HOME » NEWS » Buzz » UTTARPRADESH POLICE USED COCA COLA MEMES TO URGE INDIANS TO TAKE COVID 19 VACCINE JK

റൊണാള്‍ഡോ-കൊക്കോ കോള മീം ഏറ്റെത്ത് യുപി പോലീസ്; ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയ

ആളുകളെ മാസ്ക് ധരിക്കാൻ പ്രേരിപ്പിക്കുന്നതിന് ഭാഗമായി പോലീസ് അടുത്തിടെ ഒരു ‘തംസ് അപ്പ്’ എന്ന കമ്പനിയുടെ റഫറൻസ് ഉപയോഗിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: June 21, 2021, 2:41 PM IST
റൊണാള്‍ഡോ-കൊക്കോ കോള മീം ഏറ്റെത്ത് യുപി പോലീസ്; ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയ
Image Twitter
  • Share this:
യുവേഫ യൂറോ കപ്പിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ശീതളപാനീയ കുപ്പികൾ മേശയിൽ നിന്ന് നീക്കം ചെയ്തതുമുതൽ സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ കൊക്കോ കോള വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ സംഭവത്തിൽ കൊക്കോ കോള കമ്പനിക്ക് വൻതോതിൽ പണം നഷ്ടപ്പെട്ടെങ്കിലും സംഭവത്തെക്കുറിച്ചുള്ള മീമുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നു. വാക്സിനേഷനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ ഉത്തർപ്രദേശ് പോലീസ് അടുത്തിടെ കൊക്കോ കോളയുടെ മീം ഉപയോഗിച്ച് കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവെയ്പ് എടുക്കാൻ ഒരു തമാശ പോസ്റ്റിലൂടെ എല്ലാവരോടും അഭ്യർത്ഥിച്ചു.

കോക്കൊ കോള അക്ഷരവിന്യാസത്തിൽ വാക്കുകൾ കൂട്ടിച്ചേർത്ത് മാറ്റി കോ-വാക്സിൻ-കോ-വിഷീൽഡ് എന്നു മാറ്റുകയും ചെയ്തിരിക്കുന്നു. കോക്കൊ യുടെ 'കൊ' യും കോള 'ള'യും ഗ്രാഫ്‌ രൂപത്തിലുള്ള ഒരു ശൃംഖലയുടെ താഴെ തൂങ്ങിക്കിടക്കുന്നതായി കാണാം. കോക്കൊ കോളയുടെ കുപ്പി ഒരു ‘സുരക്ഷയുടെ പ്രതീകം’ ആണെന്ന് പ്രസ്താവിക്കുകയും “ദോഷകരമായവയെ തടയുന്നതിനായി കൈയ്യിൽ ഒരു കുത്തിവെയ്പ്!” എന്ന് അടിക്കുറിപ്പ് നൽകിയിട്ടുമുണ്ട്. ഇന്ത്യയിലുളള എല്ലാം സംസ്ഥാനങ്ങളിലെയും പോലീസ് വകുപ്പുകൾ വാക്സിനേഷൻ പ്രക്രിയയ്ക്കായി ആളുകളെ ബോധവത്കരിക്കുന്നതിന് ശക്തമായ ഒരു മാധ്യമമായി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഈ പോസ്റ്റിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിക്കുകയും കൊക്കക്കോളയുടെ പ്രമോഷനാണെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്യുകയുണ്ടായി, മറ്റുചിലർ ഈ പോസ്റ്റിനെ അഭിനന്ദിച്ചു പോസ്റ്റ് ഇടുകയും ചെയ്തു.

Also Read-അത്യപൂർവ ബോംബെ ബ്ലഡ് ​ഗ്രൂപ്പിൽപ്പെട്ട രക്തമുള്ള രോ​ഗി ഗുരുതരാവസ്ഥയിലായി; രക്ഷകരായി എത്തിയത് രണ്ടു യുവാക്കൾ

ആളുകളെ മാസ്ക് ധരിക്കാൻ പ്രേരിപ്പിക്കുന്നതിന് ഭാഗമായി പോലീസ് അടുത്തിടെ ഒരു ‘തംസ് അപ്പ്’ എന്ന കമ്പനിയുടെ റഫറൻസ് ഉപയോഗിച്ചിരുന്നു. അവർ ഈ ബ്രാൻഡിന്റെ ടാഗ്‌ലൈൻ ആയ 'ടെയ്സ്റ്റ് ‌‌‌‌‌ദി തണ്ടർ' എന്നതിന് പകരം '‌‌‌‌‌‌ബീറ്റ് ദി കോവിഡ് തണ്ടർ' എന്ന് മാറ്റി പരിഷ്‌ക്കരിക്കുകയും ചെയ്തിരിന്നു. 'കോവിഡിന്റെ തമ്പ് റൂൾ അനുസരിക്കുക’ എന്ന് അടിക്കുറിപ്പ് നൽകിയിട്ടുള്ള പോസ്റ്റിന് തംസ് അപ്പിന്റെ മറുപടിയും ലഭിക്കുകയുണ്ടായി. അവർ എഴുതിയ മറുപടി ‘ഇതിനൊരു തംസ് അപ്പ്’എന്നായിരുന്നു.അതേസമയം, 18 നും 44 നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും കേന്ദ്ര സർക്കാർ സൗജന്യ വാക്സിനേഷൻ പ്രഖ്യാപിച്ചു. ഈ നീക്കം കൂടുതൽ ആളുകളെ വാക്സിനേഷൻ എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയുടെ ആരോഗ്യമേഖലയിൽ ഉള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ തുറന്നുകാട്ടിയിരിക്കുകയാണ്. ചികിത്സയുടെ അഭാവം മൂലം രാജ്യത്തുടനീളം നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും,പലർക്കും ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടത്. പലർക്കും ആശുപത്രിയിൽ പോലുംഎത്തിപ്പെടാൻ സാധിച്ചിരുന്നില്ല. എത്തിപ്പെട്ടവർക്കാകട്ടെ നല്ല ചികിത്സ പോലും ലഭ്യമായിരുന്നില്ല.അതിനാൽ കൂടുതൽ ആളുകൾ രോഗബാധിതരാകുകയും അനേകർ മരണത്തിനു കീഴടങ്ങുകയും ചെയ്തു.ഒടുവിൽ വൈറസിനെതിരായ പോരാട്ടത്തിൽ പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്.
Published by: Jayesh Krishnan
First published: June 21, 2021, 2:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories