advertisement

'പരിധികൾ കടക്കുമ്പോൾ മൗനം പാലിക്കുന്നത് ശരിയല്ല'; തട്ടമിട്ടില്ലെന്ന കമന്റുകൾക്ക് ഷംന കാസിമിന്റെ ഭർത്താവിന്റെ മറുപടി

Last Updated:

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുന്നതിനേക്കാൾ സ്വന്തം ജീവിതത്തിലെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം വിമർശകരോട് ആവശ്യപ്പെട്ടത്

News18
News18
റിയാലിറ്റി ഷോകളിലൂടെ വന്ന് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ഷംന കാസിം. നിലവിൽ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഷംനയും ഭർത്താവ് ഷാനിദ് ആസിഫ് അലിയും. കഴിഞ്ഞ ദിവസം ഷാനിദ് പങ്കുവെച്ച കുടുംബചിത്രത്തിന് താഴെ ഷംന തട്ടമിട്ടില്ലെന്ന് ആരോപിച്ച് ചിലർ വിമർശനവുമായെത്തിയിരുന്നു. ഈ സൈബർ ആക്രമണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയിരിക്കുകയാണ് ഷാനിദ് ഇപ്പോൾ.
ആദ്യം പ്രതികരിക്കേണ്ട എന്ന് കരുതിയെങ്കിലും പരിധി ലംഘിക്കുമ്പോൾ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് ഷാനിദ് കുറിച്ചു. വിമർശകർക്ക് നേരെ ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഷംനയുടെ വ്യക്തിസ്വാതന്ത്ര്യത്തിലും കരിയറിലും താൻ നൽകുന്ന പൂർണ്ണ പിന്തുണ ഒരിക്കൽ കൂടി ഉറപ്പിക്കുന്നതായിരുന്നു ഷാനിദിന്റെ വാക്കുകൾ.
മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുന്നതിനേക്കാൾ സ്വന്തം ജീവിതത്തിലെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം വിമർശകരോട് ആവശ്യപ്പെട്ടത്. ഷാനിദിന്റെ ഈ മറുപടിക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
advertisement
കുറിപ്പിന്റെ പൂർണരൂപം:
ഇസ്‌ലാമിന്റെ പേരിൽ ചിലർ ഖുർആനിലെ “നടുവിലെ പേജ്” എന്നു സ്വയം വിശേഷിപ്പിച്ച് പലവിധ അഭിപ്രായങ്ങളും കമന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആദ്യം അതിന് മറുപടി നൽകേണ്ടതില്ലെന്ന് കരുതിയെങ്കിലും, പരിധികൾ കടക്കുമ്പോൾ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് തോന്നി.
നമുക്ക് സ്വയം ചോദിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്:
1️⃣ ഇന്ന് നാം സുബ്ഹി നമസ്കാരം നിർവഹിച്ചോ?
2️⃣ അഞ്ച് വഖ്ത് നമസ്കാരവും കൃത്യമായി പാലിക്കുന്നുണ്ടോ?
3️⃣ നമ്മുടെ വീട്ടിലുള്ള സ്ത്രീകൾ ഇസ്‌ലാം നിർദ്ദേശിച്ച പ്രകാരം ഔറത്ത് പാലിക്കുന്നുണ്ടോ?
advertisement
4️⃣ നാം ഭക്ഷണം കഴിക്കുമ്പോൾ, ചുറ്റുമുള്ള 40 വീടുകളിൽ ആരെങ്കിലും പട്ടിണിയിലാണോ എന്ന് അന്വേഷിക്കുന്നുണ്ടോ?
5️⃣ നമ്മുടെ വീട്ടിലുള്ളവർ അഞ്ചു വഖ്ത് നമസ്കാരം കൃത്യമായി ചെയ്യുന്നുണ്ടോ?
ഒരു വ്യക്തി മുസ്ലിമാണോ അല്ലയോ എന്ന് വിധിയെഴുതുന്നത് നമ്മുടെ ഉത്തരവാദിത്തമല്ല. അതിന് നമുക്ക് എല്ലാം റബ്ബിന്റെ മുമ്പിൽ മറുപടി പറയേണ്ടിവരും. മറ്റുള്ളവരെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ഇമാനിന് ഗുണകരമല്ല.
advertisement
മഹ്ശറയിൽ നിൽക്കുന്ന ദിവസം, സ്വന്തം രക്ഷക്കായി മറ്റുള്ളവരെ നിന്ദിച്ച പ്രവൃത്തികൾ നമ്മെ സഹായിക്കുകയില്ല. അതിനാൽ പരസ്പരം മാന്യതയും സഹിഷ്ണുതയും പാലിക്കാം.
ആദ്യം ‘ഗീബത്ത്’ (പരനിന്ദ)യും ‘നമീമത്ത്’ (ചുരുള്‍പ്പറച്ചിൽ)യും എന്താണെന്ന് മനസ്സിലാക്കി, അത് ഒഴിവാക്കാൻ ശ്രമിക്കാം.
അല്ലാഹു നമ്മെ എല്ലാം ശരിയായ വഴിയിൽ നിലനിറുത്തട്ടെ.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പരിധികൾ കടക്കുമ്പോൾ മൗനം പാലിക്കുന്നത് ശരിയല്ല'; തട്ടമിട്ടില്ലെന്ന കമന്റുകൾക്ക് ഷംന കാസിമിന്റെ ഭർത്താവിന്റെ മറുപടി
Next Article
advertisement
നദിയിൽ  തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി  പീഡിപ്പിച്ചു
നദിയിൽ തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു
  • ആലപ്പുഴ മാന്നാറിൽ 56 കാരിയെ കുളിക്കടവിൽ തുണി അലക്കുന്നതിനിടെ പീഡിപ്പിച്ച സംഭവമുണ്ടായി

  • പമ്പാനദിയുടെ തീരത്ത് മുഖം മൂടിയ പ്രതി യുവതിയെ മുക്കി കൊല്ലാനും ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു

  • കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സബീറിനായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നു

View All
advertisement