നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്നാട് സർക്കാരിൽ നിർണായക പദവികളിൽ മലയാളിത്തിളക്കം; 9 കളക്ടർമാരും മലയാളികൾ

  തമിഴ്നാട് സർക്കാരിൽ നിർണായക പദവികളിൽ മലയാളിത്തിളക്കം; 9 കളക്ടർമാരും മലയാളികൾ

  മുഖ്യമന്ത്രിയുടെ സെക്രട്ടറി, കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രത്യേകസംഘത്തിന്റെ ചുമതല, ഗ്രാമീണ വികസന ചുമതല എന്നിവ ചെറുപ്പക്കാരായ മലയാളി ഉദ്യോഗസ്ഥർക്കാണ് സ്റ്റാലിൻ നൽകിയത്. ഇതിന് പുറമെ ഒൻപത് ജില്ലാ കളക്ടർമാരും മലയാളികളാണ്. എല്ലാവരും 35 വയസിൽ താഴെയുള്ളവരാണെന്നതാണ് പ്രത്യേകത.

  News18 Malayalam

  News18 Malayalam

  • Share this:
   ചെന്നൈ: തമിഴ്നാട്ടിലെ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സർക്കാരിൽ മലയാളികളായ യുവ ഐ എ എസ് ഉദ്യോഗസ്ഥർക്ക് നിർണായക പദവികൾ. മുഖ്യമന്ത്രിയുടെ സെക്രട്ടറി, കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രത്യേകസംഘത്തിന്റെ ചുമതല, ഗ്രാമീണ വികസന ചുമതല എന്നിവ ചെറുപ്പക്കാരായ മലയാളി ഉദ്യോഗസ്ഥർക്കാണ് സ്റ്റാലിൻ നൽകിയത്. ഇതിന് പുറമെ ഒൻപത് ജില്ലാ കളക്ടർമാരും മലയാളികളാണ്. എല്ലാവരും 35 വയസിൽ താഴെയുള്ളവരാണെന്നതാണ് പ്രത്യേകത.

   Also Read- റേഷൻ കാർഡുടമകൾക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും: മനംനിറഞ്ഞ് തമിഴ് ജനത

   നേരത്തെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറിയായി പാലാ സ്വദേശിനിയായ അനു ജോർജിനെ നിയമിച്ചിരുന്നു. അഴിമതിക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് അനു ജോർജ്. ചെറുകിട വ്യവയായവകുപ്പ് സെക്രട്ടറിയായി നിയമിക്കപ്പെട്ട കോന്നി സ്വദേശി അരുൺ റോയിയാണ് (42) ഏറ്റവും പ്രായംകുറഞ്ഞ വകുപ്പ് സെക്രട്ടറി. ദേശീയ ആരോഗ്യമിഷൻ ഡയറക്ടറായിരുന്ന മഞ്ചേരി സ്വദേശി ഡാരസ് അഹമ്മദാണ് (44) കോവിഡ് പ്രതിരോധ പ്രത്യേകസംഘത്തിന്റെ തലവൻ. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള തമിഴ്നാട് ഇൻഡസ്ട്രിയൽ ഗൈഡൻസ് ആൻഡ് എക്സ്പോർട്ട് പ്രൊമോഷൻ ബ്യൂറോ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനവും ഡാരസ് അഹമ്മദിനാണ്.

   Also Read- ട്വിറ്ററിന് ഇന്ത്യയില്‍ നിയമ പരിരക്ഷ നഷ്ടമായി; ആദ്യ കേസ് മുസ്ലീം വയോധികനെ മര്‍ദ്ദിച്ച സംഭവത്തിലെ ട്വീറ്റുകള്‍

   വാണിജ്യ- വ്യവസായ കമ്മീഷണറായി നിയമിച്ചത് മലയാളിയായ സിജി തോമസ് വൈദ്യനെയാണ്. ഗ്രാമവികസനത്തിനായി രൂപീകരിച്ച പ്രത്യേക വകുപ്പിന്റെ ചുമതല പ്രവീൺ നായർക്കാണ്. ഗ്രാമവികസന- പഞ്ചായത്ത് രാജ് ഡയറക്ടറാണ് പ്രവീൺ(36). കോഴഞ്ചേരി സ്വദേശി ജോണി ടോം വർഗീസിന് പാക് കടലിടുക്കിലെ ഇന്തോ- ശ്രീലങ്കൻ മത്സ്യബന്ധപ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ചുമതല നൽകി. ദീപക് ജേക്കബിനെ തമിഴ്നാട് മെഡിക്കൽ സർവീസ് കോർപറേഷൻ ഡയറക്ടറായി നിയമിച്ചു.

   Also Read- Happy Birthday Mithun Chakraborty| 71 വയസ്സിന്റെ നിറവിൽ മിഥുൻ ചക്രവർത്തി; ഇന്ത്യൻ ജാക്സന്റെ സൂപ്പർ ഹിറ്റ് ഡാൻസ് ​ഗാനങ്ങൾ

   സ്ഥാനക്കയറ്റത്തിലൂടെ ഐഎഎസ്. ലഭിച്ചവരെ ജില്ലാ കളക്ടർമാരായി നിയമിക്കുന്ന പതിവുതെറ്റിച്ചാണ് സ്റ്റാലിൻ നേരിട്ട് ഐഎഎസ് ലഭിച്ച 40 വയസ്സിൽ താഴെയുള്ളവരെ നിയമിക്കാൻ നടപടിയെടുത്തത്. മലയാളികളായ അനീഷ് ശേഖർ (മധുര), എച്ച്. കൃഷ്ണനുണ്ണി (ഈറോഡ്), രാഹുൽനാഥ്(ചെങ്കൽപ്പേട്ട്), ജി എസ് സമീരൻ(കോയമ്പത്തൂർ), ആൽബി ജോൺ വർഗീസ് (തിരുവള്ളൂർ), ശ്രേയ സിങ് (നാമക്കൽ), എസ് വിനീത് (തിരുപ്പൂർ), ഗായത്രി കൃഷ്ണൻ (തിരുവാരൂർ), വി. വിഷ്ണു (തിരുനെൽവേലി) എന്നീ ഒൻപതുപേർക്കാണ് കളക്ടർ സ്ഥാനം ലഭിച്ചത്.
   Published by:Rajesh V
   First published:
   )}