രജനി തരംഗം; മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം തിയേറ്ററിലെത്തി 'ജയിലർ' കണ്ടു

Last Updated:

ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവർക്കൊപ്പമെത്തിയാണ് പിണറായി വിജയൻ സിനിമ കണ്ടത്

Imaga: Manobala/twitter
Imaga: Manobala/twitter
തിരുവനന്തപുരം: തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും രജനി തരംഗമാണ്. രജനികാന്ത് നായകനായ ജയിലർ സിനിമ കേരളത്തിലും തകർത്തോടുകയാണ്. ഇപ്പോൾ കുടുംബസമേതം തിയേറ്ററിലെത്തി സിനിമകണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി ലുലുമാളിലെ തിയേറ്ററിലെത്തിയാണ് മുഖ്യമന്ത്രി സിനിമ കണ്ടത്. തമിഴിലെ ട്രേഡ് അനലിസ്റ്റ് മനോബാല ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു.
കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും തിയേറ്ററിലെത്തി സിനിമ കണ്ടിരുന്നു. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്ത ചിത്രം കളക്ഷൻ റെക്കോഡുകൾ തകർത്ത് മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചത്.
advertisement
മോഹൻലാൽ ആദ്യമായി രജനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശിവ്‌രാജ് കുമാറും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. രജനി കാന്തിന്റെ 169-ാം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.
വിജയ് നായകനായെത്തിയ ‘ബീസ്റ്റ്’ എന്ന സിനിമയ്ക്ക് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. സ്റ്റണ്ട് ശിവ ആക്ഷനും വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രാഹണവും നിർവഹിക്കുന്നു. മലയാളി താരം വിനായകനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. കഴിഞ്ഞദിവസം ചിത്രത്തിലെ വില്ലൻവേഷത്തിലത്തിയ വിനായകന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി രം​ഗത്ത് വന്നിരുന്നു. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലറെന്നും വിനായകന്റെ സിനിമയാണിതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
advertisement
രമ്യ കൃഷ്ണൻ, ബോളിവുഡ് താരം ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
രജനി തരംഗം; മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം തിയേറ്ററിലെത്തി 'ജയിലർ' കണ്ടു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement