• HOME
 • »
 • NEWS
 • »
 • buzz
 • »
 • THE HOUSE OF AN ASSISTANT PROFESSOR AT RANCHI IIM WENT VIRAL ON SOCIAL MEDIA

'ഈ വീട്ടിലാണ് ജനിച്ചത്, ഇപ്പോൾ ഇവിടെയാണ് ജീവിക്കുന്നത്'; വൈറലായി റാഞ്ചി IIM ലെ അസിസ്റ്റന്റ് പ്രൊഫസറുടെ വീട്

തന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് തന്റെ വിജയമെന്നും രഞ്ജിത്ത് കുറിക്കുന്നു.

രഞ്‌ജിത്ത്, വീട്

രഞ്‌ജിത്ത്, വീട്

 • News18
 • Last Updated :
 • Share this:
  ഫേസ്ബുക്കിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്. റാഞ്ചി ഐ ഐ എമ്മിലെ അസിസ്‌റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആർ പാണത്തൂർ ആണ് താൻ കടന്നു വന്ന വഴികളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് തന്റെ വിജയമെന്നും രഞ്ജിത്ത് കുറിക്കുന്നു.

  താൻ ജനിച്ചു വളർന്ന കൊച്ചുവീട് പരിചയപ്പെടുത്തിയാണ് രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 'ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു......ഈ വീട് മുതൽ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി.....' - എന്നു പറഞ്ഞാണ് രഞ്ജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

  ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 1200 ഓളം പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്. സ്വന്തം ജീവിതസാഹചര്യങ്ങൾ മുന്നോട്ട് പോകാൻ തടസമാകുമ്പോൾ പഠനം നിർത്തേണ്ടി വരുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്ന നിരവധി പേർക്ക് പ്രചോദനമാകും ഈ പോസ്റ്റ്. പഠനം നിർത്തേണ്ടി വന്ന സാഹചര്യമുണ്ടായിട്ടും തുടർന്നു പഠിക്കാൻ ഓരോ സമയങ്ങളിലായി വന്നു ചേർന്ന സാഹചര്യങ്ങളെക്കുറിച്ചും രഞ്ജിത്ത് തന്റെ പോസ്റ്റിൽ പറയുന്നു.

  തിരുവനന്തപുരത്ത് വൻ സ്വർണ കവർച്ച; ജ്വല്ലറി ഉടയമയെ കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചു

  രഞ്ജിത്ത് ആർ പാണത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

  'ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്. ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു. ഈ വീട് മുതൽ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി. ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം.

  ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു. എന്നാലും എന്റെ ചുറ്റുപാടിന്റെ സമ്മർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്. എന്തോ ഭാഗ്യം കൊണ്ട് അതേസമയം പാണത്തൂർ ടെലി‍ഫോൺ എക്സ്ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകൽ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു. അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല. ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു. St. Pius College എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു, Central University of Kerala കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് IIT Madras ന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷേ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു. ഇതെന്റെ വഴിയല്ല എന്നു തോന്നി. PhD പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുൻപ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം. വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.

  ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു.

  എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്ന സാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷേ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം. നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷേ ആകാശത്തോളം സ്വപ്നം കാണുക..... ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരാത്തെത്താം.'
  Published by:Joys Joy
  First published:
  )}