HOME » NEWS » Buzz »

'എടിഎം കൗണ്ടറിനടുത്ത് നിലത്തിരുന്ന് പഠിക്കുന്ന സെക്യൂരിറ്റി ഗാർഡ്' ചിത്രങ്ങൾ വൈറൽ

2019ൽ ജെഎൻയുവിലെ ഒരു സെക്യൂരിറ്റി ഗാർഡ് ഡ്യൂട്ടിക്കിടെ പഠിച്ച് യൂണിവേഴ്സിറ്റിയിലെ തന്നെ പ്രവേശന പരീക്ഷ പാസായത് ഏറെ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

News18 Malayalam | news18
Updated: April 14, 2021, 11:43 AM IST
'എടിഎം കൗണ്ടറിനടുത്ത് നിലത്തിരുന്ന് പഠിക്കുന്ന സെക്യൂരിറ്റി ഗാർഡ്' ചിത്രങ്ങൾ വൈറൽ
നിലത്തിരുന്ന് പഠിക്കുന്ന സെക്യൂരിറ്റി ഗാർഡ്
  • News18
  • Last Updated: April 14, 2021, 11:43 AM IST
  • Share this:
ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശമെന്നത് പലർക്കും വളരെ കയ്പേറിയ അനുഭവമാണ്. ഈയടുത്ത് വൈറലായി മാറിയ ഒരു എ ടി എം സെക്യൂരിറ്റി ഗ്വാർഡ് പഠിക്കുന്ന ഒരു ചിത്രം ഈ വിഷയത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഐ എ എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ പങ്കുവെച്ച ചിത്രത്തിൽ യുവാവ് നിലത്തിരുന്ന് പഠിക്കുന്ന രംഗമാണ് കാണിക്കുന്നത്.

ട്വിറ്ററിൽ ഷെയർ ചെയത ചിത്രത്തിന് അവനീഷ് അടിക്കുറിപ്പായി ഹിന്ദി കവിയായ ദുഷ്യന്ത് കുമാറിന്റെ 'തീ എവിടെയും കാണും, പക്ഷേ അത് കത്തണം' എന്ന വരികളും ചേർത്തിട്ടുണ്ട്. അതേസമയം, ഈ സെക്യൂരിറ്റി ഗാർഡിന്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ ലഭ്യമല്ല.

COVID 19 | സമാജ് വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു

ഉദ്യോഗസ്ഥ൯ ഷെയർ ചെയ്ത ചിത്രങ്ങൾ ഉടൻ തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുയായിരുന്നു. പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ നിരവധി പേർ സമാനമായ അനുവങ്ങളും പങ്കു വെക്കുന്നുണ്ട്. അടിസ്ഥാന അവകാശമായ വിദ്യാഭ്യാസം ലഭിക്കാൻ വേണ്ടി സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് പലപ്പോഴും വളരെ കഷ്ടപ്പെടേണ്ടി വരാറുണ്ടെന്ന് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ പറയുന്നു. നിരവധി ആളുകളാണ് ഈ അജ്ഞാതന് സ്നേഹവും, പിന്തുണയും, അനുകമ്പയുമായി രംഗത്തെത്തുന്നത്.

വിദ്യാഭ്യാസം നേടാൻ വേണ്ടി കഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി ആദ്യമായിട്ടല്ല ഇന്റർനെറ്റ് ലോകം പിന്തുണയുമായി രംഗത്തെത്തുന്നത്. 2019ൽ ജെഎൻയുവിലെ ഒരു സെക്യൂരിറ്റി ഗാർഡ് ഡ്യൂട്ടിക്കിടെ പഠിച്ച് യൂണിവേഴ്സിറ്റിയിലെ തന്നെ പ്രവേശന പരീക്ഷ പാസായത് ഏറെ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

ഇംഗ്ലണ്ടിലെ മ്യൂസിക് സ്കൂൾ കരിക്കുലത്തിൽ ഇടംനേടി ബോളിവുഡ് ഗാനം 'മുന്നീ ബദ്നാം ഹുയീ'

2004ലാണ് കുടുംബ പ്രാരാബ്ദങ്ങൾ കാരണം രാംജാൽ മീനക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്ന് വരുന്ന അദ്ദേഹം താൻ ജനിച്ച ഗ്രാമമായ കരോളിയിൽ പിതാവിനൊപ്പം ജോലിക്ക് പോവുകയായിരുന്നു.

2014ൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോയിൻ ചെയ്തത് മുതലാണ് അദ്ദേഹത്തിന് പാതിവഴിയിൽ നിന്നുപോയ പഠനം തുടരാൻ പ്രചോദനമായത്. അഞ്ചുവർഷത്തിനു ശേഷം താൻ ജോലി ചെയ്ത അതേ സർവകലാശാലയിൽ വിദ്യാർത്ഥിയായി ചേരാൻ മീനക്ക് സാധിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്. '2004ൽ എന്റെ വിദ്യാഭ്യാസ ജീവിതത്തിൽ ഒരു ഫുൾ സ്റ്റോപ്പ് സംഭവിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് തുടരാൻ ഭാഗ്യം ലഭിച്ചിരിക്കുകയാണ്,' - മീന പറഞ്ഞു.

കരോളിയിലെ സർക്കാർ സ്കൂളിൽ പഠിച്ച മീന 2003ൽ വിവാഹം കഴിച്ചിരുന്നു. ഒരു വർഷം കോളേജ് വിദ്യാഭ്യാസം നേടിയ മീന അതിനുശേഷം ജോലി ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു. അഞ്ചു മക്കളിൽ മൂത്ത മകനായ മീനക്ക് രാജ്യത്തു തന്നെ അറിയപ്പെട്ട സർവകലാശാലയിൽ പ്രവേശനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്.

“മുൻപ് വിദ്യാഭ്യാസത്തെക്കുറിച്ച് ഞാൻ ഒരുപാട് ആലോചിക്കാറുണ്ടായിരുന്നു. ഞങ്ങളെ വളർത്തി വലുതാക്കാൻ ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന പിതാവിനെ സഹായിക്കൽ വളരെ അത്യാവശ്യമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചതെന്ന് മീന പറയുന്നു.
Published by: Joys Joy
First published: April 14, 2021, 11:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories