Sushmita Sen | ഡൊണാൾഡ് ട്രംപുമായി നേരിട്ട് പരിചയം; സുഷ്മിതാ സെന്നിന്റെ അനുഭവങ്ങൾ വൈറൽ
- Published by:meera_57
- news18-malayalam
Last Updated:
ട്രംപിന്റെ പേര് ഉടമസ്ഥാവകാശ രേഖകളിൽ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം ഒരിക്കലും സുഷ്മിതയുടെ നേരിട്ടുള്ള മേലുദ്യോഗസ്ഥനല്ലായിരുന്നു
മിസ്സ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിലെ ചരിത്ര വിജയം ആഘോഷിച്ച സുഷ്മിത സെൻ (Sushmita Sen), ഡൊണാൾഡ് ട്രംപിന്റെ (Donald Trump) ഉടമസ്ഥതയിലുള്ള സംഘടനയുമായി പ്രൊഫഷണൽ നിലയിൽ ബന്ധപ്പെട്ടിരിന്നുവെന്ന് കണ്ടെത്തൽ. 2023-ൽ മിഡ്-ഡേയ്ക്ക് നൽകിയ ഒരു പ്രത്യേക അഭിമുഖത്തിൽ, തന്റെ ക്രൈം-ഡ്രാമ പരമ്പരയായ ആര്യയുടെ പ്രൊമോഷനുകളിൽ പങ്കെടുക്കവേ താരം 2010 മുതൽ 2012 വരെ മിസ്സ് ഇന്ത്യ യൂണിവേഴ്സ് ഫ്രാഞ്ചൈസി വഹിച്ചിരുന്ന അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു.
തിരക്കേറിയ കരിയർ ഘട്ടത്തിൽ വന്നുചേർന്ന അപ്രതീക്ഷിത ഓഫർ സമയത്ത്, സുഷ്മിത സെൻ നിരവധി ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾക്കൊപ്പം റെനി ജ്വല്ലേഴ്‌സുമായുള്ള ജോലിയും കൈകാര്യം ചെയ്യുകയായിരുന്നു. മിസ്സ് യൂണിവേഴ്സ് ഓർഗനൈസേഷനിൽ നിന്നും ഇന്ത്യൻ ഫ്രാഞ്ചൈസി ഏറ്റെടുക്കാൻ അപ്രതീക്ഷിത ഓഫർ വരികയായിരുന്നു. ഈ ഓഫർ ഒരു സ്വപ്നം പോലെയാണെന്ന് അവർ സമ്മതിച്ചു. എന്നിരുന്നാലും, അത് സ്വീകരിക്കും മുൻപേ കർശനമായ ഒരു കരാർ കരാർ വന്നു. ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലെ സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു അത്.
"ഈ ഫ്രാഞ്ചൈസി ഏറ്റെടുത്തപ്പോൾ ഞാൻ വളരെ ഗൗരവതരമായ ഒരു കരാറിൽ ഒപ്പുവച്ചു. അത് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്നു. അത് എളുപ്പമായിരുന്നില്ല," സുഷ്മിത പറഞ്ഞു.
advertisement
ട്രംപിന്റെ പേര് ഉടമസ്ഥാവകാശ രേഖകളിൽ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം ഒരിക്കലും സുഷ്മിതയുടെ നേരിട്ടുള്ള മേലുദ്യോഗസ്ഥനല്ലെന്ന് സുഷ്മിത സെൻ വ്യക്തമാക്കി. ഒരു വർഷത്തെ ജീവനക്കാരിയെന്ന നിലയിൽ മിസ് യൂണിവേഴ്സ് ഓർഗനൈസേഷനെ നിയന്ത്രിച്ചിരുന്ന സ്ഥാപനങ്ങളായ പാരാമൗണ്ട് കമ്മ്യൂണിക്കേഷൻസ്, മാഡിസൺ സ്ക്വയർ ഗാർഡൻ എന്നിവയിലേക്കായിരുന്നു സുഷ്മിത നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്. ഒരു ഫ്രാഞ്ചൈസി ഉടമ എന്ന നിലയിൽ അവരുടെ പങ്ക് ട്രംപിന്റെ കോർപ്പറേറ്റ് നിയന്ത്രണവുമായി ബന്ധപ്പെട്ടിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിപരമായ മേൽനോട്ടവുമായി ബന്ധപ്പെട്ടിരുന്നില്ല.
ഫ്രാഞ്ചൈസിയുമായുള്ള സഹകരണം കാരണമാണ് ട്രംപിനെ കണ്ടുമുട്ടിയത്. പക്ഷേ ആ ഇടപെടലുകളെക്കുറിച്ച് വിശദീകരിക്കാൻ അവർ വിസമ്മതിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ സൗഹാർദ്ദപരമായിരുന്നില്ല എന്നവർ തുറന്നു പറഞ്ഞു. ചില വ്യക്തികൾ അവരുടെ സ്വഭാവമോ അവർ നൽകുന്ന പ്രചോദനമോ കാരണം ശാശ്വതമായ ഓർമ്മകൾ അവശേഷിപ്പിക്കുന്നു എന്ന് സുഷ്മിത.
advertisement
ഡൊണാൾഡ് ട്രംപിന്റെ മിസ് യൂണിവേഴ്സ് ഓർഗനൈസേഷന്റെ ഉടമസ്ഥാവകാശം 1996 മുതൽ 2015 വരെ നീണ്ടുനിന്നു. ആ വർഷങ്ങളിൽ, ഗണ്യമായ റിയൽ എസ്റ്റേറ്റ്, മാധ്യമ താൽപ്പര്യങ്ങളുള്ള ഒരു പ്രമുഖ ബിസിനസുകാരനായാണ് അദ്ദേഹം പ്രധാനമായും അംഗീകരിക്കപ്പെട്ടത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 13, 2025 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Sushmita Sen | ഡൊണാൾഡ് ട്രംപുമായി നേരിട്ട് പരിചയം; സുഷ്മിതാ സെന്നിന്റെ അനുഭവങ്ങൾ വൈറൽ