വിവാഹ വേളയിൽ ഭർത്താവിന്റെ മുന്നിൽ മുൻകാമുകനെ കെട്ടിപ്പിടിച്ച് യുവതി; വീഡിയോ വൈറൽ

Last Updated:

കാമുകനെ കെട്ടിപ്പിടിക്കാൻ സമ്മതം മൂളി യുവതിയുടെ ഭർത്താവ്

വിവാഹ വേദിയിൽ മുൻ കാമുകൻ വന്നാൽ എന്ത് ചെയ്യും? നമ്മുടെ സിനിമകളിലും വാർത്തകളിലും ഒട്ടേറെ കണ്ടു പരിചയിച്ച രംഗമാണിത്. ഏറ്റവും അടുത്തായി ഈ വിധം ആഘോഷിക്കപ്പെട്ട രംഗമാണ് കട്ടപ്പനയിലെ ഋഥ്വിക് റോഷനിലേത്. കാമുകിയുടെ വിവാഹ ദിവസം വീട്ടിലെത്തി ഒപ്പം വരാൻ കാമുകൻ പറയുമ്പോൾ അയാളെ പിന്തിരിപ്പിക്കുന്ന കാമുകിയാണ് ഈ സിനിമയിൽ. അതിനു ശേഷം വിവാഹ ദിവസം വന്ന് കാമുകിയുടെ ഭർത്താവിന്റെ കാതിൽ ഒരു സ്വകാര്യം പറയുന്നിടത്താണ് ഈ സിനിമ അവസാനിക്കുന്നതും.
പക്ഷെ ജീവിതത്തിൽ ഒരു കാമുകൻ വിവാഹ വേളയിൽ പ്രത്യക്ഷപ്പെട്ടാൽ, സിനിമയിലെ രംഗം പോലെയാവില്ല ഉണ്ടാവുന്നത്. അയാൾ ഒന്ന് ശക്തമായി പ്രതികരിച്ചാൽ, പിന്നെ കല്യാണം അലങ്കോലമാവാൻ അധികം താമസമുണ്ടാവില്ല.
ഇത്തരം സംഭവങ്ങൾ ഇന്ന് ഇന്റർനെറ്റിൽ വളരെയധികം കണ്ടു വരുന്നുണ്ട്. ഇവിടെയും കാമുകിയുടെ കല്യാണം കാണാൻ വന്നതാണ് കാമുകൻ. വേദിയിലെത്തി കാമുകിയെയും അവളുടെ ഭർത്താവിനെയും ആശംസിക്കുകയാണ് കാമുകൻ.
ഇതിനു ശേഷം പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. വധു അവളുടെ ഭർത്താവിനോട് ഒരു ആവശ്യം ഉന്നയിക്കുന്നു. മറ്റൊന്നുമല്ല, മുൻ കാമുകനെ ഒന്ന് കെട്ടിപിടിക്കണം. പക്ഷെ ഇവിടെയാണ് ആരും പ്രപതീക്ഷിക്കാത്ത ട്വിസ്റ്റ്. ഭർത്താവ് നിയന്ത്രണം വിടുകയോ കോപാകുലൻ ആവുകയോ ചെയ്തില്ല. ഭാര്യയുടെ ആ ആഗ്രഹത്തിന് സമ്മതം മൂളുകയാണ് ഭർത്താവ് ചെയ്തത്.
advertisement
പിന്നെ വൈകിയില്ല, യുവതി തന്റെ കാമുകനെ വിവാഹ വേഷത്തിൽ തന്നെ കെട്ടിപ്പിടിച്ചു. അയാൾ, തിരിച്ചും. ടിക്ടോക്കിൽ പ്രചരിച്ച വീഡിയോയാണിത്. വീഡിയോയിലെ യുവതി ഏതു നാട്ടുകാരിയാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. @mayangkumay എന്ന ടിക്ടോക് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മാത്രവുമല്ല, വരനും യുവാവിനെ കെട്ടിപ്പിടിച്ചു.
ഒട്ടേറെപ്പേർ വീഡിയോയ്ക്ക് കമന്റുമായി വന്നിട്ടുണ്ട്. പലരും കാമുകിയെ വിമർശിച്ചു. വിവാഹ വേദിയിൽ കാമുകനെ കെട്ടിപിടിച്ചത് അവർക്കത്ര രസിച്ചിട്ടില്ല. ഒരിക്കലും ഭർത്താവിന് മുന്നിൽ വച്ച് പാടില്ലായിരുന്നു എന്നാണു ഇവരുടെ പ്രതികരണം. വേറെ ചിലർക്കാകട്ടെ, കാമുകനോട് സഹതാപമാണ് ഉണ്ടായത്. എന്നാലും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വീഡിയോ വൈറലായി മാറി. (വീഡിയോ ചുവടെ)
advertisement
എട്ടു വർഷം പ്രണയിച്ച് വിവാഹം കഴിക്കാത്ത കാമുകൻ
എട്ട് വർഷത്തോളമായി പ്രണയിച്ചിട്ട് വിവാഹം കഴിക്കാൻ തയ്യാറാകാതെ തന്റെ സമയം പാഴാക്കിയതിന് കാമുകനെതിരെ കേസുമായി മുന്നോട്ടു പോയ യുവതിയുടെ കഥ വാർത്തയായിട്ടുണ്ട്. 2020ൽ സാംബിയയിലാണ് സംഭവം. 26കാരിയായ ഗെർട്രൂഡ് എൻഗോമ എന്ന യുവതിയാണ് കാമുകനെതിരെ സാംബിയ കോടതിയെ സമീപിച്ചത്. ഗെർ‌ട്രൂഡ് എൻ‌ഗോമ എട്ട് വർഷത്തിലേറെയായി ഹെർബർട്ട് സാലാലിക്കിയുമായി പ്രണയത്തിലായിരുന്നു. “അദ്ദേഹം ഒരിക്കലും ഗൗരവമായി കാണുന്നില്ല, അതിനാലാണ് ഞാൻ അദ്ദേഹത്തെ കോടതിയിലെത്തിച്ചത്. കാരണം മുന്നോട്ടുള്ള കാര്യങ്ങളും നമ്മുടെ ഭാവിയും അറിയാൻ ഞാൻ അർഹനാണ്,” ഗെർ‌ട്രൂഡ് കോടതിയിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹ വേളയിൽ ഭർത്താവിന്റെ മുന്നിൽ മുൻകാമുകനെ കെട്ടിപ്പിടിച്ച് യുവതി; വീഡിയോ വൈറൽ
Next Article
advertisement
'ആഘോഷങ്ങൾ അതിരുവിടരുത്': ലീഗ് വേദികളിലെ ആൺ-പെൺ ഡാൻസിനെതിരെ ഷാഫി ചാലിയം
'ആഘോഷങ്ങൾ അതിരുവിടരുത്': ലീഗ് വേദികളിലെ ആൺ-പെൺ ഡാൻസിനെതിരെ ഷാഫി ചാലിയം
  • ലീഗ് വേദികളിൽ ആൺ-പെൺകുട്ടികൾ ചേർന്ന് ഡാൻസ് ചെയ്യുന്നത് സാമൂഹിക അപചയത്തിന് കാരണമെന്ന് ഷാഫി ചാലിയം.

  • വിജയാഘോഷം അതിരുവിടരുതെന്നും പാർട്ടി മൂല്യങ്ങളും പാരമ്പര്യങ്ങളും മാനിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ.

  • വിജയം ആഘോഷിക്കാമെങ്കിലും അത് അതിരുവിടാതിരിക്കാൻ ശ്രദ്ധിക്കണം

View All
advertisement