'ബുട്ട ബൊമ്മ' ഗാനത്തിന് ചുവടുവെച്ച് ഇൻഡിഗോ സ്റ്റാഫുകൾ; നന്ദി പറഞ്ഞ് അല്ലു അർജുൻ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ
'ബുട്ട ബൊമ്മ' ഗാനത്തിന് ചുവടുവെച്ച് ഇൻഡിഗോ സ്റ്റാഫുകൾ; നന്ദി പറഞ്ഞ് അല്ലു അർജുൻ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അല്ലു അർജുനും പൂജ ഹെഗ്ഡെയും പ്രധാന വേഷത്തിലെത്തിയ 'അങ്ങു വൈകുണ്ഠാപുരത്ത്' എന്ന ചിത്രത്തിലെ 'ബുട്ട ബൊമ്മ' എന്ന ഗാനത്തിനാണ് ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫുകൾ ചുവടുവെച്ചിരിക്കുന്നത്.
നിലവിലെ മോശം സാഹചര്യത്തിൽ മാനസിക സമ്മർദം കുറയ്ക്കുന്ന എന്തും എല്ലാവർക്കും സ്വീകാര്യമാണ്. അത് പാട്ടായാലും ഡാൻസായാലും മനസിന് സുഖം നൽകുന്നതാണെങ്കിൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യും. സെക്കന്റുകൾ നേരം മനസിന് സുഖം തരുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
വിമാനത്താവളത്തിൽ എയർലൈൻ സ്റ്റാഫുകൾ നൃത്തം ചെയ്യുന്നതാണ് വീഡിയോ. അല്ലു അർജുൻ നായകനായ 'അങ്ങു വൈകുണ്ഡപുരത്ത്' എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന ഗാനത്തിനാണ് ഇവർ നൃത്തം ചെയ്തിരിക്കുന്നത്.
വിസാഗ് എയർപോർട്ടിൽ നിന്നുള്ളതാണ് ഈ നൃത്തം. ഇന്‍ഡിഗോ ഗ്രൗണ്ട് സ്റ്റാഫുകളാണ് നൃത്തം ചെയ്യുന്നത്. നിശ്ചിത സാമൂഹിക അകലം പാലിച്ച് കോവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്കും കൈയ്യുറയും ധരിച്ചാണ് ഇവരുടെ നൃത്തം. 16 സെക്കന്‌ഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
നിരവധിപേർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'വാഹ്..എത്ര വലിയ ഊർജ്ജം! എല്ലാത്തിനുമുപരി, ഞങ്ങൾ 'എക്കാലത്തെയും മികച്ച എയർലൈൻ' ആണ്- എന്ന് കുറിച്ചുകൊണ്ടാണ് ഇൻഡിഗോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നടൻ അല്ലു അർജുനും വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഇൻഡിഗോ സ്റ്റാഫുകൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അല്ലു അർജുൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ മോശം സമയത്തെ എന്തൊരു മനോഹരമായ സർപ്രൈസ് ആണിത്. നന്ദി ! വിനീതമായ കൂപ്പുകൈ അല്ലു ട്വിറ്ററിൽ കുറിച്ചു.
What a plesant surprise in these low times . Thank you ! Very Humbled by the gesture
മൂന്നുലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.