ഗുരുവായൂർ: ഗുരുവായൂരിൽ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ കൊമ്പനാന പാപ്പാന്റെ ഉടുതുണിയുരിഞ്ഞ് തുമ്പിക്കൈയ്യിൽ തൂക്കിയെടുത്തെറിഞ്ഞു. പാപ്പാൻ അത്ഭുതകരമായി രക്ഷപെട്ടു. ഈ മാസം പത്താം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. വിവാഹ പാർട്ടിയുടെ ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്.
ഗുരുവായൂർ ദേവസ്വത്തിന്റെ ദാമോദർദാസ് എന്ന ആനയാണ് ഇടഞ്ഞത്. ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെ നവദമ്പതികൾ ഷൂട്ടിങ്ങിനായി ആനയുടെ മുന്നിൽ എത്തിയിരുന്നു.
ആനയുടെ സമീപത്തുകൂടെ വരനും വധുവും നടന്നുവരുന്നത് ഫോട്ടോഗ്രാഫർമാർ ചിത്രീകരിച്ചു. തൊട്ടുപിന്നാലെ ആന വട്ടം തിരിഞ്ഞ് പാപ്പാനായ രാധാകൃഷ്ണനെ കാലിൽ പൊക്കി എടുത്ത്, തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്തു.
എന്നാൽ, ആന പിടിച്ചത് രാധാകൃഷ്ണന്റെ തുണിലായതിനാൽ ഊർന്നു താഴേക്കു വീണു. ഉടൻ തന്നെ ഓടി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. ആന ഇടഞ്ഞതുകണ്ട് ദമ്പതികളും പേടിച്ച് ഓടിമാറി. കല്യാണ ആഘോഷത്തിന്റെ വീഡിയോ നവമാധ്യമങ്ങൾ പോസ്റ്റ് ചെയ്തപ്പോഴാണ് പാപ്പാന്റെ അത്ഭുതകരമായ രക്ഷപ്പെടൽ പുറംലോകം കണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.