advertisement

'അത് തെറ്റാണ് സാറേ'; പാഠപുസ്തകത്തിലെ പ്രതിജ്ഞ തെറ്റെന്ന് മൂന്നാം ക്ലാസുകാരൻ; തിരുത്താമെന്ന് SCERT

Last Updated:

കോട്ടയം ഈരാറ്റുപേട്ട ഗവ. മുസ്ലിം എ.എൽ.പി. സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് അബ്ദുല്‍ റഹീമാണ് പുസ്തകത്തിലെ അച്ചടിപ്പിശക് ചൂണ്ടിക്കാണിച്ചത്.

കോട്ടയം: പാഠപുസ്തകത്തിൽ അച്ചടിച്ചുവന്ന പ്രതിജ്ഞയിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മൂന്നാം ക്ലാസുകാരൻ. കോട്ടയം (Kottayam) ഈരാറ്റുപേട്ട ഗവ. മുസ്ലിം എ.എൽ.പി. സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് അബ്ദുല്‍ റഹീമാണ് പുസ്തകത്തിലെ അച്ചടിപ്പിശക് ചൂണ്ടിക്കാണിച്ചത്.
പരിസര പഠനം ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിലാണ് പ്രതിജ്ഞ തെറ്റായി അച്ചടിച്ചിരുന്നത്. പുസ്തകത്തിലെ തെറ്റ് കണ്ടെത്തിയ റഹിം എസ്.സി.ഇ.ആര്‍.ടി.യിലേക്ക് (SCERT) ഇത് സംബന്ധിച്ച് കത്തയയ്ക്കുകയും ചെയ്തു. പുസ്തകത്തിൽ രണ്ടിടത്ത് തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അയച്ച കത്തിന് എസ്.സി.ഇ.ആര്‍.ടി. മറുപടി നൽകുകയും ചെയ്തു. അച്ചടിപ്പിശക് ഉടൻ ആരംഭിക്കുന്ന പാഠപുസ്തക പരിഷ്കരണത്തിൽ പരിഹരിക്കുമെന്ന് അറിയിച്ചുകൊണ്ടായിരുന്നു മറുപടി.
പുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചതിന് റഹിമിനെ പ്രധാനാധ്യാപകൻ പി.വി. ഷാജിമോൻ, പി.ടി.എ പ്രസിഡന്റ് പി.കെ. നൗഷാദ് തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.
advertisement
Higher Secondary | ഹയർസെക്കണ്ടറി വിദ്യാർഥികൾക്ക് മലയാളത്തിൽ പഠിക്കാം;  സ്വയംപഠന സഹായികളുമായി സ്‌കോൾ-കേരള
തിരുവനന്തപുരം: സ്‌കോൾ-കേരള വിദ്യാർഥികൾക്ക് സ്വയംപഠിക്കാവുന്ന തരത്തിൽ ഹയർ സെക്കണ്ടറി (Higher Secondary) പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ തയ്യാറാക്കി വിതരണം ചെയ്തുവരുന്ന സ്വയംപഠന സഹായികളുടെ മലയാള പരിഭാഷ (Malayalam Translation) പുറത്തിറക്കി. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി (Sociology) എന്നീ വിഷയങ്ങളുടെ ഒന്നാം വർഷത്തെ സ്വയംപഠന സഹായികളാണ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്.
സ്‌കോൾ-കേരള ചെയർമാൻ കൂടിയായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ. എ. എസിന് നൽകി പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഐ. എ. എസ് മുഖ്യ അതിഥിയായി. സ്‌കോൾ-കേരള വൈസ് ചെയർമാൻ ഡോ. പി പ്രമോദ്, അക്കാദമിക് അസോസിയേറ്റ് ലത പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
advertisement
Also read- Maharajas College | മഹാരാജാസ് കോളേജിൽ മൊബൈൽ വെളിച്ചത്തിൽ പരീക്ഷ എഴുതിയ സംഭവം; നടപടിയുമായി കോളേജ് അധികൃതർ
അടുത്ത ആഴ്ച മുതൽ സ്‌കോൾ-കേരളയുടെ സംസ്ഥാന/ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ഇവയുടെ വിൽപ്പന ആരംഭിക്കും. വിലയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരളയുടെ വെബ് സൈറ്റിൽ നിന്ന് ലഭിക്കും. ഹയർസെക്കണ്ടറി കോഴ്‌സിന് പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രയോജനപ്രദമാകുന്നതിന് ഹയർസെക്കണ്ടറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ അൽപ്പംപോലും ചോർച്ചവരാതെ സമഗ്രവും ശാസ്ത്രീയവും ലളിതവുമായ രീതിയിലാണ് തർജ്ജമ നിർവഹിച്ചിട്ടുള്ളത്. വിദ്യാർഥികൾക്ക് അനായാസം ഗ്രഹിക്കുന്നതിനായി ചാർട്ടുകൾ, ഗ്രാഫുകൾ, പട്ടികകൾ എന്നിവയിലൂടെ പാഠഭാഗങ്ങൾ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ഓരോ പഠനനേട്ടങ്ങൾക്കും പ്രത്യേക ഊന്നൽ നൽകിയിട്ടുള്ള വിവരണങ്ങളും ഹയർസെക്കണ്ടറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
നിരന്തര മൂല്യനിർണ്ണയം, സ്വയം വിലയിരുത്തൽ തുടങ്ങിയപ്രവർത്തനങ്ങളും ഉൾപ്പെടുന്നു. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ഒന്നും രണ്ടും വർഷത്തെ പാഠപുസ്തകങ്ങൾ നാല് ഭാഗങ്ങളായുള്ള സ്വയംപഠന സഹായികളായി ലഭിക്കും. സംസ്ഥാനത്തെ റഗുലർ ഹയർസെക്കണ്ടറി വിദ്യാർഥികൾ ഉൾപ്പെടെ മുഴുവൻ പേർക്കും പാഠപുസ്തകത്തോടൊപ്പം സ്‌കോൾ-കേരള തയ്യാറാക്കിയിട്ടുള്ള സ്വയംപഠന സഹായികൾ പ്രയോജനപ്പെടുത്താനാകും.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അത് തെറ്റാണ് സാറേ'; പാഠപുസ്തകത്തിലെ പ്രതിജ്ഞ തെറ്റെന്ന് മൂന്നാം ക്ലാസുകാരൻ; തിരുത്താമെന്ന് SCERT
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement