കർണാടകയിലെ ഈ കൊച്ചുഗ്രാമം 'ഭരിക്കുന്നത്' കൊതുകുകൾ; ഭരണനേട്ടം 'ഗ്രാമീണർക്ക്'

Last Updated:

കരിമ്പ് ധാരാളമായി കൃഷി ചെയ്യുന്ന ഈ ഗ്രാമത്തിൽ വര്‍ഷങ്ങളായി വികസന പദ്ധതികളൊന്നും നടന്നിട്ടില്ല

News18
News18
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കെആര്‍ പീറ്റ് താലൂക്കില്‍ 'ചിക്ക മണ്ടഗെരെ' എന്നറിയപ്പെടുന്ന ഒരു ഗ്രാമമുണ്ട്. 'ചെറിയ മണ്ടഗെരെ' എന്നാണ് ഇതിന്റെ അര്‍ത്ഥം. വ്യാപകമായി കൊതുകുശല്യം അനുഭവപ്പെടുന്ന ഈ ഗ്രാമത്തെ നാട്ടുകാര്‍ ഇപ്പോൾ 'സൊല്ല മണ്ടഗെരെ' അഥവാ 'കൊതുക് മണ്ടഗെരെ' എന്നാണ് വിളിക്കുന്നത്.
കൊതുകുശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. നാളുകളായി ഇവിടെ ശുചീകരണപ്രവർത്തനങ്ങൾ നടത്താത്തും ഡ്രെയിനേജ് അറ്റകുറ്റപ്പണികള്‍ പൂര്‍ണമായി നിലച്ചതുമാണ് കാരണം. കരിമ്പ് ധാരാളമായി കൃഷി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് വര്‍ഷങ്ങളായി വികസന പദ്ധതികളൊന്നും നടന്നിട്ടില്ല. ഇതിനെ തുടര്‍ന്ന് ഇവിടുത്തെ ഓടകളെല്ലാം നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. എല്ലാ ഇടങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്നു. പതിവായുള്ള വൃത്തയാക്കലുകളൊന്നും നടക്കുന്നില്ല. ഇതിന്റെ ഫലമായി ഗ്രാമത്തിലെ എല്ലാ കോണുകളും കൊതുകകളുടെ പ്രജനന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു
വൈകുന്നേരമാകുന്നതോടെ ആളുകള്‍ വീടുകള്‍ അടച്ചുപൂട്ടി അകത്തിരിക്കും. സൂര്യാസ്തമയമാകുന്നതോടെ ആളുകളെല്ലാം വീട്ടിലെത്തും. ഉടന്‍ തന്നെ അകത്ത് കയറി വാതിലുകളും ജനലുകളും പൂര്‍ണമായും അടച്ചിടും. ഇവിടെ നിന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കുട്ടികള്‍ ഇടയ്ക്കിടെ രോഗികളാകുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി ഗ്രാമവാസികള്‍ കൂടെക്കൂടെ ആശുപത്രി സന്ദര്‍ശിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രോഗം ബാധിച്ച് കിടക്കുന്ന ഗ്രാമവാസികളെ കാണാന്‍ ബന്ധുക്കള്‍ പോലും എത്താന്‍ മടിക്കുന്നു.
advertisement
പ്രദേശം വൃത്തിയാക്കുന്നത് സംബന്ധിച്ച് ഗ്രാമവാസികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിരവധി തവണ പരാതി നല്‍കിയതായും എന്നാല്‍ അവര്‍ അതൊന്നും ചെവിക്കൊണ്ടില്ലെന്നും ഗ്രാമവാസികള്‍ ആരോപിച്ചു.
എത്രയും പെട്ടെന്ന് ഗ്രാമപ്രദേശം വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അഴുക്കുചാലുകള്‍ നന്നാക്കണമെന്നും കൊതുകുശല്യത്തില്‍ നിന്ന് അടിന്തര മോചനം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കർണാടകയിലെ ഈ കൊച്ചുഗ്രാമം 'ഭരിക്കുന്നത്' കൊതുകുകൾ; ഭരണനേട്ടം 'ഗ്രാമീണർക്ക്'
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement