• HOME
 • »
 • NEWS
 • »
 • film
 • »
 • ഇംഗ്ലണ്ടിലെ മ്യൂസിക് സ്കൂൾ കരിക്കുലത്തിൽ ഇടംനേടി ബോളിവുഡ് ഗാനം 'മുന്നീ ബദ്നാം ഹുയീ'

ഇംഗ്ലണ്ടിലെ മ്യൂസിക് സ്കൂൾ കരിക്കുലത്തിൽ ഇടംനേടി ബോളിവുഡ് ഗാനം 'മുന്നീ ബദ്നാം ഹുയീ'

'മുന്നീ ബ്ദനാം ഹു'യിൽ അഭിനയിച്ച താരമായ മലൈക അറോറ ഈ വാർത്ത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കു വെച്ചിട്ടുണ്ട്. 'വോഹോ' എന്ന ക്യാപ്ഷനോടു കൂടിയാണ് വാർത്ത താരം ഷെയർ ചെയ്തത്.

മുന്നീ ബദ്നാം ഹുയീ

മുന്നീ ബദ്നാം ഹുയീ

 • Last Updated :
 • Share this:
  ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ വകുപ്പ് (DfE) തയ്യാറാക്കിയ പുതിയ സംഗീത കരിക്കുലത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡിലെ സൂപ്പർഹിറ്റ് ഗാനമായ മുന്നീ ബദ്നാം ഹുയീ. കിശോരി അമോൻകറിന്റെ ‘സഹേലി രേ’, അനോഷ്ക ശങ്കറിന്റെ ‘ഇന്ത്യൻ സമ്മർ’, എ ആർ റഹ്മാന്റെ ‘ജയ് ഹോ ’ എന്നീ ഗാനങ്ങളും ഇംഗ്ലണ്ട് സ്കൂൾ കരിക്കുലത്തിൽ ഇടം പിടിച്ചിട്ടുണ്ട്. വ്യത്യസ്ത സംഗീത പാരമ്പര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ഭാഗത്ത് ഇന്ത്യൻ സംഗീതം പ്രതിപാദിക്കുമ്പോഴാണ് പ്രസ്തുത ഗാനങ്ങൾ ചർച്ചയാവുന്നത്.

  സംഗീത വിദഗ്ധർ, അധ്യാപകർ, സംഗീതജ്ഞർ തുടങ്ങി യുകെയിലെ പതിനഞ്ചംഗ പാനലാണ് പുതിയ മോഡൽ മ്യൂസിക് വികസിപ്പിച്ചെടുത്തതെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. 'ആധുനിക ബ്രിട്ടീഷ് ഐഡന്റിറ്റി തിരിച്ചറിയൽ വളരെ പ്രധാനമാണ്. വളരെ സമ്പന്നവും വൈവിധ്യമാർന്നതുമായ ഈ സംഗീത രീതിയെ പല സമൂഹങ്ങളും തങ്ങളുടേതായ രൂപത്തിൽ വ്യാഖ്യാനിക്കുകയും പുതിയ മാതൃകകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്’ - വിദ്യാഭ്യാസ ഗൈഡൻസ് പറയുന്നു.

  റോയിട്ടേ‌ഴ്സിന്റെ ആദ്യത്തെ വനിതാ എഡിറ്റർ ഇൻ ചീഫായി അലസാന്ദ്ര ഗല്ലോനി നിയമിതയാകുന്നു

  കിശോരി അമോൻകർ ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ മികച്ച വോക്കലിസ്റ്റുകളിൽ ഒരാൾ ആയിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള സമീപനം ആത്മീയതയുമായി വളരെ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് അദ്ദേഹത്തിന്റെ ഒരു പ്രസ്താവന വായിച്ചാൽ മനസ്സിലാവും. ‘എനിക്ക് സംഗീതം എന്നാൽ ആത്മാവുമായുള്ള ഒരു സംഭാഷണമാണ്. ആത്മാവുമായുള്ള വളരെ തീവ്രമായ ഒരു സംഭാഷണമാണിത്.’

  സംസ്ഥാനത്ത് 15 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കുന്നു

  'കൂടുതലായി സംഗീതം കേൾക്കുക എന്നു പറഞ്ഞാൽ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള മെലഡിയും പെടും. രവിയുടെയും അനോഷ്കാ ശങ്കറിന്റെയും പ്രകടനങ്ങൾ ഇങ്ങനെയാണ്,' - ബ്രിട്ടീഷ് ഗൈഡൻസ് പറയുന്നു.

  2010ൽ റിലീസായ ദബാങ് സിനിമയിലെ 'മുന്നീ ബദ്നാം ഹുയീ' എന്ന ഗാനത്തെക്കുറിച്ച് ഗൈഡൻസ് പറയുന്നതിങ്ങനെയാണ്: 'ബോളിവുഡ് സിനിമകളിലെ ഐറ്റം നമ്പറുകൾക്ക് പ്രത്യേക പ്ലോട്ടുകളൊന്നും ഉണ്ടാവുകയില്ല. പൊലീസുകാരനായ ചുൽബുലിന് അകമ്പടിയായി വരുന്ന മലൈക അറോറ ഈ ഗാനത്തിൽ അല്ലാതെ ഈ സിനിമയിൽ മറ്റെവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ബോളിവുഡ് സിനികളിലെ പ്രത്യേകമായ മ്യൂസിക്, നൃത്തം, കളർഫുളായ ദൃശ്യങ്ങൾ എല്ലാം ഈ ഗാനത്തിൽ ഉണ്ട്' - ഗൈഡൻസ് പറയുന്നു.

  'മുന്നീ ബ്ദനാം ഹു'യിൽ അഭിനയിച്ച താരമായ മലൈക അറോറ ഈ വാർത്ത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കു വെച്ചിട്ടുണ്ട്. 'വോഹോ' എന്ന ക്യാപ്ഷനോടു കൂടിയാണ് വാർത്ത താരം ഷെയർ ചെയ്തത്.  അധ്യാപകർക്ക് പാഠങ്ങൾ തയ്യാറാക്കാനും ജോലിഭാരം കുറക്കാനുമാണ് മോഡൽ മ്യൂസിക് കരിക്കുലം തയ്യാറാക്കിയതെന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. എല്ലാ വർഷവും വിദ്യാർത്ഥികളെ എന്ത് പഠിപ്പിക്കണം എന്നതിന്റെ ഒരു വ്യവസ്ഥാപിതമായ രൂപമാണിത്. അധ്യാപകർക്ക് വിവരവും, കഴവുകളും, പ്രായോഗിക അറിവുകളും നൽകാനായി നിരവധി കേസ് സ്റ്റഡികളും അധികൃതർ തയ്യാറാക്കാറുണ്ട്.
  Published by:Joys Joy
  First published: