മൂവാറ്റുപുഴ: കള്ളനെ പിടിക്കാൻ നാട്ടുകാർ സംഘടിച്ചിറങ്ങിയതിനു പിന്നാലെ മോഷണം നടത്തി അതിവിദഗ്ധമായി കള്ളൻ മുങ്ങി. തെരയാനിറങ്ങിയവരുടെ വീടികളിൽ മോഷണം നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ ശേഷമാണ് കള്ളൻ മുങ്ങിയത്. കടാതിയിലാണ് നാടകീയമായി സംഭവം അരങ്ങേറിയത്.
തിരയാനിറങ്ങിയവരുടെ വീടുകളില്‍ നിന്നും ഷൂ, ജീന്‍സ്, ടീ ഷര്‍ട്ട്, മൊബൈല്‍ ഫോൺ, ബൈക്ക് എന്നിവയുമായാണ് കള്ളൻ മുങ്ങിയത്. നാട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെ ആറ് വീടുകളിലാണ് മോഷണം നടന്നത്.
കടാതി അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന പ്രശാന്തിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് മോഷ്ടാവ് എത്തിയത്. വാതിലിന്റെ പൂട്ട് തകര്‍ത്തു വീടിനകത്തു കയറിയ കള്ളൻ 850 രൂപയും കാര്‍ പോര്‍ച്ചിലിരുന്ന സ്‌കൂട്ടറും മോഷ്ടിച്ചു.
ഇതിനിടെ തിരച്ചില്‍ നടത്തുന്ന സംഘം മോഷ്ടാവിനു തൊട്ടരികിലെത്തി. ഇതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് മോഷ്ടാവ് ഓടി. സമീപത്തെ മറ്റൊരു വീടിന്റെ മുറ്റത്തിരുന്ന സൈക്കിള്‍ എടുത്തു രക്ഷപ്പെടാനായി അടുത്ത ശ്രമം. കുറച്ചു ദൂരം സൈക്കിളില്‍ പാഞ്ഞെങ്കിലും നാട്ടുകാര്‍ പിടിന്നാലെയെത്തി. ഇതോടെ സൈക്കിള്‍ ഉപേക്ഷിച്ച് റോഡരികിലുള്ള കുറ്റിക്കാട്ടിലേക്കു ചാടി. നാട്ടുകാർ കുറ്റിക്കാട് വളഞ്ഞു. പിന്നാലെ മൂവാറ്റുപുഴയില്‍ നിന്ന് പൊലീസ് സംഘവും എത്തി.
നാട്ടുകാരും പൊലീസും പരിശോധന തുടങ്ങി. പുലര്‍ച്ചെ നാല് വരെ നാട്ടുകാരും പൊലീസും പ്രദേശമാകെ അരിച്ചു പെറുക്കി. ഇതിനിടെ കടാതി പള്ളിപ്പടിയിലുള്ള വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കള്ളൻ മുങ്ങിയെന്ന വിവരം കിട്ടി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.