'നടുവില്‍ കൂടി ഞാനും ഒരുപാട് നടന്നിട്ടുണ്ട്'; പിണറായിയെ ട്രോളി ബല്‍റാം
Last Updated:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നൈസായിട്ടൊന്ന് ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലിട്ട ഫോട്ടോ പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ ട്രോള്‍.
കോളേജ് യൂണിയന്റെ പരിപാടിക്ക് ജി.എസ് പ്രദീപിനൊപ്പം കുട്ടികള്‍ക്കിടയിലൂടെ നടന്നു വരുന്ന ചിത്രമാണ് ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്.
'പിള്ളേര്‍ടെ കയ്യില്‍ വടിവാളൊന്നും ഇല്ലെന്നേ ഉള്ളൂ. നടുവില്‍ കൂടി ഞാനും ഒരുപാട് നടന്നിട്ടുണ്ട്.' ഇതാണ് ബല്‍റാം ഫോട്ടേയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെയാണ് നടന്നു നീങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗലാപുരത്ത് പ്രസംഗിച്ചിരുന്നു. ഈ പ്രസംഗത്തെയാണ് ബല്‍റാം ട്രോളിയിരിക്കുന്നത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 11, 2019 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നടുവില്‍ കൂടി ഞാനും ഒരുപാട് നടന്നിട്ടുണ്ട്'; പിണറായിയെ ട്രോളി ബല്‍റാം









