advertisement

Viral video | വിദേശത്തല്ല, ഇവിടെത്തന്നെ; കാറിനു മുന്നിൽ ഭിക്ഷ യാചിച്ചു വന്നയാൾക്ക് QR കോഡ്; വീഡിയോ വൈറൽ

Last Updated:

QR കോഡുള്ള ഫോൺപേ കാർഡ് കഴുത്തിൽ തൂക്കിയ ആൾ കാറിൽ രണ്ട് യാത്രക്കാരെ സമീപിക്കുന്നതും അവരിൽ ഒരാൾ കോഡ് സ്കാൻ ചെയ്ത് 10 രൂപ അയച്ച് കൊടുക്കുന്നതും വൈറൽ വീഡിയോയിൽ കാണാം

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
സാങ്കേതികവിദ്യ തീർച്ചയായും നമ്മുടെ ജീവിതരീതിയെ മാറ്റിമറിച്ചു. ഒരുപാടു പേരുടെ ദൈനംദിന ജോലികൾ വേഗത്തിലാക്കുകയും തടസ്സരഹിതമാക്കുകയും ചെയ്യാൻ സാങ്കേതിക സഹായം ഉപകരിച്ചിട്ടുണ്ട്. ആളുകൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നൂതനമായ രീതി പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഒരാൾ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നതിന് പരിധികളില്ലെന്ന് തെളിയിക്കുന്നു. അസമിലെ ഗുവാഹത്തിയിൽ കാഴ്ച വൈകല്യമുള്ള ഒരു യാചകൻ കഴുത്തിൽ ഫോൺപേ QR കോഡ് കാർഡ് ധരിച്ച് ഭിക്ഷ യാചിക്കുന്നത് അടുത്തിടെ വൈറലായിരുന്നു.
QR കോഡുള്ള ഫോൺപേ കാർഡ് കഴുത്തിൽ തൂക്കിയ ദശരഥ് എന്നയാൾ കാറിൽ രണ്ട് യാത്രക്കാരെ സമീപിക്കുന്നതും അവരിൽ ഒരാൾ കോഡ് സ്കാൻ ചെയ്ത് 10 രൂപ അയച്ച് കൊടുക്കുന്നതും വൈറൽ ഫൂട്ടേജിൽ കാണാം. യാചകൻ ഫോൺ അയാളുടെ ചെവിയുടെ അടുത്തേക്ക് കൊണ്ടുവരുന്നു. അക്കൗണ്ടിൽ പണം നിക്ഷേപിച്ചെന്ന അറിയിപ്പ് ഇയാൾ ശ്രവിക്കുന്നതും കാണാം. ഒരു X ഉപയോക്താവാണ് ക്ലിപ്പ് പോസ്റ്റ് ചെയ്തത്. വീഡിയോ ചുവടെ കാണാം:
advertisement
എന്നിരുന്നാലും, ക്ലിപ്പ് കണ്ടതിന് ശേഷം നെറ്റിസൺസ് വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ദശരഥിനെപ്പോലെ ബുദ്ധിമുട്ടുന്ന ആളുകൾക്ക് സാങ്കേതിക മുന്നേറ്റങ്ങൾ എങ്ങനെ പ്രയോജനകരമാണെന്ന് അവരിൽ ഒരാൾ പ്രശംസിച്ചു.
Summary: A video emerged on the internet shows a visually challenged man seeking alms on the streets of Assam wearing a QR code string hanging down from his neck. The clip quickly gained traction, and people are commenting their views underneath. It is being circulated on X, formerly Twitter
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral video | വിദേശത്തല്ല, ഇവിടെത്തന്നെ; കാറിനു മുന്നിൽ ഭിക്ഷ യാചിച്ചു വന്നയാൾക്ക് QR കോഡ്; വീഡിയോ വൈറൽ
Next Article
advertisement
പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ 
പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ 
  • കേന്ദ്ര സർക്കാർ വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

  • ആഭ്യന്തര ഉൽപ്പാദനവും മൊത്തം വിതരണവും മെച്ചപ്പെട്ടതോടെ മാർച്ച് 23 മുതൽ പുതിയ വിഹിതം പ്രാബല്യത്തിൽ

  • പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പ്രോത്സാഹിപ്പിക്കാൻ വിപുലമായ പദ്ധതി നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചു

View All
advertisement