ടോക്യോയിൽ നിന്നും സ്വർണവുമായി വരിക - മുൻ പരിശീലകൻ കബീർ ഖാൻ'; ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ഷാരൂഖ് ഖാന്റെ സ്പെഷ്യൽ സന്ദേശം
- Published by:Naveen
- news18-malayalam
Last Updated:
ദീപാവലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്കായി ടോക്യോയില്‍ നിന്നും സ്വര്‍ണമായി വരിക എന്നാണ് കിംഗ് ഖാൻ കുറിച്ചത്.
ടോക്യോ ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ സെമിയില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ വക സ്‌പെഷ്യല്‍ സന്ദേശം.
ദീപാവലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്കായി ടോക്യോയില്‍ നിന്നും സ്വര്‍ണമായി വരിക എന്നാണ് കിംഗ് ഖാൻ കുറിച്ചത്. ഇന്ത്യന്‍ വനിതാ ഹോക്കി താരങ്ങളുടെ കഥ പറഞ്ഞ ബോളിവുഡ് ചിത്രമായ ചക് ദേ ഇന്ത്യയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ കബീര്‍ ഖാന്റെ വേഷമണിഞ്ഞ ഷാരുഖ് ഖാന്‍, ആ കഥാപാത്രം ഇന്ത്യന്‍ താരങ്ങളോട് ആവശ്യപ്പെടുന്ന പോലെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബോളിവുഡ് സൂപ്പർ താരത്തിന്റെ ട്വീറ്റിന് ഇന്ത്യയുടെ ' ഒറിജിനല്‍' പരിശീലകന്‍ മറുപടി നല്‍കുകയും ചെയ്തതോടെ ആരാധകര്‍ക്കും ഇത് ആവേശ മുഹൂര്‍ത്തമായി. ' നിങ്ങള്‍ നല്‍കിയ എല്ലാ പിന്തുണക്കും സ്‌നേഹത്തിനും നന്ദി; ഞങ്ങള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കും - എന്ന് ഇന്ത്യയുടെ യഥാര്‍ത്ഥ പരിശീലകന്‍.' - ഇന്ത്യയെ പരിശീലിപ്പിക്കുന്ന മാരിന്‍ ട്വീറ്റ് ചെയ്തു.
advertisement
Haan haan no problem. Just bring some Gold on your way back….for a billion family members. This time Dhanteras is also on 2nd Nov. From: Ex-coach Kabir Khan. https://t.co/QcnqbtLVGX
— Shah Rukh Khan (@iamsrk) August 2, 2021
Thank you for all the support and love. We will give everything again.
From: The Real Coach. 😉 https://t.co/TpKTMuFLxt
— Sjoerd Marijne (@SjoerdMarijne) August 2, 2021
advertisement
ഷാരൂഖ് ഖാന്‍ നായകാനായെത്തിയ ചിത്രത്തില്‍, ഓസ്ട്രേലിയയോട് ദയനീയമായി തോറ്റതിന് ശേഷം ഉയിര്‍ത്തെഴുന്നേറ്റ് അതേ ഓസ്ട്രേലിയയെ ഫൈനലില്‍ കീഴ്‌പെടുത്തി ഇന്ത്യന്‍ ടീം ലോക കിരീടം നേടുകയാണ് ചെയ്യുന്നത്. ഫൈനലില്‍ ഇന്ത്യയുടെ ഗോള്‍കീപ്പറുടെ മികവിലാണ് ഇന്ത്യന്‍ ടീം ജയിക്കുന്നത്.
Also read- Tokyo Olympics|ചരിത്രമെഴുതി പെൺപട; ഓസ്ട്രേലിയയെ തകർത്ത് സെമിയിൽ കടന്ന് വനിതാ ഹോക്കി ടീം
യാദൃശ്ചികം എന്ന് പറയട്ടെ ഇന്ത്യന്‍ വനിതാ ടീം ഇന്ന് ചരിത്ര നേട്ടം സ്വന്തമാക്കിയപ്പോള്‍ എതിരാളികള്‍ ഓസ്ട്രേലിയ തന്നെയായിരുന്നു. മത്സരം ഗുര്‍ജന്ത് കൗര്‍ നേടിയ ഒറ്റ ഗോളിലാണ് ഇന്ത്യ ജയിച്ചതെങ്കിലും സിനിമയിലേത് പോലെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ഇന്ത്യയുടെ ഗോള്‍കീപ്പറായ സവിത പൂനിയയുടെ തകര്‍പ്പന്‍ സേവുകളായിരുന്നു.
advertisement
Also read- ശ്രീജേഷിന് പിന്നാലെ വനിതാ ഹോക്കി ടീം ഗോള്‍ കീപ്പറെയും പ്രശംസ കൊണ്ട് മൂടി ആരാധകര്‍
ഓസ്ട്രേലിയക്കെതിരെ വന്മതിലായി നില കൊണ്ട താരത്തിന്റെ പ്രകടനത്തെ വാഴ്ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയുകയാണ്. മത്സരത്തില്‍ ഓസ്ട്രേലിയ എടുത്ത എട്ട് പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യന്‍ താരം തന്റെ സേവുകളിലൂടെ നിര്‍വീര്യമാക്കിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 02, 2021 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ടോക്യോയിൽ നിന്നും സ്വർണവുമായി വരിക - മുൻ പരിശീലകൻ കബീർ ഖാൻ'; ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ഷാരൂഖ് ഖാന്റെ സ്പെഷ്യൽ സന്ദേശം