തെരുവുനായ 30 സെക്കൻഡിനുള്ളിൽ കടിച്ചത് നിരവധി പേരെ; പരിഭ്രാന്തി പരത്തിയ അക്രമത്തിന്റെ വീഡിയോ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പ്രചരിച്ചതോടെ പൊതുജന സുരക്ഷയെക്കുറിച്ചും പേവിഷബാധയെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്.
സെക്കൻഡുകൾക്കുള്ളിൽ നിരവധി ആളുകളെ ആക്രമിച്ച് തെരുവ് നായ. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) പ്രചരിച്ചതോടെ പൊതുജന സുരക്ഷയെക്കുറിച്ചും പേവിഷബാധയെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്.
പുറത്ത് ഇരിക്കുകയായിരുന്ന മൂന്ന് പുരുഷന്മാരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി എത്തിയ നായ അവരിൽ ഒരാളെ കസേരയിൽ നിന്ന് താഴെയിട്ടു കൊണ്ട് ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് സമീപത്ത് ഇരുന്ന മറ്റൊരാളുടെ കാലിൽ കടിക്കുകയും തടയാൻ ശ്രമിച്ച വഴിയാത്രക്കാരെ ആക്രമിക്കുകയും ചെയ്തു ചെയ്തു.
How a dog turns dangerous when infected with rabies will send chills down your spine.
A single dog attacked and bit multiple youths in under 30 seconds.
Imagine if they had been kids.https://t.co/hsd1BotNUB
— Manu🇮🇳🇮🇳 (@mshahi0024) April 4, 2026
advertisement
ആക്രമണത്തിനിരയായ വ്യക്തി കസേര ഉപയോഗിച്ച് നായയെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അത് വീണ്ടും തിരിച്ചെത്തി കടിക്കാൻ ശ്രമിക്കുന്നത് പരിഭ്രാന്തി പരത്തി. ഒടുവിൽ രണ്ട് പേർ കൂടി ഇടപെട്ടാണ് നായയെ അവിടെനിന്നും ഓടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ നടന്ന ഈ ആക്രമണത്തിന്റെ തീവ്രതയും വേഗതയും കാഴ്ചക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ദൃശ്യങ്ങളിലെ നായയുടെ പെരുമാറ്റം പേവിഷബാധയുടെ ലക്ഷണങ്ങളാണെന്ന് പല സോഷ്യൽ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു.
നായയ്ക്ക് ഉറപ്പായും പേവിഷബാധയുണ്ടെന്നും കടിയേറ്റവരും പോറലേറ്റവരും ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും പലരും കമന്റുകളിലൂടെ മുന്നറിയിപ്പ് നൽകി. തെരുവ് നായ ശല്യമുള്ള ഇടങ്ങളിലൂടെ നടക്കുമ്പോൾ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പലരും ആശങ്ക പങ്കുവെച്ചു. മൃഗങ്ങളുടെ കടിയിലൂടെയോ ഉമിനീരിലൂടെയോ പകരുന്ന മാരകമായ വൈറൽ രോഗമാണ് പേവിഷബാധയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ ഇന്ത്യയിലെ തെരുവ് മൃഗങ്ങളുടെ പരിപാലനവും നിയന്ത്രണവും സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 06, 2026 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തെരുവുനായ 30 സെക്കൻഡിനുള്ളിൽ കടിച്ചത് നിരവധി പേരെ; പരിഭ്രാന്തി പരത്തിയ അക്രമത്തിന്റെ വീഡിയോ









