നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ജനങ്ങൾ നോക്കി നിൽക്കേ ഭീകരനായി ഉടുമ്പ്' സൂപ്പർമാർക്കറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഭീമൻ ഉടുമ്പ്

  'ജനങ്ങൾ നോക്കി നിൽക്കേ ഭീകരനായി ഉടുമ്പ്' സൂപ്പർമാർക്കറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഭീമൻ ഉടുമ്പ്

  ഷെൽഫിന്റെ മുകൾ ഭാഗത്ത് അടക്കി വെച്ച വസ്തുക്കൾ തട്ടി താഴെയിട്ട ശേഷം ഉടുമ്പ് പിന്നീട് ഷെൽഫിന് മുകളിൽ നാവു പുറത്തേക്കിട്ട് വിശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം

  News18

  News18

  • Share this:
   ഗോഡ്സില വെർസസ് കോംഗ് എന്ന ചിത്രം ലോകത്തെമ്പാടുമുള്ള സിനിമ ആരാധകരുടെ മനസ്സിൽ ഇപ്പോഴും മായാത്ത ചിത്രമാണ്. എന്നാൽ ഇപ്പോൾ ഇവിടെ പറയാൻ പോകുന്ന കഥ ഒരുപക്ഷേ നിങ്ങളെ വീണ്ടും മൊണ്സറ്റർ സിനിമ കാണാനോ അല്ലെങ്കിൽ ഉടുമ്പുകളെ കുറിച്ച് കൂടുതൽ വായിക്കാനോ പ്രേരിപ്പിച്ചാൽ അത്ഭുതമില്ല. ഒരു ഭീമൻ ഉടുമ്പ് ഒരു സൂപ്പർമാർക്കറ്റിലെ ഷെൽഫിനു മുകളിൽ കയറി സാധനങ്ങൾ തട്ടി താഴെയിടുന്ന ദൃശ്യങ്ങളാണ്  ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. തായ്‌ലാൻഡിലെ ഒരു സൂപ്പർ മാർക്കറ്റിലാണ് സംഭവം നടന്നത്. നിരവധി പേരാണ് ഈ വിഡിയോ ഷെയർ ചെയ്യുകയും അതിന് താഴെ കമന്റ് ചെയ്യുകയും ചെയ്തത്.

   രാജ്യത്തെ പ്രമുഖ റിട്ടെയ്ൽ സൂപ്പർ മാർക്കറ്റായ സെവ൯ ഇലവ൯ സറ്റോറിൽ നടന്ന ഭീകരമായ ദൃശ്യം ചിത്രീകരിച്ചിരിക്കുന്നതും പുറത്തു വിട്ടിരിക്കുന്നതും തായ്‌ലാൻഡിലെ ട്രാവൽ ഏജൻസി മുണ്ടോ നൊമാഡോയാണ്.

   ഷെൽഫിന്റെ മുകൾ ഭാഗത്ത് അടക്കി വെച്ച വസ്തുക്കൾ തട്ടി താഴെയിട്ട ശേഷം ഉടുമ്പ് പിന്നീട് ഷെൽഫിന് മുകളിൽ നാവു പുറത്തേക്കിട്ട് വിശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഷോപ്പിംഗിന് എത്തിയ കസ്റ്റമേസ് ഭീതിയോട് നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.ഇപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ട ഈ ക്ലിപ്പ് ഒരു മില്യണിൽ അധികം ആളുകൾ കണ്ടിരുന്നു. ഈ വീഡിയോ ഇപ്പോൾ ഫേസ്ബുക്കിലും യൂട്യൂബിലും ഷെയർ ചെയ്തിട്ടുണ്ട്.

   പുതിയ ഒരു ട്വീറ്റിൽ മുണ്ടോ നൊമാഡോ ഉടുമ്പുകൾ ബാങ്കോങിലും രാജ്യത്തിൻറെ മറ്റു പ്രദേശങ്ങളിലും വളരെ സ്ഥിരമായ കാഴ്ച ആണെന്ന് പറയുന്നു. എന്നാൽ ചത്ത മൃഗങ്ങളെ കഴിക്കുന്ന ശീലമുള്ള ഈ ജീവി ഒരു സൂപ്പർ മാർക്കറ്റിന് അകത്തേക്ക് കയറിയത് വളരെ വിചിത്രം ആണെന്ന് ഏജ൯സി പറയുന്നു.

   ‘ദൈവമേ ഷെൽഫ് തകർന്നിരിക്കുന്നു’ എന്നൊരാൾ വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ വിളിച്ചു പറയുന്നത് കേൾക്കാം. എട്ടടിയോളം നീളമുണ്ട് ഉടുമ്പിന്.

   കാഴ്ചയിൽ വളരെ ഭീമാകാരനായ ഉടുമ്പ് സാധാരണഗതിയിൽ മനുഷ്യർക്ക് വലിയ ഉപദ്രവങ്ങൾ സൃഷ്ടിക്കാറില്ല എന്ന് മിഷിഗണ് സർവ്വകലാശാലയിലെ സുവോളജി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചൂടുള്ള കാലാവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയിട്ടാണ് ഈ ഭീമൻ ഉടുമ്പ് സ്റ്റോറിനകത്തേക്ക് പ്രവേശിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്.

   രസകരമെന്നോണം, ആദ്യമായിട്ടല്ല ഒരു മോണിറ്റർ ലിസാഡ് തായ്‌ലാൻഡിൽ പൊതു ജനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2016 ൽ ബാങ്കോങിലെ ലുംബിനി പാർക്കിൽ നിന്ന് നിരവധി മോഡലുകൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഷെയർ ചെയ്യപ്പെട്ടിരുന്നു.

   സാമാന്യം വലിപ്പുമുള്ള ഒരു ഉരഗമാണ് ഉടുമ്പ്. വലിയ കഴുത്ത്, ബലമുള്ള വാൽ, നഖങ്ങളും ബലമേറിയ വിരലുകൾ എന്നിവയാണ് ഈ ജീവിയുടെ പ്രത്യേകത. ഇവ ഉപയോഗിച്ച് എവിടെയും പിടിച്ചുകയറാനും, ബലമായി പിടിച്ചിരിക്കാനും കഴിയും എന്നതാണ് ഈ ജീവിയുടെ പ്രത്യേകതകൾ.
   Published by:Aneesh Anirudhan
   First published:
   )}