'ചില മാഷന്മാർ PT പിരീഡ് ക്ലാസെടുക്കുന്നുണ്ട്, അതിവിടെ നടക്കൂല; മാഷന്മാരും യൂണിഫോം ഇടണം'; ഏഴാംക്ലാസുകാരിയുടെ പ്രസംഗം വൈറല്‍
- Published by:Rajesh V
- news18-malayalam
Last Updated:
കൈയടികളോടെ വന്‍പിന്തുണയാണ് സ്ഥാനാർത്ഥിക്ക് സഹപാഠികൾ നല്‍കുന്നത്
കണ്ണൂർ: കേരളം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചൂടിലമർന്ന ഈ വേളയിൽ, സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏഴാം ക്ലാസുകാരിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ. സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വാഗ്ദാനങ്ങള്‍ക്കും കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. വീഡിയോയ്ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്.
താന്‍ സ്‌കൂള്‍ ലീഡറായാല്‍ പി ടി പിരിയഡ് ക്ലാസെടുക്കുന്നത് തടയുമെന്നും അധ്യാപകര്‍ക്ക് ഡ്രസ്‌കോഡ് നടപ്പാക്കാന്‍ ശ്രമിക്കുമെന്നുമാണ് കുട്ടിയുടെ വാഗ്ദാനം. കൈയടികളോടെ വന്‍പിന്തുണയാണ് സ്ഥാനാർത്ഥിക്ക് സഹപാഠികൾ നല്‍കുന്നത്. തലശ്ശേരി കണ്ണംകോട് ടിപിജി മെമ്മോറിയല്‍ യുപി സ്‌കൂള്‍ എന്ന് കാണുന്ന വീഡിയോയില്‍ തന്റെ ചിഹ്നം പെന്‍ ആണെന്നും പറയുന്നുണ്ട്.
advertisement
പ്രസംഗം ഇങ്ങനെ
‘ഞാനിവിടെ സ്‌കൂള്‍ ലീഡറായി വന്നാല്‍ എല്ലാ അച്ചടക്കവും പാലിച്ച് ഇവിടത്തെ കുട്ടികളെ മര്യാദയ്ക്ക് നോക്കിക്കോളുമെന്ന് ഞാന്‍ പറയുന്നു. കാരണം നമ്മുടെ സ്‌കൂള്‍ അച്ചടക്കത്തോടെയും വൃത്തിയോടെയും ഇരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പിന്നെ എനിക്കിവിടെ പറയാനുള്ളത്, ചില മാഷുമാര്‍ പി ടി പിരീഡ് കേറി ക്ലാസെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് പൂര്‍ണമായും തെറ്റാണ്. അതിവിടെ നടക്കൂല്ല. ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടിലൊക്കെ നല്‍കേണ്ടത് സ്‌കൂളിന്റെ ഉത്തരവാദിത്തമാണ്. പോരാത്തതിന്, ബുധനാഴ്ച കുട്ടികള്‍ക്ക് പുറമേ മാഷന്മാരും യൂണിഫോം കര്‍ശനമായി ഇടണം. കാരണം ചില ടീച്ചര്‍മാര്‍ പച്ച ചുരിദാറാണെങ്കില്‍ പച്ച, ചെരിപ്പ്, പച്ച ക്യൂട്ടെക്‌സ്, പച്ചക്കമ്മല്, പച്ചക്ലിപ്പ് എന്നെല്ലാം ധരിക്കുന്നുണ്ട്. മാഷന്മാരാണെങ്കില്‍ ബ്രാന്‍ഡഡ് ഷര്‍ട്ട്, ജീന്‍സ് എന്നിവയും ധരിക്കുന്നു.’
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
August 13, 2023 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചില മാഷന്മാർ PT പിരീഡ് ക്ലാസെടുക്കുന്നുണ്ട്, അതിവിടെ നടക്കൂല; മാഷന്മാരും യൂണിഫോം ഇടണം'; ഏഴാംക്ലാസുകാരിയുടെ പ്രസംഗം വൈറല്‍