ക്ലാസിലെ പെൺകുട്ടിയെ കളിയാക്കിയ ആൺകുട്ടികൾക്കുള്ള അധ്യാപികയുടെ മറുപടി വൈറൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നതു സംബന്ധിച്ച് വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്
ഒരു അധ്യാപിക ആൺകുട്ടികളായ തന്റെ വിദ്യാർഥികൾക്ക് സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നതു സംബന്ധിച്ച് ക്ലാസെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏവരുടെയും മനസ് കീഴടക്കുന്നത്. ബബിത എന്ന അധ്യാപികയാണ് ഹിസ്റ്ററി ക്ലാസില്‍ തന്റെ വിദ്യാർഥികൾക്ക് വൈറൽ ക്ലാസ് നൽകിയത്.
ക്ലാസെടുക്കുന്നതിനിടെ ഒരു പെൺകുട്ടി നിൽക്കുന്നത് ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടു. മുമ്പിലേക്ക് വന്നിരിക്കാൻ ടീച്ചര്‍ കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി മുമ്പിലേയ്ക്ക് നീങ്ങിയപ്പോഴും തങ്ങളുടെ അടുത്തു വന്നിരിക്കാൻ ചില ആൺകുട്ടികൾ അവളോട് പറഞ്ഞു. ആൺകുട്ടികളുടെ കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ അധ്യാപിക അവരെ ഗുണദോഷിക്കുകയായിരുന്നു.
‘ഒരാളുടെ സ്വഭാവം അയാളുടെ ഭാവി ജീവിതത്തിൽ പ്രതിഫലിക്കും. ഒരാള്‍ക്ക് നമ്മൾ എന്താണോ നൽകുന്നത്. അതുതന്നെയായിരിക്കും ഭാവിയിൽ തിരികെ ലഭിക്കുക. മറ്റൊരാള്‍ക്കു ബഹുമാനം നൽകിയാൽ മാത്രമേ തിരിച്ചും ബഹുമാനം ലഭിക്കൂ’ എന്ന് അധ്യാപിക വിദ്യാർഥികളോട് പറയുന്നു.
advertisement
More than History her lessons shall be called Sociology Classes by Babita ma’am…
Powerfullllll 🙌 🙌 🙌
— Shekhar Dutt (@DuttShekhar) March 28, 2023
അധ്യാപികയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളില്‍ ചർച്ചയായി. വിദ്യാർഥികള്‍ക്ക് ലളിതമായി വലിയ കാര്യം പറഞ്ഞു മനസിലാക്കികൊടുത്ത അധ്യാപികയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 30, 2023 7:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്ലാസിലെ പെൺകുട്ടിയെ കളിയാക്കിയ ആൺകുട്ടികൾക്കുള്ള അധ്യാപികയുടെ മറുപടി വൈറൽ