advertisement

Rasputin dance | കേരളത്തിൽ വീണ്ടും റാസ്പുടിൻ തരംഗം, മതസൗഹാ‍‍ർദ്ദം പ്രമേയമായ പുതിയ ഡാൻസ് വീഡിയോ വൈറൽ

Last Updated:

മതസൗഹാർദത്തിന്റെ 'റാസ്പുടിൻ' നൃത്ത വീഡിയോ പങ്കിട്ട് ശശി തരൂർ എംപി

സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡാണ് റാസ്പുടിൻ‌. കേരളത്തിൽ നിരവധിയാളുകളാണ് റാസ്പുടിൻ‌ ഡാൻസുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് -19 മഹാമാരിയ്ക്കിടെ കേരളത്തിലെ രണ്ട് മെഡിക്കൽ വിദ്യാർത്ഥികളാണ് ഈ ഗാനത്തിന് ആദ്യമായി ചുവട് വച്ചത്. ഈ വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് ഇതേ സ്റ്റെപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ സാമുദായിക ഐക്യത്തിന്റെ സന്ദേശവുമായി മൂന്ന് പേരാണ് റാസ്പുടിൻ ചുവടുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
പുതിയ വീഡിയോയിൽ ഒരാൾ ക്രിസ്ത്യൻ വൈദികന്റെ വേഷത്തിലും രണ്ടാമൻ മുസ്ലീം പുരോഹിതനായും മൂന്നാമൻ ഹിന്ദു പുരോഹിതനായുമാണ് നൃത്തം ചെയ്യുന്നത്. വിവിധ സ്ഥലങ്ങളിൽ വച്ചാണ് പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്നത്. തിരുവനന്തപുരം എംപിയായ ശശി തരൂർ ഈ വീഡിയോ തന്റെ ട്വിറ്റ‍ർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മതസൗഹാ‍ർദ്ദ സന്ദേശവുമായാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്.
advertisement
വീഡിയോയ്ക്ക് ഇതുവരെ ഒരു ലക്ഷത്തിലധികം വ്യൂകളും 10,000 ത്തോളം ലൈക്കുകളും ലഭിച്ചു. ഈ മാസം ആദ്യം, തൃശ്ശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളായ നവീൻ കെ. റസാക്ക്, ജാനകി എം. എന്നീ വിദ്യാ‍ർത്ഥികൾ കളിച്ച റാസ്പുടിൻ ഡാൻസ് വൈറലാവുകയായിരുന്നു. തൃശൂർ മെ‍ഡിക്കൽ കോളജ് വരാന്തയിലെ 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 'റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്.
advertisement
advertisement
അവിശ്വസനീയമായ ഊർജ്ജവും അതിശയകരമായ ചുവടുകളുമാണ് ഇവരെ ശ്രദ്ധേയരാക്കിയത്. മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ നവീൻ എംബിബിഎസ് നാലാം വർഷ വിദ്യാ‍ർത്ഥിയും ജാനകി എംബിബിഎസ് മൂന്നാം വർഷ വിദ്യാ‍ർത്ഥിയുമാണ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വീഡിയോ ആണ് തരംഗം തീർത്തത്. നൃത്ത സംവിധായക വനേസ സെക്കോയുടെ ഇൻസ്റ്റാഗ്രാം വീഡിയോ കണ്ടതിന് ശേഷമാണ് റാസ്പുടിൻ ട്രാക്ക് പരിശീലിക്കാൻ തുടങ്ങിയതെന്ന് നവീൻ പറഞ്ഞു. ഈ വീഡിയോയിൽ ഒരു കൂട്ടം ആളുകളുകൾ നൃത്തം ചെയ്യുന്നത് കാണാം.
advertisement
നവീനിന്റെയും ജാനകിയുടെ ഡാൻസ് വൈറലായതോടെ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മതത്തെ പരാമർശിച്ച് ഒരു അഭിഭാഷകൻ ഈ വിഷയത്തിന് സാമുദായിക നിറം നൽകാൻ ശ്രമിച്ചിരുന്നു. ലവ് ജിഹാദ് ആരോപിച്ച് ആയിരുന്നു ഇരുവർക്കും എതിരെ ആരോപണം. ഇത് സോഷ്യൽ മീഡിയയിൽ ജാനകിക്കും നവീനും പിന്തുണയുടെ ഒരു പ്രവാഹത്തിന് കാരണമായി. മറ്റ് കോളേജുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ സ്വന്തമായി റാസ്പുടിൻ വീഡിയോകളെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാൻ തുടങ്ങി.
താനും ജാനകിയും സാമുദായിക പരാമർശങ്ങളിൽ വിഷമിക്കുന്നില്ലെന്ന് വിവാദത്തോട് പ്രതികരിച്ച് നവീൻ പറഞ്ഞു. മെഡിക്കൽ വിദ്യാർത്ഥികളുടെ റാസ്പുടിൻ നൃത്തത്തിന് പിന്തുണയുമായി സീറോ മലബാർ സഭ അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപവും രംഗത്തെത്തിയിരുന്നു.
advertisement
Keywords: Ra Ra Rasputin, Viral video, Dance, റാ റാ റാസ്പുടിൻ, വൈറൽ വീഡിയോ, ഡാൻസ്
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Rasputin dance | കേരളത്തിൽ വീണ്ടും റാസ്പുടിൻ തരംഗം, മതസൗഹാ‍‍ർദ്ദം പ്രമേയമായ പുതിയ ഡാൻസ് വീഡിയോ വൈറൽ
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement