തിരുവനന്തപുരത്ത് വൻ സ്വർണ കവർച്ച; ജ്വല്ലറി ഉടയമയെ കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചു
Last Updated:
നിലവിൽ ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി വൻ കവർച്ച. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപമായിരുന്നു സംഭവം. വഴിയിൽ വച്ച് കാർ തടഞ്ഞു നിർത്തിയ അജ്ഞാതസംഘം മുളകുപൊടി എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു. തുടർന്ന് നൂറു പവനോളം സ്വർണമാണ് കവർന്നത്.
സ്വർണാഭരണങ്ങൾ നിർമിച്ച് ജ്വല്ലറിക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആറ്റിങ്ങലിലെ ഒരു സ്വർണക്കടയിലേക്ക് നൽകാനുള്ള സ്വർണം കൊണ്ടു വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. രണ്ട് കാറുകളിലായി എത്തിയ അജ്ഞാതസംഘം ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു, അതിനു ശേഷം സ്വർണം മോഷ്ടിക്കുകയായിരുന്നു.
സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു. സമ്പത്തിന്റെ ഡ്രൈവർ അരുണിനെയും അജ്ഞാത സംഘം ആക്രമിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സംഭവസമയം കാറിൽ കൂടെ ഉണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണിനില്ലെന്നും പരാതിയിൽ പറയുന്നു.
advertisement
പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. സ്വർണ ഉരുപ്പടികൾ നിർമിച്ച് കേരളത്തിലെ വിവിധ ജ്വല്ലറികൾക്ക് നൽകുന്നയാളാണ് മഹാരാഷ്ട്ര സ്വദേശി സമ്പത്ത്. ഇയാളും ഡ്രൈവറും ഉൾപ്പെടുന്ന സംഘത്തെയാണ് അജ്ഞാതർ ആക്രമിച്ചത്. രണ്ടു കാറുകളിലായി എത്തിയ അജ്ഞാതസംഘമാണ് ഇവരെ ആക്രമിച്ചത്.
മുന്നിലും പിന്നിലുമായി എത്തിയ കാറുകൾ സ്വർണവ്യാപാരിയായ സമ്പത്ത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തുകയായിരുന്നു. കാർ നിർത്തിയതിനു പിന്നാലെ ഈ കാറുകളിൽ നിന്ന് ചാടിയിറങ്ങിയവർ വെട്ടുകത്തി കൊണ്ട് ഭീഷണിപ്പെടുത്തി മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.
advertisement
അതുകൂടാതെ, സമ്പത്തിന്റെ കാറിന്റെ ഡ്രൈവറായിരുന്ന അരുണിനെ കാറിൽ നിന്നിറക്കി അക്രമികളുടെ കാറിൽ കയറ്റി മർദ്ദിച്ചു. അതിനു ശേഷം വാമനാപുരത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം അക്രമികൾ കടന്നു കളഞ്ഞതായാണ് പ്രാഥമികമായി പൊലീസിന് ലഭിക്കുന്ന വിവരം. ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് നൽകാൻ കൊണ്ടു വന്ന സ്വർണമാണ് തട്ടിയെടുത്തിരിക്കുന്നത്.
നിലവിൽ ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Location :
First Published :
April 10, 2021 6:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് വൻ സ്വർണ കവർച്ച; ജ്വല്ലറി ഉടയമയെ കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചു