നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വാക്സിൻ എടുത്താൽ മൊബൈൽ റീ ചാർജ് സൗജന്യം; വ്യത്യസ്ത വാഗ്ദാനവുമായി എംഎൽഎ

  വാക്സിൻ എടുത്താൽ മൊബൈൽ റീ ചാർജ് സൗജന്യം; വ്യത്യസ്ത വാഗ്ദാനവുമായി എംഎൽഎ

  ഗ്രാമീണ മേഖലയായ മണ്ഡലത്തിലെ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കുന്ന പഞ്ചായത്തുകൾക്ക് മൊത്തം 20 ലക്ഷം രൂപയുടെ ധനസഹായവും ബിജെപി എംഎൽഎയായ വിഷ്ണു ഖത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

  Vishnu Khatri MLA

  Vishnu Khatri MLA

  • Share this:
   ഭോപ്പാൽ: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവച്ചാൽ മൊബൈൽ ഫോൺ റീചാർജ് സൗജന്യമായി ലഭിക്കും. കേൾക്കുമ്പോൾ കൗതുകകരമായി തോന്നാമെങ്കിലും ഇത് യാഥാർത്ഥ്യമാണ്. വാക്സിൻ എടുക്കുന്നവർക്ക് സൗജന്യ മൊബൈൽ ഫോൺ റീചാർജ് വാഗ്ദാനം ചെയ്തത് മധ്യപ്രദേശിലെ എംഎൽഎയാണ്. ഭോപ്പാലിലെ ബെരാസിയ അസംബ്ലി മണ്ഡലത്തിലെ എംഎൽഎയായ വിഷ്ണു ഖത്രിയാണ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഓഫറുമായി രംഗത്ത് വന്നത്. ജൂൺ 30നകം വാക്സിൻ സ്വീകരിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സൗജന്യ മൊബൈൽ ഫോൺ റീചാർജ് ലഭിക്കുന്നത്.

   ഗ്രാമീണ മേഖലയായ മണ്ഡലത്തിലെ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കുന്ന പഞ്ചായത്തുകൾക്ക് മൊത്തം 20 ലക്ഷം രൂപയുടെ ധനസഹായവും ബിജെപി എംഎൽഎയായ വിഷ്ണു ഖത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗ്രാമീണ ജനങ്ങൾക്കിടയിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞതും വ്യാജ പ്രചാരണങ്ങളുമെല്ലാം വ്യാപകമായതോടെയാണ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാനായി പുതിയ വാഗ്ദാനവുമായി എംഎൽഎ രംഗത്തെത്തിയത്.

   Also Read- തമിഴ്നാട് സർക്കാരിൽ നിർണായക പദവികളിൽ മലയാളിത്തിളക്കം; 9 കളക്ടർമാരും മലയാളികൾ

   നേരത്തെ, കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കുന്ന പഞ്ചായത്തുകൾക്ക് മൊത്തം 20 ലക്ഷം രൂപയുടെ ധന സഹായം ആണ് എംഎൽഎ പ്രഖ്യാപിച്ചിരുന്നത്. 100 ശതമാനം വാക്സിനേഷൻ ആദ്യം പൂർത്തിയാക്കുന്ന പഞ്ചായത്തിന് 10 ലക്ഷം രൂപയാണ് എംഎൽഎ വാഗ്ദാനം ചെയ്തത്. വാക്സിനേഷൻ പൂർത്തിയാക്കുന്ന രണ്ടാമത്തെ പഞ്ചായത്തിന് ഏഴ് ലക്ഷം രൂപയും മൂന്നാമത്തെ പഞ്ചായത്തിന് 3 ലക്ഷം രൂപയും എംഎൽഎ പ്രഖ്യാപിച്ചു.

   എന്നാൽ എംഎൽഎ പഞ്ചായത്തുകൾക്ക് ധനസഹായം വാഗ്ദാനം ചെയ്തെങ്കിലും വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവാണ് സംഭവിച്ചത്. ഇതോടെയാണ് വാക്സിൻ എടുക്കുന്നവർക്ക് സൗജന്യ മൊബൈൽ ഫോൺ റീചാർ‍ജ്ജ് പ്രഖ്യാപിച്ചത്.

   Also Read- റേഷൻ കാർഡുടമകൾക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും: മനംനിറഞ്ഞ് തമിഴ് ജനത

   തുടർന്ന് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞ 10 പഞ്ചായത്തുകളുടെ ലിസ്റ്റ് എടുത്തു. ഇവിടങ്ങളിൽ ജൂൺ 30ന് മുമ്പായി വാക്സിനേഷൻ സ്വീകരിക്കുന്ന 100 പേരുടെ ലിസ്റ്റ് തയ്യാറാക്കും. ഇതിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 10 പേർക്കാണ് എംഎൽഎ 199 രൂപയുടെ മൊബൈൽ ഫോൺ റീചാർജ് സൗജന്യമായി ചെയ്തു കൊടുക്കുന്നത്. മണ്ഡലത്തിലെ കേജ്ദഗാട്ട്, മാഹോലി, ദാംറ, ജയ്ത്പുര, പർദി, ദാമില, ഗുർജർഖേദി, ബന്ദാരുവ, പിപ്ലിയ ഹസനാബാദ്, ചതാഹേദി പഞ്ചായത്തുകളിലാണ് ഈ ഓഫർ ബാധകമായിട്ടുള്ളത്.

   അതേസമയം, തിങ്കളാഴ്ച 242 പുതിയ കോവിഡ് കേസുകൾ മാത്രമാണ് മധ്യപ്രദേശിൽ റിപോർട്ട് ചെയ്തത്. ഇതുവരെ 7,88,425 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപോർട്ട് ചെയ്യപ്പെട്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 0.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കോവിഡ് മുക്തരാവുന്നവരുടെ എണ്ണവും രോഗികളേക്കാൾ അധികരിച്ചിട്ടുണ്ട്. ഇന്നലെ 516 പേർ കോവിഡ് മുക്തരായതോടെ ഇതുവരെയുള്ള രോഗമുക്തിതരുടെ എണ്ണം 7,75,896 ആയി. എന്നാൽ, ഇന്നലെ മാത്രം 36 കോവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തു. ഇതുവരെ 8,588 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് തിങ്കളാഴ്ച 19 ജില്ലകളിൽ ഒറ്റ കോവിഡ് കേസുകൾ പോലും റിപോർട്ട് ചെയ്തിട്ടില്ല.
   Published by:Rajesh V
   First published:
   )}