'നല്ല ബാങ്ക്, ഒരു രൂപ പോലും കിട്ടിയില്ല; അതുകൊണ്ടു എന്നെ പിടികൂടരുത്'; ബാങ്ക് കൊള്ളയടിക്കാൻ കയറിയ കള്ളൻ കത്തെഴുതി മടങ്ങി
- Published by:Sarika KP
- news18-malayalam
Last Updated:
പണം കിട്ടാത്തതിനെ തുടർന്ന് ബാങ്കിന്റെ സെക്യൂരിറ്റി സംവിധാനത്തെ പ്രകീര്‍ത്തിച്ച് മോഷ്ടാവ് കുറിപ്പ് എഴുതിയത്.
ബാങ്കിൽ മോഷ്ടിക്കാനെത്തി പരാജയം ഏറ്റുവാങ്ങേടി വന്ന ഒരു മോഷ്ടാവിന്റെ വാർത്തയാണ് തെലങ്കാനയില്‍ നിന്നെത്തുന്നത്. തെലങ്കാന പോലീസിലെ മഞ്ചെരിയൽ ജില്ലയിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിന്റെ ശാഖയിലാണ് മോഷ്ടിക്കാൻ കയറിയത്. ഇവിടെയെത്തിയ കള്ളൻ പ്രധാന വാതിലിന്റെ പൂട്ട് തകർത്തതിനു ശേഷം അകത്ത് കയറിലോക്കറുകൾ തുറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി തെലങ്കാന ഗ്രാമീണ്‍ ബാങ്കിലാണ് സംഭവം. പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ബാങ്കിന്റെ ലോക്കറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശ്രമം പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കിയ കള്ളൻ അവിടെ നിന്ന് പെട്ടെന്ന് മടങ്ങാൻ നിൽക്കാതെ ബാങ്കിലെ ശക്തമായ സെക്യൂരിറ്റി സംവിധാനത്തെ പ്രകീര്‍ത്തിച്ച് കുറിപ്പ് എഴുതി വയ്ക്കുകയായിരുന്നു. എനിക്ക് ഒരു രൂപ പോലും കിട്ടിയില്ല. അതുകൊണ്ടുതന്നെ എന്നെ പിടികൂടരുത്. എന്റെ വിരലടയാളം അവിടെ ഉണ്ടാകില്ല. നല്ല ബാങ്കാണിത്- മോഷ്ടാവ് പേപ്പറിൽ കുറിച്ചു.
advertisement
Also read-‘ഇത് സ്പെഷ്യൽ മസാല’; ലാലു ജിയുടെ സിക്രട്ട് റെസിപ്പി’; ചമ്പാരൻ മട്ടൻ കറി ഉണ്ടാക്കുന്ന തിരക്കിൽ രാഹുലും ലാലുവും
എന്നാൽ മോഷണശ്രമം നടന്നതിനെ തുടർന്ന് ബാങ്ക് അധികൃതർ പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Telangana
First Published :
September 03, 2023 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നല്ല ബാങ്ക്, ഒരു രൂപ പോലും കിട്ടിയില്ല; അതുകൊണ്ടു എന്നെ പിടികൂടരുത്'; ബാങ്ക് കൊള്ളയടിക്കാൻ കയറിയ കള്ളൻ കത്തെഴുതി മടങ്ങി