HOME » NEWS » Buzz » VIRAL VIDEO OF PLANE STUCK IN SKY LEAVES NETIZENS SCRATCHING THEIR HEADS GH

ആകാശത്ത് വച്ച് 'നിശ്ചലമായ' വിമാനം; കാഴ്ചക്കാരെ അമ്പരപ്പിച്ച ടിക് ടോക്കറുടെ വീഡിയോ വൈറൽ

വീഡിയോയിൽ, ഓടുന്ന കാറിൽ ഇരുന്നാണ് ആകാശത്തിലുള്ള ഒരു വിമാനത്തിന്റെ വീഡിയോ ടിക് ടോക്കർ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ, വീഡിയോയ്ക്കിടയിൽ ഒരു നിമിഷം വിമാനം ആകാശത്ത് “നിശ്ചലമാകുന്നതായി” തോന്നും. ടിക് ടോക്കർ മാത്രമല്ല, ഇൻ്റർനെറ്റിലെ നിരവധി ആളുകളാണ് വീഡിയോയിൽ എന്താണ് സംഭവിക്കുന്നതെന്നുള്ള ആശയക്കുഴപ്പത്തിൽ തല പുകയ്ക്കുന്നത്.

News18 Malayalam | Trending Desk
Updated: June 11, 2021, 1:26 PM IST
ആകാശത്ത് വച്ച് 'നിശ്ചലമായ' വിമാനം; കാഴ്ചക്കാരെ അമ്പരപ്പിച്ച ടിക് ടോക്കറുടെ വീഡിയോ വൈറൽ
Image Credits: Shutterstock/Representational
  • Share this:
കാഴ്ചകളുടെ മായാജാലം ഏറെ ഇഷ്ടപ്പെടുന്നവരാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ. സമൂഹമാധ്യമങ്ങളിൽ ഇത്തരം കാഴ്ച്ചകൾക്ക് വളരെയധികം ആരാധകരും ഉണ്ട്. ദിവസവും സോഷ്യൽ മീഡിയയിൽ ഇത്തരം നിരവധി ചിത്രങ്ങളും വീഡിയോകളും വൈറലാകാറുമുണ്ട്. എന്നാൽ പല വീഡിയോകളും പല തവണയോ മണിക്കൂറകളോളമോ നോക്കിയാൽ മാത്രമാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കുക.

ലെക്സ്ബാൽബോവ എന്ന ടിക് ടോക്കറാണ് അടുത്തിടെ ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവച്ചത്. വളരെപെട്ടന്ന് തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. വീഡിയോയിൽ, ഓടുന്ന കാറിൽ ഇരുന്നാണ് ആകാശത്തിലുള്ള ഒരു വിമാനത്തിന്റെ വീഡിയോ ടിക് ടോക്കർ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ, വീഡിയോയ്ക്കിടയിൽ ഒരു നിമിഷം വിമാനം ആകാശത്ത് “നിശ്ചലമാകുന്നതായി” തോന്നും. ടിക് ടോക്കർ മാത്രമല്ല, ഇൻ്റർനെറ്റിലെ നിരവധി ആളുകളാണ് വീഡിയോയിൽ എന്താണ് സംഭവിക്കുന്നതെന്നുള്ള ആശയക്കുഴപ്പത്തിൽ തല പുകയ്ക്കുന്നത്.

വിമാനം ആകാശത്ത് നിശ്ചലമാകുന്നതായി തോന്നുന്നത് എന്തെങ്കിലും സാങ്കേതിക തകരാറുകൾ കാരണമാകാമെന്നും ആളുകൾ പറയുന്നു. എന്നാൽ കാര്യങ്ങൾ അവിടെകൊണ്ടൊന്നും അവസാനിച്ചില്ല. രണ്ട് ദിവസത്തിന് ശേഷം താൻ അതേ സ്ഥലത്തു കൂടി തന്നെ കടന്നുപോകുന്നുവെന്ന് അവകാശപ്പെടുന്ന മറ്റൊരു വീഡിയോയിൽ, ടിക് ടോക്കർ വീണ്ടും ആകാശത്ത് നിശ്ചലമാകുന്ന വിമാനത്തിന്റെ വീഡിയോ വീണ്ടും പങ്കുവച്ചു. അത് കൂടുതൽ ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു.

Also Read- 1000 വർഷം പഴക്കമുള്ള കോഴിമുട്ടയും അസ്ഥികൊണ്ടുള്ള പാവയും; ഖനനത്തിനിടെ കൗതുകകരമായ കണ്ടെത്തൽ

രണ്ടാം തവണ വീഡിയോ ചിത്രീകരിച്ചത് ഒരു വൈകുന്നേരമാണ്. ടിക് ടോക്കർ തന്റെ ഫോളോവേഴ്സിനോട് എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് സാധാരണമല്ലെന്ന് എനിക്കറിയാം. ഗൂഗിൾ പറയുന്നത് ഇത് അപൂർവമാണെന്നും ടിക് ടോക്കർ വ്യക്തമാക്കുന്നുണ്ട്. പക്ഷേ താൻ രണ്ടുതവണ അടുപ്പിച്ച് ഇങ്ങനെ കണ്ടത് എന്തുകൊണ്ടാണ് എന്നാണ് വീഡിയോയിൽ ടിക് ടോക്കർ ചോദിക്കുന്നത്.

Youtube Video


ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഇതുപോലെ മറ്റൊരു ചിത്രവും ഇൻ്റർനെറ്റിൽ വൈറലായിരുന്നു. ഒരു പെൺകുട്ടിയുടെ ഫോട്ടോ കോൺ‌ക്രീറ്റ് റോഡിൽ താഴ്ന്നു പോകുന്നതു പോലെയായിരുന്നു ആ ചിത്രം. ചിത്രത്തിൽ പിങ്ക് കളർ വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയുടെ അരക്ക് മുകളിലേക്ക് മാത്രമാണ് കാണാൻ സാധിക്കുക. അരക്ക് താഴേക്കുള്ള ഭാഗം പാർക്കിന്റെ നടപ്പാതയിൽ താഴ്ന്നിരിക്കുന്നതുപോലെയുമാണ്.

സമൂഹമാധ്യമമായ റെഡിറ്റിലാണ് ഈ ചിത്രം ആദ്യം പങ്കുവച്ചത്. പെൺകുട്ടിയുടെ അമ്മ തന്നെ ആയിരുന്നു ചിത്രം റെഡിറ്റിൽ പോസ്റ്റ് ചെയ്തത്. എൻ്റെ മകളാണിത്, ഇവളുടെ ഭാക്കി ഭാഗം എവിടെ, ഓ.. എനിക്ക് കാണാം. നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടോ? എന്ന അടിക്കുറുപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. റെഡിറ്റിൽ വൈറലായ ചിത്രം പിന്നീട് ട്വിറ്ററിലേക്കും പങ്കുവച്ചതോടെ കൂടുതൽ പേരിലേക്ക് എത്തുകയായിരുന്നു.

ഏതാനും മാസങ്ങൾക്കു മുമ്പും ഇത്തരം ഒരു ചിത്രം ട്വിറ്ററിൽ വൈറലായിരുന്നു. മാധ്യമപ്രവർത്തകനായ നിക്കോളാസ് തോംസൺ ആണ് അന്ന് ചിത്രം പങ്കുവെച്ചത്. മഞ്ഞ് മൂടിയ പ്രദേശത്തുകൂടി ഓടുന്ന മനുഷ്യനാണോ മൃഗമാണോ എന്ന വ്യക്തമാകാത്ത തരത്തിലുള്ള ഒരു ചിത്രമായിരുന്നു അത്. കറുത്ത ഒരു നായ മഞ്ഞിലൂടെ ക്യാമറക്കു നേരെ ഓടി വരുന്ന ചിത്രം ആരെയും ആദ്യ കാഴ്ചയിൽ ഒന്ന് കുഴപ്പിക്കുക തന്നെ ചെയ്യും.
Published by: Rajesh V
First published: June 11, 2021, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories