'ഇന്ന് കളിക്കാർ 22 പേർ മാത്രമല്ലെന്ന് തോന്നുന്നു'; IPL ഫൈനലിനൊപ്പം 2423 കോണ്ടം വിറ്റതിന് സ്വിഗ്ഗി ട്വീറ്റ്
- Published by:Rajesh V
- news18-malayalam
Last Updated:
സ്വിഗ്ഗിയുടെ ട്വീറ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രസകരമായ പ്രതികരണങ്ങളും കമന്റുകളും നിറഞ്ഞു
അഹമ്മദാബാദ്: അവിസ്മരണീയമായ പോരാട്ടത്തിനായിരുന്നു അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. മഴ തടസം സൃഷ്ടിച്ചെങ്കിലും അവസാന പന്തുവരെ ആവേശം നീണ്ടു. മഴമുടക്കിയ ഇടവേളകൾക്കിടയിൽ, ക്രിക്കറ്റ് പ്രേമികൾ മൊബൈൽ ഫോണിലേക്ക് തിരിഞ്ഞു. സമൂഹമാധ്യമങ്ങളിൽ ക്രിയേറ്റീവ് പോസ്റ്റുകളിലൂടെയും മീമുകളിലൂടെയും ഓരോരുത്തരും തങ്ങളുടെ ചിന്തകൾ പങ്കിട്ടു. പലരും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വ്യാപൃതരായിരുന്നു.
ഐപിഎൽ സീസണിലുടനീളം നാം കണ്ടതുപോലെ, പ്രശസ്ത ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഈ ഇടവേളയും രസകരമാക്കി. ഐപിഎൽ 2023 ഫൈനൽ നടന്ന തിങ്കളാഴ്ച രാത്രി സ്വിഗ്ഗി ട്വിറ്ററിൽ കുറിച്ചത്, അവരുടെ ഇൻസ്റ്റന്റ് ഡെലിവറി ആപ്പായ ഇൻസ്റ്റാമാർട്ടുമായി ബന്ധപ്പെട്ട തികച്ചും അസാധാരണവും രസകരവുമായ സ്ഥിതിവിവരക്കണക്കുകളാണ്. “ഇതുവരെ @SwiggyInstamart വഴി 2423 കോണ്ടം പാക്കറ്റുകൾ ഡെലിവർ ചെയ്തിട്ടുണ്ട്, ഇന്ന് രാത്രി 22ലധികം പ്ലേയേഴ്സ് ഉണ്ട് [sic] @DurexIndia.”- ട്വീറ്റിൽ പറയുന്നു.
advertisement
2423 condoms have been delivered via @SwiggyInstamart so far, looks like there are more than 22 players playing tonight 👀 @DurexIndia
— Swiggy (@Swiggy) May 29, 2023
സ്വിഗ്ഗിയുടെ ട്വീറ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രസകരമായ പ്രതികരണങ്ങളും കമന്റുകളും നിറഞ്ഞു. തംപ്സ് അപ്പ് ഇമോജി ഇട്ടുകൊണ്ട് ഒരു യൂസർ കുറിച്ചത് ഇങ്ങനെ, ‘ ഇതാണ് സ്വിഗ്ഗിയുടെ യഥാർത്ഥ ലെവൽ’.
advertisement
This is real level of Swiggy 👍
— Shubman Gang (@ShubmanGang) May 29, 2023
‘സിംഗിളായി കഴിയുന്നവർ ഈ കണക്ക് കണ്ട് മൂലയിൽ മാറി ഇരുന്ന് കരയുകയായിരിക്കും’ എന്നാണ് മറ്റൊരു ട്വിറ്റർ യൂസർ കുറിച്ചത്.
Singles crying in the corner after looking at the stats
— Bhumika (@thisisbhumika) May 29, 2023
advertisement
”എത്ര പേർ കളിക്കുന്നവെന്നതിലല്ല, അവർ സുരക്ഷിതമായി കളിക്കുന്നുവെന്നതിലാണ് കാര്യം”- മൂന്നാമൻ കുറിച്ചു.
Also Read- Ravindra jadeja| ആവേശവിജയം; ഭാര്യ റിവാബയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട് രവീന്ദ്ര ജഡേജ
അതേസമയം, ഐപിഎൽ സീസണിൽ രസകരമായ ട്വീറ്റുകളുമായി സ്വിഗ്ഗി എത്തുന്നത് ഇതാദ്യമല്ല. നേരത്തെ മുംബൈ ഇന്ത്യൻസിനെതിരായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ തോൽവിയെത്തുടർന്ന്, ലക്നൗ പേസറായ നവീൻ-ഉൾ-ഹഖിനെ ചെറുതായി ‘കുത്താനുള്ള’ അവസരം സ്വിഗ്ഗി പാഴാക്കിയിരുന്നില്ല. നവീനും കോഹ്ലിയും കളിക്കളത്തിൽ ഉടക്കിയത് എല്ലാവരും കണ്ടതാണല്ലോ. ഇതിനുപിന്നാലെ നവീനിനെ പരിഹസിക്കാൻ ഉപയോഗിക്കുന്ന ‘മാമ്പഴ’ പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു സ്വിഗ്ഗിയുടെ ട്വീറ്റ്.
advertisement
“ബാംഗ്ലൂരിൽ നിന്നുള്ള ഒരാൾ 10 കിലോ മാമ്പഴത്തിന് ഓർഡർ നൽകിയിട്ടുണ്ട്” എന്നായിരുന്നു ട്വീറ്റ്. ഐപിഎൽ കളികൾ മുടങ്ങാതെ കണ്ട ആരാധകർക്ക് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യമെന്ന് തോന്നുന്നില്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Gujarat
First Published :
May 30, 2023 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇന്ന് കളിക്കാർ 22 പേർ മാത്രമല്ലെന്ന് തോന്നുന്നു'; IPL ഫൈനലിനൊപ്പം 2423 കോണ്ടം വിറ്റതിന് സ്വിഗ്ഗി ട്വീറ്റ്