‘തുടരു’മിൽ മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിടാനായ സന്തോഷം പങ്കുവെച്ച് വിജയ് സേതുപതി

Last Updated:

മോഹൻലാൽ എന്ന അവിശ്വസനീയ നടനൊപ്പം സിനിമയിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി കുറിച്ചു

News18
News18
മോഹൻലാലിനൊപ്പം തിരശ്ശീല പങ്കിടാനായ സന്തോഷം പങ്കുവെച്ച് തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ വിജയ് സേതുപതി. മോഹൻലാലിന്റെ വിജയചിത്രമായ ‘തുടരു’മിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഫോട്ടോ സ്റ്റോറിയായി ഇട്ടുകൊണ്ടാണ് സിനിമയിലെ തന്റെ പങ്കാളിത്തം വിജയ് ആരാധകരുമായി സന്തോഷപൂർവ്വം പങ്കുവെച്ചത്.
മോഹൻലാൽ എന്ന അവിശ്വസനീയ നടനൊപ്പം സിനിമയിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി കുറിച്ചു. സിനിമയിൽ ഫോട്ടോയിലൂടെ വിജയ് സേതുപതിയും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഈ വിവരം റിലീസിനു മുമ്പ് സർപ്രാൈസായി വെച്ചിരിക്കുകയായിരുന്നു. വിജയ് സേതുപതിക്കൊപ്പമുള്ള ഫോട്ടോ മോഹൻലാലും പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിന്റെ വരികൾ കുറിച്ചാണ് മോഹൻലാൽ ഫോട്ടോ പങ്കുവച്ചത്.
‘ഒരു കാലം തിരികെ വരും, ചെറുതൂവൽ ചിരി പകരും, തലോടും താനേ കഥ തുടരും’, മോഹൻലാൽ കുറിച്ചു. ചിത്രത്തിന്റെ സംവിധായകനായ തരുൺമൂർത്തിയെ അടക്കം ടാ​ഗ് ചെയ്താണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്.
advertisement
അതേസമയം തുടരും സിനിമ വിജയകരമായി തീയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രം ഇതിനോടകം തന്നെ 200 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘തുടരു’മിൽ മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിടാനായ സന്തോഷം പങ്കുവെച്ച് വിജയ് സേതുപതി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement