപ്പെടുമ്പോൾ പ്രിയപ്പെട്ടവരോട് സ്വന്തം ഐഡന്റിറ്റി തെളിയിക്കേണ്ടിവരും എന്നുള്ള വളരെ സങ്കടകമായ ഒരു പാർശ്വ ഫലം കൂടി ഐഐ വോയിസ് ക്ളോണിംഗ് തട്ടിപ്പിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഇതേപോലുള്ള തട്ടിപ്പ് കോളുകൾ വന്നിട്ടുണ്ടെന്ന് ഷൂസ്റ്ററിന്റെ പോസ്റ്റിന് പ്രതികരിച്ചുകൊണ്ട് പരലും രംഗത്തു വന്ന് അവരുടെ അനുഭവങ്ങളും പങ്കുവച്ചു. തന്റെ മുത്തശിക്ക് ഇതേപോലെ ഒരു ഫോൺ കോൾ വന്നിട്ടുണ്ടെന്ന് ഒരാൾ പറഞ്ഞു. ഫോണിൽ സംസാരിക്കുന്നത് താനാണെങ്കിലും തന്റെ പിതാവ് ഗുഡ് ലക്ക് പറഞ്ഞ് ഫോൺ വെയ്ക്കുമായിരുന്നു എന്നാണ് ഒരാൾ തമാശയായി പറഞ്ഞത്.
ഇത്തരം ഫോൺകോളുകൾ വന്നാൽ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് മറുപടിയായി ഫോൺ കട്ട് ചെയ്തിട്ട് തിരികെ വിളിക്കാമെന്ന് പറയണമെന്നും പാസ് വേഡുകളോ മറ്റോ നേരത്തെ തയാറാക്കി വയ്ക്കണമന്നും അറിയാവുന്ന ആളാണോ എന്നുറപ്പിയ്ക്കാൻ പല ചോദ്യങ്ങളും ചോദിക്കാമെന്നും ഷൂസ്റ്റർ മറുപടി പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ജാമ്യത്തിലിറങ്ങാൻ പണം വേണം'; എഐ ഉപയോഗിച്ച് മകന്റെ ശബ്ദത്തിൽ പിതാവിനെ ഫോൺ വിളിച്ച് 25 ലക്ഷം ആവശ്യപ്പെട്ട് തട്ടിപ്പ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement