ഭര്‍ത്താവ് മരിച്ചപ്പോള്‍ ചിതാഭസ്മം ഭാര്യ ചില്ലുകുപ്പിയിലാക്കി; എന്നാല്‍ അതിനുള്ളിലൊരു രഹസ്യവും ഒളിച്ചിരുന്നു!

Last Updated:

യുവതിയുടെ സഹോദരനാണ് ആ അത്ഭുതപ്പെടുത്തുന്ന വസ്തു കണ്ടെത്തിയത്

 ചിതാഭസ്മം (AI Generated )
ചിതാഭസ്മം (AI Generated )
ഒരാള്‍ മരിച്ചാല്‍ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ സൂക്ഷിക്കുന്നതിന് ആളുകള്‍ പല വഴികളും സ്വീകരിക്കും. ചിലര്‍ വീട്ടില്‍ ഫോട്ടോ വയ്ക്കും. ചിലരാകട്ടെ മരിച്ചയാളുടെ വസ്ത്രങ്ങള്‍ സൂക്ഷിച്ച് വയ്ക്കും. മറ്റു ചിലരാകട്ടെ മരിച്ചുപോയ ആള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കള്‍ സൂക്ഷിച്ച് വയ്ക്കും. ഇപ്പോഴിതാ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മരണമടഞ്ഞ ഭര്‍ത്താവിന്റെ മൃതദേഹം അടക്കം ചെയ്യാതെ അവർ ദഹിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ചിതാഭസ്മത്തിന്റെ ഒരു ഭാഗം വീട്ടില്‍ ഒരു ചില്ലുപാത്രത്തില്‍ അടച്ചു സൂക്ഷിക്കാന്‍ തീരുമാനിച്ചു. ദഹിപ്പിക്കുമ്പോള്‍ മൃതദേഹവും ശവപ്പെട്ടിയും ഉയര്‍ന്ന താപനിലയിലേക്ക് കടത്തി വിടുകയാണ് ചെയ്യുക. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമായി അവശേഷിക്കും. അവ പിന്നീട് ചാരമായി മാറും. എന്നാല്‍ യുവതി സൂക്ഷിച്ചുവെച്ച ചാരത്തിനുള്ളില്‍ അസാധാരണമായി ഒരു വസ്തു കണ്ടെത്തുകയായിരുന്നു.
യുവതിയുടെ സഹോദരനാണ് ആ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തല്‍ നടത്തിയത്. സഹോദരീഭര്‍ത്താവിന്റെ ചിതാഭസ്മം സൂക്ഷിച്ചിരുന്ന കുപ്പി പരിശോധിക്കുന്നതിനിടയില്‍ അതിനുള്ളില്‍ ഒരു വിചിത്രമായ ലോഹത്തില്‍ നിര്‍മിച്ച വസ്തു കണ്ടെത്തി. അത് കണ്ട് അയാള്‍ അമ്പരന്നുപോയി. ജിജ്ഞാസയും ആശയക്കുഴപ്പവും തോന്നിയ അദ്ദേഹം അതിന്റെ ഒരു ചിത്രം സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചു. ''ഇത് എന്റെ സഹോദരി ഭര്‍ത്താവിന്റെ ചിതാഭസ്മത്തില്‍ നിന്ന് കണ്ടെത്തിയതാണ്. എന്റെ സഹോദരി അദ്ദേഹത്തിന്റെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഒരു കുപ്പിയില്‍ സൂക്ഷിക്കുന്നുണ്ട്. അവര്‍ ഒന്നിച്ച് സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ച സ്ഥലങ്ങളിലേക്ക് ഇതും കൊണ്ടുപോകാന്‍ സഹോദരി ആഗ്രഹിക്കുന്നു. എന്നാല്‍, ഇതിനുള്ളില്‍ ഈ വസ്തു എന്താണെന്ന് അവര്‍ക്ക് അറിയില്ല,'' യുവാവ് പറഞ്ഞു.
advertisement
യുവാവിന്റെ പോസ്റ്റ് വളരെപ്പെട്ടെന്നാണ് വൈറലായത്.  21,000ലധികം അപ് വോട്ടുകളും 1,100 കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്. മൃതദേഹം ദഹിപ്പിക്കുന്ന ശ്മശാനങ്ങളിൽ ജോലി ചെയ്യുന്നവരും കമന്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
ചിതാഭസ്മത്തിനുള്ളില്‍ എന്തായിരിക്കും?
''മരിച്ചുപോയ ആളുടെ ശരീരത്തില്‍ എന്തെങ്കിലും ഉപകരണങ്ങള്‍ പിടിപ്പിച്ചിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ അതായിരിക്കാം. സാധാരണയായി അവ ചാരത്തില്‍ നിന്ന് നീക്കം ചെയ്ത് പ്രത്യേകമായി തിരികെ നല്‍കും,'' ഒരാള്‍ പറഞ്ഞു.
''ഞാന്‍ ഒരു ശവസംസ്‌കാര കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. അത് ഒരു ആശുപത്രി ഗൗണിലെ ബട്ടണാണ്. ശവ സംസ്‌കാര വേളയില്‍ സാധാരണയായി ലോഹമോ പ്ലാസ്റ്റിക് വസ്തുക്കളോ എടുത്തുമാറ്റാറുണ്ട്. ഇതുപോലെയുള്ള വസ്തുക്കള്‍ കടന്നുകൂടുന്നത് വളരെ അപൂര്‍വമാണ്,'' മറ്റൊരാള്‍ പറഞ്ഞു.
advertisement
''ഇത് ട്രൗസറിന്റെ ബട്ടണോ ജാക്കറ്റോ പോലെയാണ് തോന്നുന്നത്. ഇത്തരത്തിലുള്ള വസ്തുക്കള്‍ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ടെന്ന് ശവസംസ്‌കാര ചടങ്ങിന് നേതൃത്വം വഹിക്കുന്ന ഒരാള്‍ അഭിപ്രായപ്പെട്ടു. ഇത് മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബാഗിലെ ഒരു ബട്ടണിനോട് സാമ്യമുള്ളതാണ്. ചിലപ്പോള്‍ ഇത്തരം ബാഗുകള്‍ മൃതദേഹത്തിനൊപ്പം ദഹിപ്പിക്കുന്നു. സംസ്‌കരിക്കുന്ന സമയത്ത് ലോഹം കൊണ്ട് നിര്‍മിച്ച വസ്തുക്കള്‍ നീക്കം ചെയ്യുമെങ്കിലും ഇത് അതിലുള്‍പ്പെടാതെ പോയതാകാം,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു.
വസ്തു എന്താണെന്ന് തിരിച്ചറിയാന്‍ ശവസംസ്‌കാരം നടത്തിയ സ്ഥലവുമായി ബന്ധപ്പെടാന്‍ പലരും ഉപദേശിച്ചു. എന്തായാലും അപൂര്‍വമായി ലഭിച്ച ആ വസ്തു മരിച്ചയാളുടെ സ്മാരകമായി നിലകൊള്ളുകയാണ്. ഒരിക്കല്‍ ഭൂമിയില്‍ ജീവിച്ചിരുന്ന ഒരാളുടെ അപ്രതീക്ഷിതമായ ഓര്‍മപ്പെടുത്തലുമായി.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭര്‍ത്താവ് മരിച്ചപ്പോള്‍ ചിതാഭസ്മം ഭാര്യ ചില്ലുകുപ്പിയിലാക്കി; എന്നാല്‍ അതിനുള്ളിലൊരു രഹസ്യവും ഒളിച്ചിരുന്നു!
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement