പ്രണയനിമിഷങ്ങൾക്കിടെ കാമുകിയുടെ ഭർ‌ത്താവെത്തി; അർധനഗ്നനായി ബാൽക്കണിയിൽ നിന്ന് രക്ഷപ്പെട്ട യുവാവ് വൈറൽ

Last Updated:

കാമുകിയുടെ ഭർത്താവിൽ നിന്ന് രക്ഷപ്പെടാൻ അപകടകരമായ രീതിയിൽ ബാൽക്കണിയിൽ നിന്ന് ചാടുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർ‌ച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്

ബാൽക്കണി വഴി അർധനഗ്നനായി ചാടി രക്ഷപ്പടുന്ന യുവാവ് (Instagram/@ak1532423)
ബാൽക്കണി വഴി അർധനഗ്നനായി ചാടി രക്ഷപ്പടുന്ന യുവാവ് (Instagram/@ak1532423)
സമൂഹ മാധ്യമങ്ങളിൽ ദിവസവും വ്യാപകമായ ചർച്ചകൾക്ക് വഴിതുറക്കുന്ന ഒട്ടേറെ വീഡിയോകൾ പ്രചരിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ ചർച്ചയിൽ നിറയുന്നത്. വിവാഹിതയായ കാമുകിയുടെ വീട്ടിൽ പ്രണയനിമിഷങ്ങളിൽ മുഴുകുന്നതിനിടെ അപ്രതീക്ഷിതമായി ഭർത്താവെത്തി. പിടിക്കപ്പെടാതിരിക്കാൻ ബാൽക്കണി വഴി അർധനഗ്നനായി ചാടി രക്ഷപ്പടുന്ന യുവാവിന്റെ വീഡിയോ ആണിത്.
രഹസ്യ ബന്ധങ്ങളെ കുറിച്ചും നിർണായക സമയങ്ങളിൽ ആളുകൾ എടുക്കുന്ന അപകടകരമായ തീരുമാനങ്ങളെ കുറിച്ചും വ്യാപകമായ ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് ഈ വിഡിയോ. ഒരു അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്ന, പാന്‌റ് മാത്രം ധരിച്ച ഒരു യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. റെയിലിംഗിൽ തൂങ്ങിക്കിടക്കുന്ന ഇയാൾ അപകടകരമായ രീതിയില്‍ താഴേക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.














View this post on Instagram
























A post shared by Akram Quraishi (@ak1532423)



advertisement
വീഡിയോയുടെ പശ്ചാത്തലത്തിൽ ചിരിയും കേൾക്കാം. ഭർത്താവ് അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഭാര്യയും കാമുകനും പ്രണയനിമിഷങ്ങൾ പങ്കിടുകയായിരുന്നു. ഭർത്താവ് വന്നതറിഞ്ഞ്, തടികേടാവാതിരിക്കാൻ യുവാവ് രക്ഷാമാർ‌ഗം തേടുന്നു. പ്രധാന വാതിലോ ബാൽക്കണിയോ അല്ലാതെ രക്ഷപ്പെടാൻ മറ്റുവഴികളൊന്നുമില്ലെന്ന് യുവാവിന് മനസ്സിലാകുന്നു. വാതിലിൽ കൂടി പുറത്തേക്ക് ഇറങ്ങിയാൽ പിടിവീഴുമെന്ന് ഉറപ്പിച്ച യുവാവ് ബാൽക്കണിയിലൂടെ താഴേക്ക് ചാടാൻ തീരുമാനിക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് തീരുമാനം നടപ്പാക്കി.
എന്നാൽ‌ സംഭവം നടന്ന സ്ഥലം എവിടെയെന്ന് വ്യക്തമല്ല. ഇന്ത്യയിലോ ഏഷ്യയിലെ മറ്റെവിടെയോ ആകാമെന്നാണ് സോഷ്യൽ മീഡിയയിലെ ഊഹാപോഹങ്ങൾ. ആ യുവാവ് സുരക്ഷിതനായി മടങ്ങിയോ, അതോ വീഴ്ചയിൽ പരിക്കേറ്റോ എന്ന് കാണിക്കുന്നതിന് മുൻപ് വീഡിയോ കട്ടാവുന്നു.
advertisement
മുൻപും ഇത്തരം പ്രവൃത്തികള്‍ അപകടകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2021ൽ ഗുജറാത്തിലെ സൂറത്തിൽ 30 വയസ്സുള്ള ഒരാൾ സമാനമായ സാഹചര്യത്തിൽ മൂന്നാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് ചാടിയെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു.
വീഡിയോക്ക് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചില ഉപയോക്താക്കൾ "പ്രണയം എന്നാൽ നിങ്ങളുടെ ജീവൻ അപകടത്തിലാക്കുക എന്നതാണ്" പോലുള്ള അഭിപ്രായങ്ങൾ ഉപയോഗിച്ച് സാഹചര്യത്തെ നിസ്സാരവൽക്കരിച്ചപ്പോൾ, മറ്റുള്ളവർ സുരക്ഷയെയും അതിൽ ഉൾപ്പെട്ട മോശം മുൻവിധികളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. "ഇത് തമാശയല്ല. അയാൾക്ക് മരണം വരെ സംഭവിക്കാമായിരുന്നു" മറ്റൊരാൾ കമന്റ് ചെയ്തു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രണയനിമിഷങ്ങൾക്കിടെ കാമുകിയുടെ ഭർ‌ത്താവെത്തി; അർധനഗ്നനായി ബാൽക്കണിയിൽ നിന്ന് രക്ഷപ്പെട്ട യുവാവ് വൈറൽ
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement