• HOME
 • »
 • NEWS
 • »
 • buzz
 • »
 • Bermuda Triangle | നി​ഗൂഢത നിറഞ്ഞ ബെര്‍മൂഡ ട്രയാംഗിളിലേക്ക് യാത്രാ ഓഫർ; കപ്പല്‍ അപ്രത്യക്ഷമായാല്‍ റീഫണ്ട്

Bermuda Triangle | നി​ഗൂഢത നിറഞ്ഞ ബെര്‍മൂഡ ട്രയാംഗിളിലേക്ക് യാത്രാ ഓഫർ; കപ്പല്‍ അപ്രത്യക്ഷമായാല്‍ റീഫണ്ട്

ബര്‍മുഡ ട്രയാംഗിള്‍ കടക്കുന്നതിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതായാണ് റിപ്പോര്‍ട്ട്.

 • Share this:
  ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെര്‍മൂഡ ട്രയാംഗിള്‍ (bermuda triangle). ഈ മേഖലയില്‍ നിരവധി വിമാനങ്ങളും കപ്പലുകളും നിഗൂഢ സഹാചര്യങ്ങളില്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഡെവിള്‍സ് ട്രയാംഗിള്‍ എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ഇപ്പോള്‍, ഒരു ട്രാവല്‍ ഏജന്‍സി ക്രൂയിസ് കപ്പലില്‍ (cruise ship) ഈ പ്രദേശം ചുറ്റിക്കറങ്ങാന്‍ യാത്രക്കാരെ ക്ഷണിച്ചിരിക്കുകയാണ്. കപ്പല്‍ അപ്രത്യക്ഷമായാല്‍ ട്രാവല്‍ ഏജന്‍സി യാത്രക്കാര്‍ക്ക് മുഴുവന്‍ റീഫണ്ടും (refund) നൽകും എന്നതാണ് ഓഫർ

  മിററിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഈ അവസരം തെരഞ്ഞെടുക്കാം. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഈ 5,00,000 കി.മീ സ്‌ക്വയര്‍ പതിറ്റാണ്ടുകളായി പല ശാസ്ത്രജ്ഞരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബര്‍മുഡ ട്രയാംഗിള്‍ കടക്കുന്നതിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതായാണ് റിപ്പോര്‍ട്ട്. സബ് സീ പിരമിഡുകളും ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങളും അന്യഗ്രഹ ബേസുകളും ഉള്‍പ്പെടെ നിരവധി കാരണങ്ങളും ഇതിനു വിശദീകരണമായി പറയുന്നുണ്ട്.

  ട്രാവല്‍ ഏജന്‍സിയുടെ പുതിയ ക്രൂയിസ് യാത്രയ്ക്കായി ഒരാള്‍ക്ക് ഏകദേശം 1,41,360 രൂപയാണ് (1450 പൗണ്ട്) ടിക്കറ്റ് നിരക്ക്. മിറര്‍ റിപ്പോർട്ട് അനുസരിച്ച്, ന്യൂയോര്‍ക്കില്‍ നിന്ന് ബെര്‍മുഡയിലേക്ക് പോകുന്ന നോര്‍വീജിയന്‍ പ്രൈമ ലൈനറില്‍ യാത്രക്കാര്‍ക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ യാത്ര ചെയ്യാം. ബര്‍മുഡ ട്രയാംഗിളില്‍ കപ്പല്‍ അപ്രത്യക്ഷമായാല്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന വാഗ്ദാനവും കമ്പനി നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്തുടനീളം സഞ്ചരിക്കുന്നതിനു പുറമേ, യാത്രക്കാര്‍ക്ക് വിമാനത്തിലെ സ്പീക്കര്‍മാരുടെ സെഷനുകള്‍ കേള്‍ക്കാനും കഴിയും. പത്രപ്രവര്‍ത്തകനും യുകെ പ്രതിരോധ മന്ത്രാലയത്തിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയുമായ നിക്ക് പോപ്പ് , പീറ്റര്‍ റോബിന്‍സ്, എഴുത്തുകാരന്‍ നിക്ക് റെഡ്‌ഫേണ്‍ തുടങ്ങിയ സ്പീക്കര്‍മാരാണ് ആന്‍ഷ്യന്റ് മിസ്റ്ററീസ് ക്രൂയിസില്‍ ഉണ്ടാകുക. ഇതിനു പുറമെ ഗ്രൂപ്പ് ഷോര്‍ എക്സ്‌കര്‍ഷനും സ്പീക്കര്‍മാർക്കൊപ്പമുള്ള ആശയവിനിമയവും യാത്രക്കാര്‍ക്ക് നടത്താം.

  Also Read-Newspaper | ന്യൂസ് പേപ്പറിൻെറ താഴെ നാല് നിറത്തിലുള്ള ഡോട്ടുകൾ നൽകുന്നത് എന്തിന്? കാരണം അറിയാം

  1918 മാര്‍ച്ചില്‍ അമേരിക്കന്‍ നേവിയുടെ യുഎസ്എസ് സൈക്ലോപ്‌സ് എന്ന 542 അടി നീളമുള്ള ചരക്കു കപ്പല്‍ ഈ പ്രദേശത്ത് കാണാതായിട്ടുണ്ട്. കപ്പലില്‍ 300 ഓളം ജീവനക്കാരും ഏതാണ്ട് 10,000 ടണ്‍ മാംഗനീസുമുണ്ടായിരുന്നു. ഇതിനേക്കുറിച്ച് യാതൊരു വിവരവും പിന്നീട് ലഭിച്ചിട്ടില്ല. ഫ്ലൈറ്റ് 19 എന്ന വിമാനത്തിന്റെ തിരോധാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ദുരൂഹമായ സംഭവം. ഇതിനെ തിരഞ്ഞുപോയ അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായതോടെയാണ് ഈ നിഗൂഢതയെ കുറിച്ച് ലോകമറിയുന്നത്. വിമാനത്തെ അന്വേഷിച്ചയച്ച വിമാനങ്ങളും കാണാതായി. സംഭവത്തില്‍ 27 പേരും ആറു വിമാനങ്ങളും പിന്നീട് തിരിച്ചു വന്നിട്ടില്ല. 1945 ഡിസംബര്‍ 5നായിരുന്നു സംഭവം.
  Published by:Jayesh Krishnan
  First published: