മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ ഇന്ത്യന് പാര്ലമെന്റിനെ കുറിച്ചുള്ള വാര്ത്തകളാണ് എങ്ങും. അതിനിടെയാണ് പാര്ലമെന്റ് മന്ദിരത്തില് ‘ചെങ്കോല്’ സ്ഥാപിക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം പുറത്തുവന്നത്. കോടികള് മുടക്കി പണിത പുതിയ പാര്ലമെന്റ് മന്ദിരം അലങ്കരിക്കാന് പോകുന്ന ഈ സ്വര്ണ ചെങ്കോലിന് പിന്നാലെയായിരുന്നു സോഷ്യല് മീഡിയ. കേരളത്തിലും അധികം വൈകാതെ ചെങ്കോല് വാര്ത്ത വലിയ ശ്രദ്ധനേടി. ഇതിനിടെയാണ് നടനും മുന് രാജ്യസഭാംഗവുമായ സുരേഷ് ഗോപി ചെങ്കോലിന്റെ ചിത്രം ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല് പിക്ചറാക്കിയത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രവുമായി ഏറെ ബന്ധമുള്ള ഈ സ്വര്ണ ചെങ്കോല് ബ്രിട്ടീഷുകാരിൽ നിന്നും അധികാരം ഇന്ത്യക്കാര്ക്ക് കൈമാറിയതിന്റെ പ്രതീകം കൂടിയാണ്. സ്വാതന്ത്രപ്രഖ്യാപന വേളയില് ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണില് നിന്ന് പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റു ഏറ്റുവാങ്ങിയ ഈ അധികാര ചിഹ്നം, ഇന്ത്യയുടെ അവസാന ഗവര്ണര് ജനറല് കൂടിയായ സി രാജഗോപാലാചാരിയുടെ നിര്ദേശ പ്രകാരമാണ് നിര്മ്മിച്ചത്.
തമിഴ്നാട് ചരിത്രത്തില് അധികാരമേല്ക്കുന്ന ഭരണാധികാരികള്ക്ക് അധികാരകൈമാറ്റത്തിന്റെ ചിഹ്നമായി അവിടുത്തെ മുതിര്ന്ന പുരോഹിതന്മാര് ചെങ്കോല് നല്കിയിരുന്നു. ചോള രാജവംശത്തിലും ഈ പാരമ്പര്യം പിന്തുടര്ന്ന് പോന്നിരുന്നുവെന്നും രാജാജി ചൂണ്ടിക്കാട്ടി. അതുപോലെ ഇന്ത്യയുടെ അധികാരകൈമാറ്റത്തിനും ചെങ്കോല് പ്രതീകമായി ഉപയോഗിക്കാമെന്ന നിര്ദ്ദേശം അദ്ദേഹം മുന്നോട്ട് വെച്ചു.
പുതിയ പാര്ലമെന്റ് മന്ദിരം അലങ്കരിക്കാന് ‘ചെങ്കോല്’ ഉണ്ടാകും; അമിത് ഷാ
അഞ്ച് അടിയോളം വലുപ്പമുള്ള ചെങ്കോലിന്റെ ഏറ്റവും മുകളില് നന്തി(കാള)യുടെ രൂപവും ഉണ്ട്. നീതി എന്ന ആശയത്തെ പ്രതിനിധാനം ചെയ്താണ് ചെങ്കോലില് നന്തിയെ സ്ഥാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Suresh Gopi