ഇതാ ആ സ്വപ്ന ജോലി; ഉറങ്ങുന്നതിന് ഒരു ലക്ഷത്തിന് മേൽ ശമ്പളം വാഗ്ദാനം ചെയ്ത് വെബ്സൈറ്റ്

Last Updated:

ആകെ ചെയ്യേണ്ട ജോലി കമ്പനി പറയുന്ന സ്ഥലങ്ങളിൽ അഞ്ച് രാത്രികൾ ഉറങ്ങണം. ഇതിൽ ഒരു രാത്രി ആഢംഭര ഹോട്ടലിലായിരിക്കും തങ്ങേണ്ടത്

ഉറങ്ങാൻ ശമ്പളം ലഭിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം. ഏറ്റവും ഇഷ്ടമുള്ള ജോലി തന്നെ ചെയ്ത് ജീവിക്കണമെന്നാണല്ലോ പൊതുവിൽ എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുള്ള അവസരമാണ് ഒരു ആരോഗ്യ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.
സ്വപ്ന ജോലിക്ക് ലക്ഷങ്ങളാണ് ശമ്പളമായി ലഭിക്കുക എന്ന് കൂടി കേട്ടാലോ. സംഗതി സത്യമാണ്. വ്യത്യസ്ത ഇടങ്ങളിൽ അഞ്ച് രാത്രി ഉറങ്ങുക, ശമ്പളമായി ലഭിക്കുക ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരത്തിന് മുകളിലും.
ഉറക്കത്തെ കുറിച്ചുള്ള ആരോഗ്യ ഉപദേശങ്ങളും ഉറക്ക സഹായ ഉൽപ്പന്നങ്ങളുടെ അവലോകനങ്ങളും പ്രതിപാദിക്കുന്ന വെബ്‌സൈറ്റായ സ്ലീപ്പ് സ്റ്റാൻഡേർഡ്സ് ആണ് പുതിയ ഓഫർ മുന്നോട്ടുവെച്ചിരിക്കുന്നത്. സുഖമമായ ഉറക്കത്തിന് പാരിസ്ഥിതിക ഘടകങ്ങളുടെ സ്വാധീനത്തെക്കുറിച്ച് കൂടുതലറിയാൻ സൈറ്റിനെ സഹായിക്കാനാണ് ഉദ്യോഗാർത്ഥിയെ തേടുന്നത്.
അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്കാണ് അവസരം. അഞ്ച് രാത്രികൾ വ്യത്യസ്ത പരിതസ്ഥിതികളിൽ ഉറങ്ങണം. ഇതിൽ ഒരു രാത്രി ഫൈവ് സ്റ്റാർ ആഢംഭര ഹോട്ടലിലായിരിക്കും ഉറങ്ങാൻ അവസരം ലഭിക്കുക. അഞ്ച് ദിവസങ്ങളിലെ എല്ലാ ചെലവുകളും വെബ്സൈറ്റ് തന്നെ വഹിക്കും.
advertisement
You may also like:ആശുപത്രി കിടക്കയിൽ കിടക്കുന്ന മനുഷ്യൻ; കൈയും കാലും മുറിച്ചിട്ടും ഒരേ ചിരി; ഫോട്ടോ കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ
മാത്രമല്ല, വേദനമായി ലഭിക്കുക 2000 ഡോളറും. അതായത് ഏകദേശം 145,741.40 രൂപ. ജോലിയെ കുറിച്ച് വെബ്സൈറ്റിൽ പറയുന്നത് ഇങ്ങനയൊണ്,
"ഞങ്ങൾ നിങ്ങളെ തിരഞ്ഞെടുത്താൽ അഞ്ച് രാത്രികൾ വ്യത്യസ്തമായ അഞ്ച് സാഹചര്യങ്ങളിലേക്ക് നിങ്ങളെ അയക്കും. ഓരോ സ്ഥലത്തും നിങ്ങളുടെ ഉറക്കം സുഖമമാക്കാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ഞങ്ങൾ ഒരുക്കുകയും ചെയ്യും". ഇതിൽ കൂടുതൽ ഇനി എന്തു വേണം. നന്നായി ഉറങ്ങാനാണ് ഇങ്ങോട്ട് പണം വാഗ്ദാനം ചെയ്ത് ക്ഷണിച്ചിരിക്കുന്നത്.
advertisement
You may also like:'സൗന്ദര്യം അൽപം കൂടിപ്പോയി'; ജോലിയിൽ നിന്ന് നിർബന്ധിതമായി പിരിച്ചുവിട്ടെന്ന് യുവതി
ജോലി ലഭിച്ചാൽ ആകെ ചെയ്യേണ്ടത്, ഓരോ രാത്രിയുമുള്ള ഉറക്കത്തെ കുറിച്ച് സ്വന്തം വിലയിരുത്തൽ വെബ്സൈറ്റിനെ അറിയിക്കുക. അതായത് പത്തിൽ എത്ര മാർക്ക് നിങ്ങൾ ഓരോ രാത്രിക്കും നൽകും എന്നാണ് കമ്പനിക്ക് അറിയേണ്ടത്. കൂടാതെ, ഓരോ ദിവസത്തെ ഉറക്കത്തെ കുറിച്ചും വിശദമായ ഒരു കുറിപ്പും തയ്യാറാക്കി നൽകുക.
advertisement
മാർച്ച് മുപ്പത് വരെയാണ് ഈ ജോലിക്കായി അപേക്ഷ നൽകേണ്ടത്.
12 മണിക്കൂർ ചെരിപ്പിട്ട് നടക്കുന്ന ജോലിക്ക് മുമ്പൊരു ചെരിപ്പ് കമ്പനി ഉദ്യോഗാർത്ഥികളെ തേടിയതും വാർത്തയായിരുന്നു. കമ്പനിയുടെ പുതിയ മോഡൽ ചെരിപ്പ് ധരിച്ച് അതിനെ കുറിച്ചുള്ള അഭിപ്രായം പറയുകയാണ് ജോലി. കമ്പനി നൽകുന്ന ചെരുപ്പുകൾ പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി ധരിക്കണം എന്നുമാത്രം. ബെഡ്റൂം അത്ലറ്റിക്സ് എന്ന കമ്പനിയാണ് പരസ്യം നൽകിയത്. നാല് ലക്ഷം രൂപ വരെയായിരുന്നു ശമ്പളം പ്രഖ്യാപിച്ചത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതാ ആ സ്വപ്ന ജോലി; ഉറങ്ങുന്നതിന് ഒരു ലക്ഷത്തിന് മേൽ ശമ്പളം വാഗ്ദാനം ചെയ്ത് വെബ്സൈറ്റ്
Next Article
advertisement
കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ കയറി അവിലും മലരും പഴവും വെച്ച് സിപിഎം നേതാവിന്റെ ഭീഷണി
കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ കയറി അവിലും മലരും പഴവും വെച്ച് സിപിഎം നേതാവിന്റെ ഭീഷണി
  • കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിൽ സിപിഎം നേതാവും സംഘവും എസ്‌ഐയെ ഭീഷണിപ്പെടുത്തി.

  • ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് സംഘത്തിന്റെ സ്റ്റേഷനിലെ പ്രവേശനം.

  • സിപിഎം നേതാവും പത്തുപേർക്കുമെതിരെ ഔദ്യോഗിക കർത്തവ്യം തടസപ്പെടുത്തിയതിന് പോലീസ് കേസ് എടുത്തു.

View All
advertisement