വിദ്യാബാലൻ പ്രധാനവേഷത്തിൽ എത്തിയ ശകുന്തള ദേവി ആമസോൺ പ്രൈമിൽ റിലീസ് ആയതിന് പിന്നാലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട പേരാണ് ശകുന്തള ദേവി. കണക്കിൽ കമ്പ്യൂട്ടറിനെ പോലും തോൽപ്പിച്ച ഇന്ത്യയുടെ മനുഷ്യ കമ്പ്യൂട്ടർ.
സിനിമ ചർച്ചയായതോടെ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത് യഥാർത്ഥ ശകുന്തള ദേവിയുടെ പഴയ വീഡിയോ ആണ്. കുഴപ്പം പിടിച്ച കണക്കുകൾ നൊടിയിടകൊണ്ട് പരിഹരിക്കുന്ന കണക്കിലെ മാന്ത്രിക.
കണക്കുകൾ സെക്കന്റുകൾ കൊണ്ട് പരിഹരിച്ച ശകുന്തള ദേവി ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്ത്യക്കാരിയാണ്. പേനയോ പേപ്പറോ കാൽക്കുലേറ്ററോ ഇല്ലാതെ സെക്കന്റുകൾക്കുള്ളിലാണ് ശകുന്തളയുടെ കണക്കുകൂട്ടൽ.
ഇന്ത്യൻ കാണികൾക്ക് മുന്നിലാണ് ശകുന്തളയുടെ പ്രകടനം. അന്താരാഷ്ട്ര വേദികളിൽ തന്റെ കഴിവ് തെളിയിച്ച ശകുന്തള ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷം നടത്തിയ ഷോ ആണ് ഇത്. 1929 ൽ ബാംഗ്ലൂരിലാണ് ശകുന്തള ദേവിയുടെ ജനനം. പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം പോലും ലഭിക്കാതെയാണ് ശകുന്തള ഗണിതത്തിൽ ഗിന്നസ് റെക്കോർഡ് അടക്കമുള്ള ബഹുമതികൾ സ്വന്തമാക്കിയത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.