'ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ആ തുണ്ടുതുണി വേണ്ടാന്നു വെക്കണം'; വൈറലായി ഒരു കുറിപ്പ്

Last Updated:

''പണ്ടൊക്കെ ബൈക്കിൽ കാലു ഇരുവശത്തും ഇട്ടു ഇരിക്കുന്നത് നല്ല സ്ത്രീകൾക്ക് ചേർന്നതല്ല എന്ന ഊളത്തരം മാറിയതു പോലെ ഇതും മാറും എന്നു കരുതാം''

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ചുരുദാറിന്റെ ഷാൾ വീലിൽ കുരുങ്ങിയുണ്ടാകുന്ന ഒട്ടേറെ അപകടങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഇടുക്കിയിൽ സമാനമായ അപകടം സംഭവിച്ചിരുന്നു. അടിമാലിയിൽ ആരാധനാലയത്തിൽ നിന്ന് മകനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ചക്രത്തിൽ കുരുങ്ങി മരിക്കുകയായിരുന്നു. ചിത്തിരപുരം മീൻകെട്ട് മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡ (45) ആണ് മരിച്ചത്. ചിത്തിരപുരം ഗവ. ഹൈസ്കൂളിൽ പാചക ജീവനക്കാരിയായിരുന്നു.
ഇത്തരം അപകടങ്ങളെ കുറിച്ച് വർഗീസ് പ്ലാത്തോട്ടം എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആ കൊലയാളി തുണ്ടുതുണി വേണ്ടാന്നു വെക്കണമെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
ഒരു പ്രത്യേക രീതിയിൽ സ്ത്രീകൾ മരണപ്പെടുന്ന നാടാണ് കേരളം. വേറെ ഏതേലും നാട്ടിൽ ഇങ്ങനെ അപകടമരണങ്ങൾ നടക്കുന്നുണ്ടോ എന്നറിയില്ല , ഇല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം
കഴിഞ്ഞ ദിവസവും ഒരു സ്ത്രീ മരണപ്പെട്ട വാർത്തകണ്ടു
അപകട കാരണം മറ്റൊന്നുമല്ല , ഷാളെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു കൊലയാളി തുണ്ടുതുണിയാണ്
advertisement
അതു ധരിക്കണോ വേണ്ടയോ എന്ന ഇഷ്ടം വ്യക്തി പരമാണ്‌ . മാറിലേക്കുള്ള തുറിച്ചു നോട്ടം സഹിക്കാൻ കഴിയാതെ ആ ഭാഗം ഷാൾ കൊണ്ടു മറക്കുന്നവരെ തെറ്റുപറയാൻ പറ്റില്ല
തന്റെ മാറിനു നേർക്കുവരുന്ന ഒരു വഷളൻ നോട്ടത്തെ "ന്നാ ടാ *%#$" എന്ന രൂക്ഷമായ മറു നോട്ടം കൊണ്ട് ചെറുക്കാൻ കഴിയുന്നവർക്കു അത് ആവശ്യമേ അല്ല .
പക്ഷെ ബൈക്ക് യാത്ര ചെയ്യുമ്പോ ആ കൊലയാളി തുണ്ടുതുണി വേണ്ടാന്നു വെക്കണം എന്നൊരു അപേക്ഷയുണ്ട് . പണ്ടൊക്കെ ബൈക്കിൽ കാലു ഇരുവശത്തും ഇട്ടു ഇരിക്കുന്നത് നല്ല സ്ത്രീകൾക്ക് ചേർന്നതല്ല എന്ന ഊളത്തരം മാറിയതു പോലെ ഇതും മാറും എന്നു കരുതാം
advertisement
ബൈക്കിൽ ഇരിക്കുമ്പോ നിനക്കു ഷാൾ വേണ്ട എന്നു പറയാൻ അതോടിക്കുന്ന പുരുഷനും ഷാൾ ഇട്ടില്ല എന്നു കരുതി ഞാൻ മോശക്കാരി ആവില്ല എന്നു ടൂവീലർ ഓടിക്കുന്ന സ്ത്രീക്കും ബോധ്യമുണ്ടാവട്ടെ
ആ കൊലയാളി തുണ്ടുതുണി പിൻചക്രത്തിൽ ഉടക്കി ഇനി ഒരു പെണ്ണും റോഡിൽ വീണു മരിക്കാൻ ഇടയാവാതെ ഇരിക്കട്ടെ ..!!
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ആ തുണ്ടുതുണി വേണ്ടാന്നു വെക്കണം'; വൈറലായി ഒരു കുറിപ്പ്
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement