കേരളത്തിന്‍റെ റാംപില്‍ ചുവടുവെയ്ക്കാന്‍ സണ്ണി ലിയോണി തിരുവനന്തപുരത്തേക്ക്

Last Updated:

തിരുവനന്തപുരത്ത് മൂന്നുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫാഷൻ‌ ഫെസ്റ്റിവലിലേക്കാണ് സണ്ണി ലിയോണി എത്തുന്നത്.

സണ്ണി ലിയോണി
സണ്ണി ലിയോണി
തിരുവനന്തപുരം: അന്താരാഷ്ട്ര മോഡലുകള്‍ പങ്കെടുക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവെയ്ക്കാന്‍ പ്രമുഖ മോഡലും ബോളിവുഡ് താരവുമായ സണ്ണി ലിയോണി എത്തുന്നു. തിരുവനന്തപുരത്ത് മൂന്നുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫാഷൻ‌ ഫെസ്റ്റിവലിലേക്കാണ് സണ്ണി ലിയോണി എത്തുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 27, 28, 29 തീയതികളിലാണ് പരിപാടി നടക്കുക.
29-ന് വൈകുന്നേരം മൂന്നിനാണ് ഗ്രാന്റ് ഫിനാലേ. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണിയാകും നിര്‍വഹിക്കുക. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ‘ബുക്ക് മൈ ഷോ’യില്‍ ആരംഭിച്ചു കഴിഞ്ഞു. ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലും ചേർന്നാണ് പരിപാടിയുടെ സംഘാടിപ്പിച്ചിരിക്കുന്നത്.
27-ന് രാവിലെ 10.30-നാണ് കനകക്കുന്നിൽ ഡ്രീം ഫാഷൻ ഫെസ്റ്റിന് ആരംഭം കുറിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അണിനിരക്കും. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഫാഷന്‍ ഷോയും ലിറ്റില്‍ ചാംപ് എന്ന പേരില്‍ നടത്തുന്നുണ്ട്. ഇതിൽ അഞ്ചുമുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ അണിനിരക്കുന്ന റാംപ് വാക്കിങ് മല്‍സരവും നടക്കും.
advertisement
രാത്രി അന്താരാഷ്ട്ര ബാന്റുകളുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. രണ്ടാംദിനമായ 28-ന് ഇന്ത്യയിലെ വിവിധ ഫാഷന്‍ അക്കാദമികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഫാഷന്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ മോഡല്‍ കമ്പനികളുടെ മല്‍സരവും നടക്കും.
സമാപന ദിവസം രാവിലെ 11ന് സെമിനാറിന് ശേഷം ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലേ ആരംഭിക്കും. അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കും. വൈകുന്നേരം മല്‍സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കും. പ്രമുഖ ബാന്റിന്റെ ഫ്യൂഷന്‍ മ്യൂസിക്കിന് ശേഷം ഫാഷന്‍ ഫെസ്റ്റിന് സമാപനമാകും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കേരളത്തിന്‍റെ റാംപില്‍ ചുവടുവെയ്ക്കാന്‍ സണ്ണി ലിയോണി തിരുവനന്തപുരത്തേക്ക്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement