advertisement

പിണറായി സർക്കാരിന് മൂന്നാമൂഴം ഉണ്ടാവുമെന്ന് പ്രവചിച്ചും രാജീവ് ചന്ദ്രശേഖറെ പുകഴ്ത്തിയും വെള്ളാപ്പള്ളി

Last Updated:

നിലവിലെ സർക്കാരിനെക്കുറിച്ച് മോശം അഭിപ്രായമില്ലെന്നും എൽഡിഎഫ് ഭരണത്തിന് തുടർച്ചയുണ്ടാകാനാണ് സാധ്യതയെന്നും വെള്ളാപ്പള്ളി

Rapid Read
വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ
പിണറായി സർക്കാരിന് മൂന്നാമൂഴം ഉണ്ടാവുമെന്ന് പ്രവചിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പുകഴ്ത്തിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്നും നിലവിലെ സർക്കാരിനെക്കുറിച്ച് തനിക്ക് മോശം അഭിപ്രായമില്ലെന്നും എൽഡിഎഫ് ഭരണത്തിന് തുടർച്ചയുണ്ടാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി പൊന്നുരുന്നിയിൽ നടന്ന എസ്‌എൻഡിപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബിജെപിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് വിഹിതം വർധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ബിജെപിയിൽ രാജീവ് ചന്ദ്രശേഖർ ഉണ്ടാക്കിയ മുന്നേറ്റം ശ്രദ്ധേയമാണെന്നും അദ്ദേഹം വന്നതോടെ പാർട്ടിക്ക് കാര്യമായ ഉണർവ് ലഭിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. അതേസമയം, വോട്ട് ചെയ്യുന്ന കാര്യത്തിൽ സമുദായംഗങ്ങൾക്ക് അവരവരുടെ വിശ്വാസത്തിനനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്വർണക്കൊള്ള വിവാദത്തെ പരിഹസിച്ച വെള്ളാപ്പള്ളി, ഇതൊരു തെരഞ്ഞെടുപ്പ് ആയുധം മാത്രമാണെന്ന് തുറന്നടിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്വർണത്തെക്കുറിച്ചോ പാളിയെക്കുറിച്ചോ ഉള്ള ചർച്ചകൾ അവസാനിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കൂടാതെ, ഏറെ ചർച്ച ചെയ്യപ്പെട്ട എസ്‌എൻഡിപി-എൻഎസ്‌എസ് ഐക്യ നീക്കങ്ങൾ ഇനി വേണ്ടെന്നും അദ്ദേഹം പറഞ്ഞു .
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിണറായി സർക്കാരിന് മൂന്നാമൂഴം ഉണ്ടാവുമെന്ന് പ്രവചിച്ചും രാജീവ് ചന്ദ്രശേഖറെ പുകഴ്ത്തിയും വെള്ളാപ്പള്ളി
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement