ബെസ്റ്റ് സ്ത്രീ ശാക്തീകരണം, ബെസ്റ്റ് നവോത്ഥാനം; വനിതാ മതിലിനെതിരെ ബൽറാം
Last Updated:
ജനുവരി ഒന്നിന് സർക്കാർ നിർമിക്കാനിരിക്കുന്ന വനിതാ മതിലിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. വനിതാ മതിലിനെ നയിക്കുന്നത് വർഗീയവാദികൾ ആണെന്ന് പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് എംഎൽഎ വിടി ബൽറാം. വനിതാ മതിലുമായി ബന്ധപ്പെട്ട് പ്രോട്ടോകോൾ ലംഘനമുണ്ടെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു. ആർഎസ്എസ് നേതാക്കൾ പങ്കെടുക്കേണ്ട പരിപാടിക്ക് മന്ത്രി ശൈലജയെ അയക്കുകയും മന്ത്രി ശൈലജ നയിക്കേണ്ട പരിപാടി ജാതി, വർഗീയ വാദികൾ നയിക്കുന്നുവെന്നും ബൽറാം പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വനിതാ മതിൽ എന്നത് കേരള സംസ്ഥാന സർക്കാരിന്റെ, കൃത്യമായി പറഞ്ഞാൽ സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഔദ്യോഗിക പരിപാടിയാണെന്നും ആയതിനാൽ ബജറ്റിൽ സ്ത്രീ സുരക്ഷാ പ്രചരണങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന 50 കോടി രൂപയിൽ നിന്ന് മതിലിന് പണം ചെലവഴിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
ഇതൊരു സർക്കാർ പരിപാടിയാണെങ്കിൽ മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ അല്ലേ അതിന്റെ സംഘാടക സമിതി അധ്യക്ഷ സ്ഥാനത്ത് വരേണ്ടത്? ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളുമല്ലേ സംഘാടക സമിതിയിൽ ഉണ്ടാകേണ്ടത്? പിന്നെങ്ങനെയാണ് ജാതി സംഘടനാ നേതാവും മൈക്രോഫിനാൻസ് തട്ടിപ്പ് പ്രതിയുമായ വെള്ളാപ്പള്ളി നടേശനും ബാബറി മസ്ജിദ് തകർത്തതിലെ പങ്കാളിത്തത്തേക്കുറിച്ച് ഇന്നും അഭിമാനിക്കുന്ന വർഗീയവാദി സുഗതനുമൊക്കെ ചെയർമാനും കൺവീനറുമൊക്കെയായി പരിപാടിയുടെ ഔദ്യോഗിക സംഘാടകരാവുന്നത്? എന്താണതിന്റെ മാനദണ്ഡം? നടേശനും സുഗതനമൊക്കെ സംസ്ഥാന തല സംഘാടകരാകുമ്പോൾ അവർക്ക് കീഴിൽ ജില്ലാതല സംഘാടനച്ചുമതല തോമസ് ഐസക്കും എ കെ ബാലനും ഇ ചന്ദ്രശേഖരനും ജി സുധാകരനും പോലുള്ള സീനിയർ മന്ത്രിമാർ നിർവ്വഹിക്കേണ്ടി വരുന്നത് എത്ര ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണ്?
advertisement
ചുരുക്കത്തിൽ ആർഎസ്എസ് നേതാക്കൾ പങ്കെടുക്കേണ്ട പരിപാടിക്ക് മന്ത്രി കെ.കെ ഷൈലജയെ അയക്കുന്നു. മന്ത്രി ഷൈലജ നയിക്കേണ്ട പരിപാടി ജാതി, വർഗീയവാദികൾ നയിക്കുന്നു. ബെസ്റ്റ് സ്ത്രീ ശാക്തീകരണം, ബെസ്റ്റ് നവോത്ഥാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2018 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബെസ്റ്റ് സ്ത്രീ ശാക്തീകരണം, ബെസ്റ്റ് നവോത്ഥാനം; വനിതാ മതിലിനെതിരെ ബൽറാം


