സൗന്ദര്യ മത്സര വിജയിയുടെ കിരീടം തട്ടിയെടുത്തു; മിസിസ് ശ്രീലങ്ക വേള്‍ഡ് മത്സരവേദിയിലെ നാടകീയ സംഭവങ്ങള്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സില്‍വയെ കിരീടം അണിയിച്ചതിന് ശേഷം തൊട്ടടുത്ത നിമിഷം കരോളിന്‍ അവരില്‍ നിന്ന് കിരീടം എടുത്ത് ഒന്നാം റണ്ണര്‍അപ്പിന് സമ്മാനിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗമാണ് മുന്‍ മിസിസ് ശ്രീലങ്ക വേള്‍ഡ് വിജയി കരോളിന്‍ ജൂറി. എന്നാല്‍ അതിനാസ്പദമായ സംഭവമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. 2019ലാണ് കരോളിന്‍ മിസ് ശ്രീലങ്ക വേള്‍ഡാകുന്നത്. കൊളംബോയില്‍ നടന്ന 2020ലെ സൗന്ദര്യമത്സര വേദിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്. ഞായറാഴ്ച നടന്ന സൗന്ദര്യമത്സരത്തില്‍ പുഷ്പിക ഡി സില്‍വ ആണ് മിസിസ് ശ്രീലങ്ക വേള്‍ഡ് 2020 ആയി തെരഞ്ഞെടുക്കപ്പെട്ടത്. സില്‍വയെ കിരീടം അണിയിച്ചത് മുന്‍ വര്‍ഷത്തെ വിജയിയ കരോളിന്‍ ജൂറിയും. സില്‍വയെ കിരീടം അണിയിച്ചതിന് ശേഷം തൊട്ടടുത്ത നിമിഷം കരോളിന്‍ അവരില്‍ നിന്ന് കിരീടം എടുത്ത് ഒന്നാം റണ്ണര്‍അപ്പിന് സമ്മാനിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ആരാണ് കരോലിന്‍ ജൂറി?
1992 ല്‍ ശ്രീലങ്കയിലെ കണ്ടാനയില്‍ ജനിച്ച കരോലിന്‍ ജൂറി ശ്രീലങ്ക വേള്‍ഡ് 2019 കിരീടം നേടിയാണ് പ്രശസ്തയാകുന്നത്. 2019 ഡിസംബറില്‍ ലാസ് വെഗാസില്‍ നടന്ന ഗ്രാന്‍ഡ് ഫൈനലില്‍ മിസിസ് വേള്‍ഡ് 2020 മത്സരത്തില്‍ അവര്‍ ശ്രീലങ്കയെ പ്രതിനിധീകരിക്കുകയും ചെയ്തു. മോഡലായ കരോളിന്‍ കന്ദാനയിലെ സെന്റ് സെബാസ്റ്റ്യന്‍ ഗേള്‍സ് സ്‌കൂളിലെ പഠനശേഷം ദുബായിലെ വിര്‍ജിന്‍ മെഗാ സ്റ്റോറില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായും ജോലി ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ കരോലിന്‍ ജൂറി വളരെയധികം പ്രശസ്തയാണ്. 79,000 ഫോളോവേഴ്സ് ആണ് കരോലിന്‍ ജൂറിക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്. കരോളിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണുള്ളത്. മാത്രമല്ല അവളുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യും. ഇതിനൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.
advertisement
Also Read 'ജനങ്ങൾ നോക്കി നിൽക്കേ ഭീകരനായി ഉടുമ്പ്' സൂപ്പർമാർക്കറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഭീമൻ ഉടുമ്പ്
ഞായറാഴ്ച നടന്ന സൗന്ദര്യമത്സരത്തിനിടെ മിസിസ് ശ്രീലങ്ക വേള്‍ഡ് 2020 കിരീടം വിജയില്‍ നിന്ന് തട്ടിയെടുത്തത് സംബന്ധിച്ചാണ് ഇപ്പോള്‍ കരോലിന്‍ ജൂറി വാര്‍ത്തകളില്‍ നിറയുന്നത്. മത്സരത്തിന്റെ വിജയിയായി പുഷ്പിക ഡി സില്‍വയെ കരോളിന്‍ കിരീടമണിയിച്ചു. സെക്കന്‍ഡുകള്‍ക്ക് ശേഷം, കരോളിന്‍ വീണ്ടും വേദിയില്‍ പ്രത്യക്ഷപ്പെട്ടു, വിവാഹമോചിതയായതിനാല്‍ പുഷ്പികയെ അയോഗ്യയാക്കിയെന്നും വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ മിസിസ് ശ്രീലങ്ക പദവി വഹിക്കാന്‍ കഴിയൂ എന്നും പറഞ്ഞു.
advertisement
''നിങ്ങള്‍ വിവാഹിതയായിരിക്കണം, എന്നാല്‍ വിവാഹമോചിതയായിരിക്കരുത് എന്ന ചട്ടമുണ്ട്. അതിനാല്‍, കിരീടം ആദ്യ റണ്ണറപ്പിന് സമ്മാനിക്കുന്നു, അതിന് വേണ്ട നടപടി ഞാന്‍ എടുക്കുന്നു, ' എന്ന് പറഞ്ഞുകൊണ്ട് പുഷ്പികയുടെ തലയില്‍ നിന്ന് കിരീടം എടുത്ത് അത് ഒന്നാം റണ്ണര്‍അപ്പിന് സമ്മാനിച്ചു. അപമാനിതയായി പുഷ്പിക വേദിയില്‍ നിന്ന് മാറുകയും ചെയ്തു.
advertisement
ഈ സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കരോലിന്‍ ജൂറിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. കിരീടം തിരിച്ചെടുത്തപ്പോള്‍ തലയ്ക്ക് പരിക്കേറ്റെന്നും താന്‍ വിവാഹമോചിതയായ സ്ത്രീയല്ല എന്നും പുഷ്പിക ഫേസ്ബുക്കില്‍ കുറിച്ചു.
ഈ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കിരീടം ചൊവ്വാഴ്ച മിസിസ് ഡി സില്‍വയ്ക്ക് തിരികെ നല്‍കി എന്നറിയിച്ചുകൊണ്ട് ശ്രീലങ്ക വേള്‍ഡിന്റെ ദേശീയ ഡയറക്ടര്‍ ചണ്ഡിമല്‍ ജയസിംഗ രംഗത്ത് വന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2021 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സൗന്ദര്യ മത്സര വിജയിയുടെ കിരീടം തട്ടിയെടുത്തു; മിസിസ് ശ്രീലങ്ക വേള്‍ഡ് മത്സരവേദിയിലെ നാടകീയ സംഭവങ്ങള്‍